ത​ച്ച​ന്പാ​റ​യി​ൽ വാ​ക്സി​നേ​ഷ​നു വ​ൻ​തി​ര​ക്ക്
Friday, April 16, 2021 1:03 AM IST
ക​ല്ല​ടി​ക്കോ​ട്: ത​ച്ച​ന്പാ​റ സെ​ന്‍റ് ഡൊ​മി​നി​ക് എ​ൽ​പി സ്കൂ​ളി​ൽ ഇ​ന്ന​ലെ ന​ട​ത്തി​യ വാ​ക്സി​നേ​ഷ​ൻ ക്യാ​ന്പി​ൽ പ്ര​തി​രോ​ധ കു​ത്തി​വെ​പ്പി​ന് വ​ൻ​തി​ര​ക്ക്. 200 പേ​ർ​ക്കാ​ണ് ഇ​വി​ടെ പ്ര​തി​രോ​ധ കു​ത്തി​വെ​പ്പി​ന് സൗ​ക​ര്യം ഏ​ർ​പ്പെ​ടു​ത്തി​യി​രു​ന്ന​ത്.
ഒ​ന്പ​തു​മ​ണി​ക്ക് തു​ട​ങ്ങു​മെ​ന്ന് അ​റി​യി​ച്ചി​രു​ന്നെ​ങ്കി​ലും രാ​വി​ലെ ഏഴിനു ത​ന്നെ ജ​ന​ങ്ങ​ളോ​ട് തി​ര​ക്ക​നു​ഭ​വ​പ്പെ​ട്ടു. ആ​യി​ര​ത്തി​ലേ​റെ ആ​ളു​ക​ളാ​ണ് രാ​വി​ലെ ത​ന്നെ എ​ത്തി​യ​ത്.
ഇ​വ​രി​ൽ നി​ന്ന് ആ​ദ്യം വ​ന്ന 200 പേ​ർ​ക്ക് ടോ​ക്ക​ൻ ന​ൽ​കു​ക​യാ​ണ് ചെ​യ്ത​ത്. ത​ച്ച​ന്പാ​റ പ​ഞ്ചാ​യ​ത്തി​ലെ പ്ര​തി​രോ​ധ കു​ത്തി​വെ​പ്പ് മ​ല​യോ​ര പ്ര​ദേ​ശ​മാ​യ പാ​ല​ക്ക​യം മൂ​ന്നാം തോ​ടി​ലെ പ്രാ​ഥ​മി​കാ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​ൽ വ​ച്ചാ​യി​രു​ന്നു ന​ട​ത്തി​യി​രു​ന്ന​ത്.
ഗ​താ​ഗ​ത സൗ​ക​ര്യം കു​റ​ഞ്ഞ ഇ​വി​ടേ​ക്ക് പ​ഞ്ചാ​യ​ത്തി​ലെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്ന് ജ​ന​ങ്ങ​ൾ​ക്ക് എ​ത്തി​ച്ചേ​രാ​ൻ ബു​ദ്ധി​മു​ട്ടു​ണ്ടാ​യി​രു​ന്നു.
ഇ​വി​ടെ ഒ​രു ദി​വ​സം 100 പേ​ർ​ക്ക് പ്ര​തി​രോ​ധ കു​ത്തി​വെ​പ്പ് ന​ട​ത്താ​ൻ സം​വി​ധാ​നം ഒ​രു​ക്കി​യി​ട്ടും പ​കു​തി​യോ​ളം കാ​ര്യ​മാ​യി ആ​ളു​ക​ൾ എ​ത്തി​യി​രു​ന്നി​ല്ല.
ത​ച്ച​ന്പാ​റ​യി​ൽ നി​ന്ന് 12 കി​ലോ​മീ​റ്റ​ർ ദൂ​രം സ​ഞ്ച​രി​ച്ചും ഭീ​മ​മാ​യ തു​ക ഓ​ട്ടോ കൂ​ലി ന​ൽ​കി​യും പാ​ല​ക്ക​യ​ത്ത് പോ​യി വാ​ക്സി​ൻ എ​ടു​ക്കാ​ൻ ജ​ന​ങ്ങ​ൾ താ​ല്പ​ര്യം കാ​ണി​ക്കു​ക​യും ചെ​യ്തി​രു​ന്നി​ല്ല.
