പോ​ലീ​സു​കാ​ർ ഹോ​ട്ട​ൽ അ​ടി​ച്ച് ത​ക​ർ​ത്ത സം​ഭ​വം: അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു
Monday, April 12, 2021 11:00 PM IST
കോ​യ​ന്പ​ത്തൂ​ർ: ഗാ​ന്ധി​പു​ര​ത്തി​ൽ പോ​ലീ​സു​കാ​ർ ഹോ​ട്ട​ൽ അ​ടി​ച്ച് ത​ക​ർ​ക്കു​ക​യും ഹോ​ട്ട​ലി​ൽ ഭ​ക്ഷ​ണം ക​ഴി​ച്ചു കൊ​ണ്ടി​രു​ന്ന​വ​രെ ആ​ക്ര​മി​ക്കു​ക​യും ചെ​യ്ത സം​ഭ​വ​ത്തെ​പ്പ​റ്റി അ​ന്വേ​ഷ​ണ​മാ​രം​ഭി​ച്ചു. ഹോ​ട്ട​ൽ ഉ​ട​മ മോ​ഹ​ൻ രാ​ജ്ന്‍റെ പ​രാ​തി​യി​ൽ ക​മ്മീ​ഷ​ണ​ർ ഡേ​വി​ഡ് ആ​ശീ​ർ​വാ​ദ​ത്തി​ന്‍റെ ഉ​ത്ത​ര​വു പ്ര​കാ​ര​മാ​ണ് അ​ന്വേ​ഷ​ണം. ഗാ​ന്ധി​പു​രം സെ​ൻ​ട്ര​ൽ ബ​സ് സ്റ്റാ​ൻ​ഡി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന രാ​ജ ഹോ​ട്ട​ലാ​ണ് പോ​ലീ​സ് അ​തി​ക്ര​മം കാ​ണി​ച്ച​ത്.
ഞാ​യ​റാ​ഴ്ച രാ​ത്രി കാ​ട്ടൂ​ർ പോ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ ല​ത, സ​ബ് ഇ​ൻ​സ്പെ​ക്ട​ർ മു​ത്തു എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ഹോ​ട്ട​ലി​ലെ​ത്തി​യ പോ​ലീ​സു​കാ​ർ ഹോ​ട്ട​ലി​ലു​ണ്ടാ​യി​രു​ന്ന സാ​ധ​ന​ങ്ങ​ൾ ത​ല്ലി​ത​ക​ർ​ത്ത് ഭ​ക്ഷ​ണം ക​ഴി​ച്ചു കൊ​ണ്ടി​രു​ന്ന​വ​രെ​യും ല​ത്തി കൊ​ണ്ട് ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. ഇ​തി​ൽ ഒ​രു യു​വ​തി​യു​ൾ​പ്പെ​ടെ നാ​ലു​പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ഹോ​ട്ട​ലു​ട​മ​യു​ടെ പ​രാ​തി​യെ തു​ട​ർ​ന്ന് സ​ബ് ഇ​ൻ​സ്പെ​ക്ട​ർ മു​ത്തു​വി​നെ ക​ണ്‍​ട്രോ​ൾ റൂ​മി​ലേ​ക്ക് സ്ഥ​ലം മാ​റ്റി. തു​ട​ർ​ന്ന് സം​ഭ​വ​ത്തെ​പ്പ​റ്റി വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണ​മാ​രം​ഭി​ച്ചു.
