ര​ണ്ടു വാ​ഹ​ന അ​പ​ക​ട​ങ്ങ​ളി​ൽ മൂന്നുപേ​ർ​ക്കു പ​രി​ക്ക്
Friday, April 16, 2021 1:05 AM IST
വ​ണ്ടി​ത്താ​വ​ളം : ടൗ​ണി​ൽ ര​ണ്ടു വാ​ഹ​ന അ​പ​ക​ട​ങ്ങ​ളി​ലാ​യി മൂ​ന്നു പേ​ർ​ക്ക് പ​രി​ക്ക്. നി​യ​ന്ത്ര​ണം വി​ട്ട മാ​രു​തി​ക്കാ​ർ മൊ​പ്പ​ഡി​ൽ ഇ​ടി​ച്ച് യു​വാ​വി​ന് പ​രി​ക്കേ​റ്റു. പ​ട്ട​ഞ്ചേ​രി സ്വ​ദേ​ശി ശ​ശി​കു​മാ​ർ (35) നാ​ണ് പ​രി​ക്കേ​റ്റ​ത്. അ​ശ്ര​ദ്ധ​മാ​യി കാ​ർ പു​റ​കി​ലെ​ടു​ക്കു​ന്പോ​ഴാ​ണ് മൊ​പ്പ​ഡി​ലി​ടി​ച്ച​ത്.
ര​ണ്ടു ദി​വ​സം മു​ൻ​പ് ഇ​തേ സ്ഥ​ല​ത്ത് ബൈ​ക്കി​ൽ നി​ന്നും വീ​ണ സ്ത്രീ​യു​ടെ ദേ​ഹ​ത്ത് പു​റ​കി​ൽ വ​ന്ന മൊ​പ്പ​ഡ് ഇ​ടി​ച്ച് ഗു​രു​ത​ര​മാ​യ പ​രിക്കേ​റ്റു. അ​ടി​പെ​ര​ണ്ട സ്വ​ദേ​ശി​നി ഫാ​ത്തി​മ (50)ക്കാ​ണ് ത​ല​യ്ക്ക് ഗു​രു​ത​ര​മാ​യ പ​രി​ക്കേ​റ്റ​ത്. ഉ​ട​ൻ ജി​ല്ലാ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച് പ്രാ​ഥ​മി​ക ചി​കി​ത്സ​യ്ക്ക് ശേ​ഷം തൃ​ശൂർ മെ​ഡി​ക്ക​ൽ കോ​ളേ​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചിരുന്നു. ടൗ​ണി​ൽ ത​ങ്കം ജം​ഗ്ഷ​ൻ മു​ത​ൽ പ​ള്ളി​മൊ​ക്കു​വ​രെ​യും സ്ഥി​രം അ​പ​ക​ട മേ​ഖ​ല​യാ​യി​രി​ക്കു​ക​യാ​ണ്. ഈ ​സ്ഥ​ല​ങ്ങ​ളി​ൽ മു​ൻ​പ് ന​ട​ന്ന അ​പ​ക​ട​ങ്ങ​ളി​ൽ പ​ത്ത് പേ​രു​ടെ ജീ​വ​നാ​ണ് നി​ര​ത്തി​ൽ പൊ​ലി​ഞ്ഞ​ത്.
നി​ര​വ​ധി പേ​ർ​ക്ക് പ​രി​ക്കു​ക​ളും പ​റ്റി​യി​ട്ടു​ണ്ട്. വാ​ഹ​ന​ഞ​ളു​ടെ വേ​ഗ​ത കു​റ​യ്ക്കു​ന്ന​തി​നു​ള്ള സി​ഗ്ന​ൽ ന​ട​പ​ടി​ക​ളി​ലി​ല്ലാ​ത്ത​തും വാ​ഹ​ന അ​പ​ക​ട​ങ്ങ​ൾ വ​ർ​ധി​പ്പി​ക്കു​ക​യാ​ണ്.
പ​ള്ളി മൊ​ക്കി​ൽ നി​ന്നും ബ​സ് സ്റ്റാ​ൻ​ഡ് റോ​ഡി​ൽ നി​ന്നും ടൗ​ണി​ലെ​ത്താ​തെ സ​ഞ്ച​രി​ക്കാ​ൻ ര​ണ്ടു ബൈ​പാ​സ് നി​ർ​മ്മി​ക്കാ​ൻ പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് സ​ർ​വ്വേ ന​ട​ത്തി​യി​രു​ന്നു.
ഉ​ട​ൻ നി​ർ​മ്മാ​ണം തു​ട​ങ്ങു​മെ​ന്ന് പ​റ​ഞ്ഞ് ഒ​രു വ​ർ​ഷം ക​ഴി​ഞ്ഞെ​ങ്കി​ലും ഇ​തു​വ​രേ​യും ഒ​രു ന​ട​പ​ടി​ക​ളും ഉ​ണ്ടാ​യി​ട്ടി​ല്ലെ​ന്ന​ത് യാ​ത്ര​ക്കാ​രു​ടെ അ​മ​ർ​ഷ​ത്തി​നു കാ​ര​മാ​യി​ട്ടു​ണ്ട്.