ജി​ല്ല​യി​ൽ കോ​വി​ഡ് ചി​കി​ത്സ​യ്ക്കു 2741 കി​ട​ക്ക​ക​ൾ സജ്ജമാക്കി
Wednesday, May 5, 2021 11:15 PM IST
പാലക്കാട്: ജി​ല്ല​യി​ൽ കോ​വി​ഡ് ചി​കി​ത്സ​യ്ക്ക് വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ലാ​യി 2741 കി​ട​ക്ക​ക​ൾ സ​ജ്ജ​മാ​ക്കി​യി​ട്ടു​ള്ള​താ​യി സി​എ​ഫ്എ​ൽ​ടി​സി നോ​ഡ​ൽ ഓ​ഫീ​സ​ർ ഡോ.​മേ​രി ജ്യോ​തി വി​ൽ​സ​ണ്‍ അ​റി​യി​ച്ചു.
രോ​ഗി​ക​ളു​ടെ വ​ർ​ദ്ധ​ന​വി​ന​നു​സ​രി​ച്ച് കൂ​ടു​ത​ൽ കി​ട​ക്ക​ക​ൾ ക്ര​മീ​ക​രി​ക്കു​മെ​ന്നും നോ​ഡ​ൽ ഓ​ഫീ​സ​ർ അ​റി​യി​ച്ചി​ട്ടു​ണ്ട്.
ക​ഞ്ചി​ക്കോ​ട് കി​ൻ​ഫ്ര, ഗ​വ. വി​ക്ടോ​റി​യ കോ​ളേ​ജ് എ​ന്നി​വ​യാ​ണ് കോ​വി​ഡ് ഫ​സ്റ്റ് ലൈ​ൻ ട്രീ​റ്റ്മെ​ന്‍റ് സെ​ന്‍റ​റു​ക​ൾ. നി​ല​വി​ൽ ക​ഞ്ചി​ക്കോ​ട് കി​ൻ​ഫ്ര​യി​ൽ 124 പേ​രാ​ണ് ചി​കി​ൽ​സ​യി​ലു​ള്ള​ത്. ക​ഞ്ചി​ക്കോ​ട് കി​ൻ​ഫ്ര​യി​ൽ 250 ബെ​ഡു​ക​ളും ഗ​വ വി​ക്ടോ​റി​യ കോ​ളേ​ജി​ൽ 160 ബെ​ഡു​ക​ളു​മാ​ണു​ള്ള​ത്.
നി​ല​വി​ൽ ഗ​വ വി​ക്ടോ​റി​യ കോ​ളേ​ജി​ലെ കോ​വി​ഡ് ഫ​സ്റ്റ് ലൈ​ൻ ട്രീ​റ്റ്മെ​ന്‍റ് സെ​ന്‍റ​റി​ൽ 93 പേ​ർ ചി​കി​ത്സ​യി​ലു​ണ്ട്. രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ കൂ​ടു​ത​ലു​ള്ള കോ​വി​ഡ് രോ​ഗ​ബാ​ധി​ത​രെ​യാ​ണ് ഇ​വി​ടെ പ്ര​വേ​ശി​പ്പി​ക്കു​ന്ന​ത്.
കോ​വി​ഡ് സെ​ക്ക​ൻ​ഡ് ലൈ​ൻ ട്രീ​റ്റ്മെ​ന്‍റ് സെ​ന്‍റ​റു​ക​ളാ​യി (സി​എ​സ്എ​ൽ​ടി​സി) മാ​ങ്ങോ​ട് കേ​ര​ള മെ​ഡി​ക്ക​ൽ കോ​ളേ​ജി​നു പു​റ​മെ ക​ഞ്ചി​കോ​ട് കി​ൻ​ഫ്ര​യും പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ട്.