ഇ​ക്കാ​ര​ണ​ത്താ​ൽ ധാ​രാ​ളം പേ​ർ വാ​ക്സി​നേ​ഷ​ൻ എ​ടു​ക്കാ​തി​രി​ക്കു​ന്ന സാ​ഹ​ച​ര്യം ഒ​ഴി​വാ​ക്കാ​ൻ വേ​ണ്ടി​യാ​ണ് പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പാ​ല​ക്ക​യ​ത്തി​നു പു​റ​മേ എ​ല്ലാ​വ​ർ​ക്കും എ​ത്തി​ച്ചേ​രാ​ൻ ക​ഴി​യു​ന്ന ത​ച്ച​ന്പാ​റ​യി​ൽ സൗ​ക​ര്യ​മൊ​രു​ക്കി​യ​ത്. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പാ​ല​ക്കാ​ട് ഡി​എം​ഒ​യെ സ​ന്ദ​ർ​ശി​ച്ചാ​ണ് ത​ച്ച​ന്പാ​റ​യി​ൽ ക്യാ​ന്പി​ന് അ​നു​വാ​ദം വാ​ങ്ങി​യ​ത്.

മൊ​ബൈ​ൽ ടെ​സ്റ്റിം​ഗ് യൂ​ണി​റ്റ്
പ​രി​ശോ​ധ​ന ഇ​ന്നും നാ​ളെ​യും

പാ​ല​ക്കാ​ട് : മൊ​ബൈ​ൽ ടെ​സ്റ്റിം​ഗ് യൂ​ണി​റ്റി​ന്‍റെ സൗ​ജ​ന്യ കോ​വി​ഡ് ആ​ർ.​ടി.​പി.​സി.​ആ​ർ പ​രി​ശോ​ധ​ന ഇ​ന്നും നാ​ളെ​യും ജി​ല്ല​യി​ൽ തു​ട​രും. ആ​രോ​ഗ്യ വ​കു​പ്പി​ന്േ‍​റ​യും കേ​ര​ള മെ​ഡി​ക്ക​ൽ സ​ർ​വീ​സ് കോ​ർ​പ്പ​റേ​ഷ​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ലാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​ത്.
കോ​വി​ഡ് പോ​സ്റ്റി​വി​റ്റി കൂ​ടി​യ സ്ഥ​ല​ങ്ങ​ളി​ലാ​യി ഏ​പ്രി​ൽ 12 മു​ത​ലാ​ണ് ജി​ല്ല​യി​ൽ സൗ​ജ​ന്യ ആ​ർ.​ടി.​പി.​സി.​ആ​ർ പ​രി​ശോ​ധ​ന ആ​രം​ഭി​ച്ച​ത്. 24 മ​ണി​ക്കൂ​റി​ന​കം ഫ​ല​മ​റി​യാ​നാ​കും. ക​ഞ്ചി​ക്കോ​ട് അ​ഗ​സ്റ്റി​ൻ ടെ​ക്സ്റ്റൈ​ൽ​സ്, പ്രി​ക്കോ​ട്ട് മി​ൽ യൂ​ണി​റ്റ്്, സ്റ്റീ​ൽ മാ​ക്സ് ഇ​ൻ​ഡ്യ എ​ന്നി​വി​ട​ങ്ങ​ളി​ൽ ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ലാ​യി പ​രി​ശോ​ധ​ന ന​ട​ത്തി​യി​രു​ന്നു.
ഇ​ന്ന് മ​രു​ത​റോ​ഡ്, മ​ല​ന്പു​ഴ കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ളു​ടെ പ​രി​സ​ര​പ്ര​ദേ​ശ​ങ്ങ​ളി​ലു​ള്ള​വ​ർ​ക്കും നാ​ളെ അ​ക​ത്തേ​ത്ത​റ, മ​ണ്ണൂ​ർ കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ളു​ടെ പ​രി​സ​ര​പ്ര​ദേ​ശ​ങ്ങ​ളി​ലു​ള്ള​വ​ർ​ക്കും പ​രി​ശോ​ധ​ന ന​ട​ത്തും.