തകർന്നു കിടന്ന റോഡ് സഞ്ചാര യോഗ്യമാക്കി
Sunday, April 11, 2021 12:48 AM IST
വ​ണ്ടി​ത്താ​വ​ളം: കു​ഴി​ക​ളും മെ​റ്റ​ലും നി​റ​ഞ്ഞ് സ​ഞ്ചാ​ര ത​ട​സ​മാ​യി​രു​ന്ന വേ​ന്പ്ര അ​പ​സ്മാ​ർ കോ​വി​ൽ റോ​ഡി​നു ശാ​പ​മോ​ക്ഷ​മാ​യി. ആ​ൽ​വൃ​ക്ഷ​ച്ചു​വ​ട്ടി​ൽ നി​ന്നും അ​ര കി​ലോ​മീ​റ്റ​ർ റോ​ഡ് ഇ​ക്ക​ഴി​ഞ്ഞ ദി​വ​സം ഗ​ർ​ത്ത​ങ്ങ​ള​ട​ച്ച് ടാ​റിം​ഗ് ന​ട​ത്തി സ​ഞ്ചാ​ര​യോ​ഗ്യ​മാ​ക്കി.

അ​യ​ൽ ജി​ല്ല​ക​ളി​ൽ നി​ന്നും ത​മി​ഴ്നാ​ട്ടി​ൽ നി​ന്നും നി​ര​വ​ധി പേ​ർ ദേ​വി ദ​ർ​ശ​ന​ത്തി​നാ​യി അ​പ​സ്മാ​ർ കോ​വി​ലി​ലേ​ക്ക് വാ​ഹ​ന​ങ്ങ​ളി​ലെ​ത്താ​റു​ണ്ട്. എ​ന്നാ​ൽ പ​ല​രും ഈ ​സ്ഥ​ല​ത്തെ റോ​ഡി​ന്‍റെ ശോ​ച​നീ​യാ​വ​സ്ഥ​കാ​ര​ണം വാ​ഹ​ന​ങ്ങ​ൾ അ​രി​കി​ലോ മീ​റ്റ​ർ അ​ക​ലെ നി​ർ​ത്തി അ​ന്പ​ല​ത്തി​ലേ​ക്ക് പ്രാ​യാ​ധി​ക്യ​മു​ള്ള​വ​ർ വ​രെ ന​ട​ന്നാ​ണ് എ​ത്തി​ക്കൊ​ണ്ടി​രു​ന്ന​ത്.

പ​ത്തു വ​ർ​ഷം മു​ൻ​പ് നി​ർ​മ്മി​ച്ച പാ​ത പി​ന്നി​ട് സം​ര​ക്ഷ​ണ ജോ​ലി​ക​ൾ ന​ട​ത്താ​തി​രു​ന്ന​താ​ണ് കൂ​ടു​ത​ൽ ത​ക​ർ​ച്ച​ക്ക് കാ​ര​ണ​മായ​ത്. നി​ര​വ​ധി പേ​ർ മെ​യി​ൻ റോ​ഡി​ൽ ബ​സി​റ​ങ്ങി ക്ഷേ​ത്ര​ത്തി​ലേ​ക്ക് ന​ട​ന്നും എ​ത്താ​റു​ണ്ട്.