കു​ടി​വെ​ള്ള പൈ​പ്പി​ടാ​ൻ പൊ​ളി​ച്ച റോ​ഡ് തകർന്നു തന്നെ
Tuesday, April 13, 2021 11:13 PM IST
ചി​റ്റൂ​ർ : ന​ല്ലേ​പ്പി​ള്ളി ടൗ​ണ്‍ മാ​ട്ടു​മൊ​ന്ത പ്ര​ധാ​ന പാ​ത​യി​ൽ കു​ടി​വെ​ള്ള പൈ​പ്പി​ടാ​നാ​യി റോ​ഡി​ന്‍റെ തെ​ക്ക് ഭാ​ഗം പൊ​ളി​ച്ച​ത് പു​ന​സ്ഥാ​പി​ക്കാ​ത്ത​തി​പി​ക്കു​ന്ന​തി​ൽ യാ​ത്ര​ക്കാ​രു​ടെ പ്ര​തി​ഷേ​ധം ശ​ക്തം. ആ​റു മാ​സം മു​ൻ​പാ​ണ് റോ​ഡ് വെ​ട്ടി പൈ​പ്പ് സ്ഥാ​പി​ച്ച് മു​ടി​യ​ത്. ഉ​ട​ൻ റോ​ഡ് ടാ​റിം​ഗ് ന​ട​ത്തി സ​ഞ്ചാ​ര യോ​ഗ്യ​മാ​ക്കു​മെ​ന്ന് സ​മീ​പ വ്യാ​പാ​രി​ക​ൾ​ക്ക് ഉ​റ​പ്പ് ന​ൽ​കി​യി​രു​ന്നെ​ങ്കി​ലും ആ​റു​മാ​സം ക​ഴി​ഞ്ഞി​ട്ടും ന​ട​പ​ടി​ക​ളു​ണ്ടാ​വ​ത്ത​ത് നാ​ട്ടു​കാ​രു​ടെ​യും അ​മ​ർ​ഷ​ത്തി​നു കാ​ര​ണ​മാ​യി​ട്ടു​ണ്ട്. വാ​ഹ​ന​ങ്ങ​ൾ നി​ര​ന്ത​രം സ​ഞ്ച​രി​ക്കു​ന്ന ചി​റ്റൂ​ർ-​കോ​യ​ന്പ​ത്തൂ​ർ അ​ന്ത​ർ സം​സ്ഥാ​ന പാ​ത​യാ​ണി​ത്. റോ​ഡി​നി​രു​വ​ശ​ത്തും വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളാ​ണ്. പാ​ത​യു​ടെ തെ​ക്കു ഭാ​ഗം പൊ​ടി ക​ല്ലു​ക​ൾ പ​ര​ന്നു കി​ട​ക്കു​ന്നു​ണ്ട്. കോ​യ​ന്പ​ത്തൂ​രി​ൽ നി​ന്നും നൂ​റി​ൽ കൂ​ടു​ത​ൽ മ​ൾ​ട്ടി ആ​ക്സി​ൽ മെ​റ്റ​ൽ ലോ​റി​ക​ൾ സ​ഞ്ച​രി​ക്കു​ന്ന പാ​ത​യാ​ണി​ത്. വാ​ഹ​ന​ങ്ങ​ളു​ടെ ട​യ​ർ മെ​റ്റ​ലു​ക​ളി​ൽ ക​യ​റി വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്ക് തെ​റി​ച്ചു വീ​ഴു​ന്നു​മു​ണ്ട്. ഇ​ത്ത​ര​ത്തി​ൽ ക​ല്ലു തെ​റി​ച്ച് സൈ​ക്കി​ൾ യാ​ത്ര​ക്കാ​ര​ന്‍റ ദേ​ഹ​ത്തു വീ​ണു പ​രി​ക്കു​മു​ണ്ടാ​യി​ട്ടു​ണ്ട്. ഇ​തി​നു പു​റ​മെ സ്ഥ​ല​ത്ത് പാ​ത​യ്ക്കു വീ​തി​യു​ണ്ടെ​ങ്കി​ലും മെ​റ്റ​ൽ ചി​ത​റി​കി​ട​ക്കു​ന്ന ഭാ​ഗ​ത്ത് കൂ​ടി വാ​ഹ​ന​ങ്ങ​ൾ സ​ഞ്ച​രി​ക്കാ​തെ ഇ​രു വ​ശ​ത്തേ​ക്കു​മാ​യി വ​ട​ക്കു​വ​ശം ചേ​ർ​ന്നു പോ​വു​ന്ന​തി​നാ​ൽ ഗ​താ​ഗ​ത കു​രു​ക്കും പ​തി​വാ​യി​രി​ക്കുക​യാ​ണ്. പൊ​തു​മ​രാ​മ​ത്ത് റോ​ഡ് മു​റി​ച്ചു പ​ണി​യു​ന്പോ​ൾ ടാ​റിം​ഗ് വീ​ണ്ടും ചെ​യ്യു​ന്ന​തി​നു​ള്ള ചി​ല​വ് ബ​ന്ധ​പ്പെ​ട്ട വ​കു​പ്പി​ൽ കെ​ട്ടി​വ​യ്ക്ക​ണ​മെ​ന്ന​താ​ണ് നി​ബ​ന്ധ​ന.