കോ​ത​കു​ള​ത്തി​ൽ വീണമരം നീക്കംചെയ്യാനാളില്ല
Saturday, May 8, 2021 12:30 AM IST
നെന്മാ​റ : കോ​ത​കു​ള​ത്തി​ൽ ക​ഴി​ഞ്ഞ വ​ർ​ഷം ക​ട​പു​ഴ​കി വീ​ണി​രു​ന്ന മ​രം നീ​ക്കം​ചെ​യ്തി​ല്ല. വീ​ണ ഉ​ട​ൻ​ത​ന്നെ സ​മീ​പ​വാ​സി​ക​ൾ പ​ഞ്ചാ​യ​ത്തി​നെ അ​റി​യി​ച്ചെ​ങ്കി​ലും ആ​രും തി​രി​ഞ്ഞു നോ​ക്കി​യി​ല്ല. പ്ര​ദേ​ശ​ത്തെ നൂ​റു​ക്ക​ണ​ക്കി​നു ജ​ന​ങ്ങ​ൾ ആ​ശ്ര​യി​ക്കു​ന്ന കു​ള​ത്തി​ൽ വീ​ണു​കി​ട​ന്ന മ​രം ഇ​പ്പോ​ഴും ദ്ര​വി​ച്ചു കി​ട​ക്കു​ക​യാ​ണ്.
നീ​ക്കം ചെ​യ്യാ​നോ കു​ളം ശു​ചീ​ക​രി​ക്കു​ന്ന​തി​നോ ആ​രും മു​തി​രു​ന്നി​ല്ല. പ​ഞ്ചാ​യ​ത്ത് തി​ര​ഞ്ഞെ​ടു​പ്പ് ക​ഴി​യു​ന്ന​തോ​ടെ പ്ര​ശ്ന​ത്തി​നു പ​രി​ഹാ​ര​മാ​കു​മെ​ന്നു ക​രു​തി​യ​വ​ർ നി​രാ​ശ​യി​ലാ​ണ്.
കു​ള​ത്തി​ലെ വെ​ള്ളം പ​ച്ച​നി​റം ക​ല​ർ​ന്ന് മ​ലി​ന​മാ​കു​ക​യും ഉ​പ​യോ​ഗ​ശൂ​ന്യ​മാ​കാ​നും തു​ട​ങ്ങി. കു​ട്ടി​ക​ൾ​ക്കാ​യി സൗ​ജ​ന്യ നീ​ന്ത​ൽ പ​രി​ശീ​ല​നം ന​ട​ക്കു​ന്ന​തും ഈ ​കു​ള​ത്തി​ലാ​ണ്. കു​ള​ത്തി​ൽ വീ​ണു​കി​ട​ക്കു​ന്ന മ​ര​വും മ​ലി​ന​ജ​ല​വും അ​ടി​ഞ്ഞു​കൂ​ടി​കി​ട​ക്കു​ന്ന ച​ളി​യും നീ​ക്കം ചെ​യ്തു ശു​ചീ​ക​രി​ക്കാ​ൻ അ​ധി​കൃ​ത​ർ ത​യാ​റാ​ക​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.