പോ​ലീ​സ് സു​ര​ക്ഷ വ​ർ​ധി​പ്പി​ച്ചു
കോ​യ​ന്പ​ത്തൂ​ർ: ഹി​ന്ദു മു​ന്ന​ണി നേ​താ​വ് ആ​ക്ര​മ​ണ​ത്തി​നി​ര​യാ​യ സം​ഭ​വ​ത്തെ തു​ട​ർ​ന്ന് പോ​ലീ​സ് സു​ര​ക്ഷ വ​ർ​ധി​പ്പി​ച്ചു. ഉ​ക്ക​ടം ന​ഗ​ര ഹി​ന്ദു മു​ന്ന​ണി വൈ​സ് പ്ര​സി​ഡ​ന്‍റ് പോ​ത്ത​ന്നൂ​ർ താ​യ​മ്മാ​ൾ ലേ ​ഒൗ​ട്ട് രാ​മ​കൃ​ഷ്ണ​ൻ (37) ആ​ണ് ആ​ക്ര​മ​ണ​മേ​റ്റ​ത്. ശ​നി​യാ​ഴ്ച രാ​ത്രി സു​ന്ദ​രാ​പു​രം സം​ഘം വീ​ഥീ​യി​ൽ വെ​ച്ച് ഇ​രു​ച​ക്ര​വാ​ഹ​ന​ത്തി​ൽ വ​ന്ന ഇ​രു​വ​ർ ഇ​രു​ന്പു​ക​ന്പി കൊ​ണ്ട് രാ​മ​കൃ​ഷ്ണ​ന്‍റെ ത​ല​ക്ക​ടി​ക്കു​ക​യാ​യി​രു​ന്നു. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ രാ​മ​കൃ​ഷ്ണ​നെ സു​ഹൃ​ത്ത് മു​രു​കേ​ശ​ൻ കോ​യ​ന്പ​ത്തൂ​ർ മെ​ഡി​ക്ക​ൽ കോ​ളേ​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. സം​ഭ​വ സ്ഥ​ല​ത്തെ​ത്തി തെ​ളി​വു​ക​ൾ ശേ​ഖ​രി​ച്ച പോ​ലീ​സ് സ​മീ​പ​ത്തെ നി​രീ​ക്ഷ​ണ ക്യാ​മ​റ​ക​ൾ പ​രി​ശോ​ധി​ച്ച​തി​ൽ ആ​ക്ര​മി​ച്ച ര​ണ്ടു പേ​ർ സം​ഘം വീ​ഥി വ​ഴി പൊ​ള്ളാ​ച്ചി റോ​ഡി​ലേ​ക്കു ചെ​ന്ന് ര​ക്ഷ​പ്പെ​ടുന്ന​ത് ക​ണ്ടെ​ത്തി. സം​ഭ​വ​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച് ഹി​ന്ദു മു​ന്ന​ണി ഭാ​ര​വാ​ഹി​ക​ൾ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റിന്‍റെ നേ​തൃ​ത്വ​ത്തി​ൽ ക​ള​ക്ട​ർ ഓ​ഫീ​സി​നു മു​ന്നി​ൽ ധ​ർ​ണ ന​ട​ത്തി. കൊ​റോ​ണ പ​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ 5 പേ​രി​ൽ കൂ​ടു​ത​ൽ പേ​ർ കൂ​ടി ചേ​രു​ന്ന​തി​നും ആ​വ​ശ്യ​മി​ല്ലാ​തെ കൂ​ട്ടം ചേ​ർ​ന്ന് സം​ഘ​ർ​ഷാ​വ​സ്ഥ സൃ​ഷ്ടി​ക്കു​ന്ന​തി​നും എ​തി​രെ ക​ർ​ശ​ന ന​ട​പ​ടി​യെ​ടു​ക്കു​മെ​ന്ന് പോ​ലീ​സ് മു​ന്ന​റി​യി​പ്പു ന​ൽ​കി.
സ​ന്ദ​ർ​ശ​നം ന​ട​ത്തി
കോ​യ​ന്പ​ത്തൂ​ർ: ഉ​ക്ക​ടം മീ​ൻ മാ​ർ​ക്ക​റ്റി​ൽ കോ​ർ​പ​റേ​ഷ​ൻ അ​സി.​ക​മ്മീ​ഷ​ണ​ർ മ​ധു​രാ​ന്ത​കി സ​ന്ദ​ർ​ശ​നം ന​ട​ത്തി. കൊ​റോ​ണ പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വി​ല​യി​രു​ത്തി. മാ​ർ​ക്ക​റ്റി​ലു​ള്ള​വ​രും മാ​ർ​ക്ക​റ്റി​ലേ​ക്കു വ​രു​ന്ന​വ​രും മാ​സ്ക്ക് ധ​രി​ക്ക​ൽ, സാ​മൂ​ഹ്യ അ​ക​ലം പാ​ലി​ക്ക​ൽ, അ​ണു​നാ​ശി​നി ഉ​പ​യോ​ഗി​ച്ച് കൈ​ക​ൾ വൃ​ത്തി​യാ​യി സൂ​ക്ഷി​ക്ക​ൽ തു​ട​ങ്ങി​യ കാ​ര്യ​ങ്ങ​ൾ അ​ന്വേ​ഷി​ച്ച​റി​ഞ്ഞ അ​സി.​ക​മ്മീ​ഷ​ണ​ർ കൊ​റോ​ണ ബാ​ധി​പ്പ് ത​ട​യാ​ൻ ജ​ന​ങ്ങ​ൾ സ​ഹ​ക​രി​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടു.