ബ​യോ ഫ്ലോ​ക് കൃ​ഷിക്കു തുടക്കം
Friday, April 16, 2021 1:05 AM IST
നെന്മാറ: പ്ര​ധാ​ന​മ​ന്ത്രി മ​ത്സ്യ സ​ന്പാ​ദ്യ യോ​ജ​ന പ​ദ്ധ​തി പ്ര​കാ​രം ഉ​ൾ​നാ​ട​ൻ മ​ത്സ്യ കൃ​ഷി പ്രോ​ത്സാ​ഹ​ന പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ചു​ള്ളി​യാ​ർ മ​ത്സ്യ ഭ​വ​നു​കീ​ഴി​ൽ ആ​ദ്യ ബ​യോ ഫ്ലോ​ക് കൃ​ഷി ആ​രം​ഭി​ച്ചു.
നെന്മാറ വ​ക്കാ​വ് സ്വ​ദേ​ശി​യാ​യ ഷ​ബീ​റി​ന്‍റെ കൃ​ഷി​യി​ട​ത്തി​ലാ​ണ് ആ​ധു​നി​ക രീ​തി​യി​ലു​ള്ള കൃ​ഷി ആ​രം​ഭി​ച്ച​ത്.
20,000 ലി​റ്റ​ർ വെ​ള്ളം സം​ഭ​രി​ക്കാ​ൻ ശേ​ഷി​യു​ള്ള ഏ​ഴ് സം​ഭ​ര​ണി​ക​ളി​ലാ​യാ​ണ് മീ​ൻ കു​ഞ്ഞു​ങ്ങ​ളെ വ​ള​ർ​ത്തു​ന്ന​ത്. അ​ഞ്ച് മീ​റ്റ​ർ വി​സ്തൃ​തി​യും ഒ​ന്ന​ര മീ​റ്റ​ർ ഉ​യ​ര​ത്തി​ലു​മാ​യി നി​ർ​മ്മി​ക്കു​ന്ന സം​ഭ​ര​ണി​യി​ൽ ഒ​രേ സ​മ​യം 1,250 മീ​ൻ കു​ഞ്ഞു​ങ്ങ​ളെ വ​ള​ർ​ത്താ​ൻ ക​ഴി​യും. ആ​റു​മാ​സം കൊ​ണ്ട് 500 കി​ലോ വി​ള​വെ​ടു​ക്കാ​ൻ ക​ഴി​യും. ജ​ല​സം​ഭ​ര​ണി​യി​ൽ ഗി​ഫ്റ്റ് തി​ലോ​പ്പി​യ മ​ത്സ്യ കു​ഞ്ഞു​ങ്ങ​ളെ നി​ക്ഷേ​പി​ച്ച് നെന്മാ​റ ഗ്രാ​മ​പ​ഞ്ചാ​യ​ത്തം​ഗം എ​സ്.​അ​മീ​ർ​ജാ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ചു​ള്ളി​യാ​ർ മ​ത്സ്യ​ഭ​വ​ൻ പ്രോ​ജ​ക്ട് കോ​ഓ​ർ​ഡി​നേ​റ്റ​ർ പി.​എ​ച്ച്. ഷി​ഫാ​ന, മ​ത്സ്യ​കൃ​ഷി പ്ര​മോ​ട്ട​ർ ഡി.​അ​ര​വി​ന്ദ് പ്രസംഗിച്ചു.