മാ​ങ്ങോ​ടി​ൽ 285 കി​ൻ​ഫ്ര​യി​ൽ 800 ഉ​ൾ​പ്പെ​ടെ 1085 കി​ട​ക്ക​ക​ളാ​ണ് ഉ​ള്ള​ത്. നി​ല​വി​ൽ മാ​ങ്ങോ​ട് 269 കി​ൻ​ഫ്ര​യി​ൽ 233 ഉ​ൾ​പ്പെ​ടെ 502 രോ​ഗി​ക​ൾ ഇ​വി​ടെ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്നു.
ഗു​രു​ത​ര​രോ​ഗ ല​ക്ഷ​ണ​ങ്ങ​ൾ ഇ​ല്ലാ​ത്ത രോ​ഗി​ക​ളെ​യാ​ണ് ഇ​വി​ടെ പ്ര​വേ​ശി​പ്പി​ക്കു​ക.
ജി​ല്ലാ ആ​ശു​പ​ത്രി, മാ​ങ്ങോ​ട് മെ​ഡി​ക്ക​ൽ കോ​ളേ​ജ്, സ്ത്രീ​ക​ളു​ടെ​യും കു​ട്ടി​ക​ളു​ടെ​യും ആ​ശു​പ​ത്രി, ഒ​റ്റ​പ്പാ​ലം താ​ലൂ​ക്ക് ആ​ശു​പ​ത്രി, മ​ണ്ണാ​ർ​ക്കാ​ട് താ​ലൂ​ക്ക് ആ​ശു​പ​ത്രി എ​ന്നി​ങ്ങ​നെ അ​ഞ്ച് കോ​വി​ഡ് ആ​ശു​പ​ത്രി​ക​ളാ​ണ് ജി​ല്ല​യി​ലു​ള്ള​ത്. ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ 191, മാ​ങ്ങോ​ട് മെ​ഡി​ക്ക​ൽ കോ​ളേ​ജി​ൽ 45, സ്ത്രീ​ക​ളു​ടെ​യും കു​ട്ടി​ക​ളു​ടെ​യും ആ​ശു​പ​ത്രി​യി​ൽ 11, ഒ​റ്റ​പ്പാ​ലം താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ 19, മ​ണ്ണാ​ർ​ക്കാ​ട് താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ 13 ഉ​ൾ​പ്പെ​ടെ 279 പേ​രാ​ണ് ചി​കി​ത്സ​യി​ലു​ള്ള​ത്.
ബി.​സി. കാ​റ്റ​ഗ​റി​യി​ലു​ള്ള രോ​ഗ​തീ​വ്ര​ത കൂ​ടി​യ​വ​രെ​യാ​ണ് ഇ​വി​ടെ പ്ര​വേ​ശി​ക്കു​ന്ന​ത്.
ജി​ല്ല​യി​ൽ ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളു​ടെ മേ​ൽ​നോ​ട്ട​ത്തി​ൽ 10 ഡൊ​മി​സി​ല​റി കെ​യ​ർ സെ​ന്‍റ​റു​ക​ൾ ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. ഇ​വി​ടെ 876 കി​ട​ക്ക​ൾ സ​ജ​ജ​മാ​ണ്.
വി​വി​ധ ഡൊ​മി​സി​ല​റി കെ​യ​ർ സെ​ന്‍റ​റു​ക​ളി​ൽ 226 പേ​ർ ചി​കി​ത്സ​യി​ലു​ണ്ട്. രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ ഇ​ല്ലാ​ത്ത വീ​ടു​ക​ളി​ൽ താ​മ​സി​ക്കാ​ൻ സൗ​ക​ര്യ​മി​ല്ലാ​ത്ത​തും ഗു​രു​ത​ര ആ​രോ​ഗ്യ പ്ര​ശ്ന​ങ്ങ​ൾ ഇ​ല്ലാ​ത്ത​വ​രെ​യു​മാ​ണ് ഇ​വി​ടെ പ്ര​വേ​ശി​പ്പി​ക്കു​ന്ന​ത്.