റോ​ഡ​രി​കി​ലെ മ​രം അപകടാവസ്ഥയിൽ
Sunday, April 11, 2021 12:48 AM IST
മ​ല​ന്പു​ഴ: കേ​ര​ള​ത്തി​ലെ പ്ര​ധാ​ന വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​മാ​യ മ​ല​ന്പു​ഴ ഉ​ദ്യാ​ന​ത്തി​ലേ​ക്കു​ള്ള പ്ര​ധാ​ന റോ​ഡ​രു​കി​ൽ ചെ​രി​ഞ്ഞു നി​ൽ​ക്കു​ന്ന മ​രം കാ​ൽ​ന​ട​യാ​ത്ര​ക്കാ​ർ​ക്കും വാ​ഹ​ന​ങ്ങ​ൾ​ക്കും അ​പ​ക​ട ഭീ​ഷണി​യാ​യി. വ​നി​ത ഐ.​ടി.​ഐ ക്കു ​മു​ന്പി​ലാ​യ​തി​നാ​ൽ വി​ദ്യാ​ർ​ത്ഥി​ക​ൾ ഈ ​മ​ര​ച്ചു​വ​ട്ടി​ൽ നി​ന്ന് സം​സാ​രി​ക്കാ​റു​ണ്ട്. ടി​പ്പ​ർ ലോ​റി​യി​ടി​ച്ച് മ​രം പൊ​ട്ടി​യി​ട്ടു​ണ്ട.്
പൊ​ട്ടി​യ ഭാ​ഗ​ത്തു നി​ന്നും ഉ​ണ​ക്കം തു​ട​ങ്ങി​യ​തി​നാ​ൽ കൊ​ന്പ് ഒ​ടി​ഞ്ഞു വീ​ഴാ​നും ഏ​റെ സാ​ദ്ധ്യ​ത​യു​ണ്ട്. എ​ത്ര​യും വേ​ഗം മ​രം​മു​റി​ച്ചു മാ​റ്റ​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​യി​രി​ക്കു​ക​യാ​ണ്. പ്ര​ള​യ​കാ​ല​ത്ത് ച​രി​ഞ്ഞ​മ​രം, സ​മീ​പ​ത്തെ മ​റ്റു മ​ര​ങ്ങ​ളി​ൽ ത​ട​ഞ്ഞു നി​ൽ​ക്കു​ന്ന​തി​നാ​ലാ​ണ് വീ​ഴാ​ത്ത​തെ​ന്ന് പ​രി​സ​ര​ത്തെ ക​ച്ച​വ​ട​ക്കാ​ര​ൻ ഷെ​മീ​ർ പ​റ​ഞ്ഞു.