കാ​ട്ടാ​ന​ക​ളെ അ​ക്ര​മി​ച്ച​വ​ർ​ക്കെ​തി​രെ കേ​സ്
Saturday, May 8, 2021 12:30 AM IST
തി​രു​പ്പൂ​ർ: ഉ​ടു​മ​ല​യി​ലെ വ​ന​മേ​ഖ​ല​യി​ൽ കു​ട്ടി​യു​ൾ​പ്പെ​ടെ​യു​ള്ള കാ​ട്ടാ​ന​ക്കൂ​ട്ട​ത്തെ ക​ല്ലെ​റി​ഞ്ഞും, മ​ര​ക്കൊ​ന്പു​ക​ൾ കൊ​ണ്ട് മ​ർ​ദ്ദി​ച്ചും ആ​ക്ര​മി​ച്ച യു​വാ​ക്ക​ൾ​ക്കെ​തി​രെ വ​നം വ​കു​പ്പ് അ​ധി​കൃ​ത​ർ കേ​സെ​ടു​ത്തു. തി​രു​മൂ​ർ​ത്തി മ​ല ആ​ദി​വാ​സി കോ​ള​നി​യി​ലെ കാ​ളി മു​ത്തു (25), സെ​ൽ​വ​ൻ ( 32), അ​രു​ണ്‍​കു​മാ​ർ (30) എ​ന്നി​വ​ർ​ക്കെ​തി​രെ​യാ​ണ് കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്. ഉ​ടു​മ​ല​യി​ലെ മാ​നു​പ്പ​ട്ടി വ​ന​മേ​ഖ​ല ഈ​സ​ൽ തി​ട്ട് എ​ന്ന സ്ഥ​ല​ത്തു വെ​ച്ചാ​ണ് സം​ഭ​വം ന​ട​ന്ന​ത്. 12 ഓ​ളം യു​വാ​ക്ക​ൾ ചേ​ർ​ന്ന് കു​ട്ടി​യു​ൾ​പ്പെ​ടെ​യു​ള്ള 3 കാ​ട്ടാ​ന​ക​ളെ ക​ല്ലെ​റി​ഞ്ഞും, മ​ര​ക്കൊ​ന്പു​ക​ൾ കൊ​ണ്ടും ഓ​ടി​ച്ചി​ട്ട് വേ​ട്ട​നാ​യ്ക്ക​ളു​ടെ സ​ഹാ​യ​ത്തോ​ടെ​ആ​ക്ര​മി​ക്കു​ന്ന​ത്. കാ​ട്ടാ​ന​ക​ൾ ഇ​വ​ർ​ക്കു നേ​രെ തി​രി​യു​ന്നു​ണ്ടെ​ങ്കി​ലും അ​ത് വ​ക​വെ​യ്ക്കാ​തെ ആ​ന​ക​ളെ വി​ര​ട്ടി​യോ​ടി​ക്കു​ക​യാ​ണ്. ഈ ​വീ​ഡി​യോ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​യ​തി​നെ തു​ട​ർ​ന്ന് ഇ​വ​ർ​ക്കെ​തി​രെ വ​ന സം​ര​ക്ഷ​ണ നി​യ​മം പ്ര​കാ​രം കേ​സെ​ടു​ത്തു. പ​ന്ത്ര​ണ്ടോ​ളം പേ​ർ ചേ​ർ​ന്ന് കാ​ട്ടാ​ന​ക​ളെ വി​ര​ട്ടു​ന്ന നി​ല​യി​ൽ 3 പേ​ർ​ക്കെ​തി​രെ​യാ​ണ് കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്. മു​ഴു​വ​ൻ പേ​ർ​ക്കെ​തി​രെ​യും ക​ടു​ത്ത ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​മു​യ​ർ​ന്നി​രി​ക്കു​ക​യാ​ണ്.
ആ​ടു​മോ​ഷ​ണം: പ്ര​തി അ​റ​സ്റ്റി​ൽ
കോ​യ​ന്പ​ത്തൂ​ർ: ആ​ഢം​ബ​ര വാ​ഹ​ന​ത്തി​ൽ വ​ന്ന് ആ​ടു​ക​ളെ മോ​ഷ്ടി​ക്കാ​ൻ ശ്ര​മി​ച്ച യു​വാ​വി​നെ നാ​ട്ടു​കാ​ർ പി​ടി​കൂ​ടി പോ​ലീ​സി​ലേ​ൽ​പ്പി​ച്ചു. ത​ടാ​കം റോ​ഡ് ടി.​വി.​എ​സ്.​ന​ഗ​ർ ദീ​പ​ക് (24) ആ​ണ് പി​ടി​യി​ലാ​യ​ത്. സു​ന്ദ​രാ പു​രം മ​ച്ചാം​പാ​ള​യം അ​മൃ​ത​ത്തി​ന്‍റെ ആ​ടു​ക​ളെ​യാ​ണ് മോ​ഷ്ടി​ക്കാ​ൻ ശ്ര​മി​ച്ച​ത്. മേ​ച്ചി​ൽ ക​ഴി​ഞ്ഞ് കൂ​ട്ടി​ൽ കെ​ട്ടി​യി​ട്ട ആ​ടു​ക​ൾ ഒ​ച്ച​യി​ടു​ന്ന ശ​ബ്ദം കേ​ട്ട് പു​റ​ത്ത് വ​ന്നു നോ​ക്കി​യ അ​മൃ​തം ഒൗ​ഡി കാ​റി​ൽ വ​ന്ന ര​ണ്ടു യു​വാ​ക്ക​ൾ ആ​ടു​ക​ളെ മോ​ഷ്ടി​ക്കു​ന്ന​തു ക​ണ്ട് ഒ​ച്ച​വെ​ച്ച് നാ​ട്ടു​കാ​രെ വി​വ​ര​മ​റി​യി​ക്കു​ക​യാ​യി​രു​ന്നു. ഓ​ടി​ക്കൂ​ടി​യ നാ​ട്ടു​കാ​ർ ദീ​പ​കി​നെ പി​ടി​കൂ​ടി പോ​ലീ​സി​ലേ​ൽ​പ്പി​ക്കു​ക​യാ​യി​രു​ന്നു. ര​ക്ഷ​പ്പെ​ട്ട ഈ​ശ്വ​ര​ൻ എ​ന്ന പ്ര​തി​ക്കാ​യി അ​ന്വേ​ഷ​ണ​മാ​രം​ഭി​ച്ചു.
മെ​മു സ​ർ​വീ​സ് നി​ർ​ത്തി
കോ​യ​ന്പ​ത്തൂ​ർ: കോ​യ​ന്പ​ത്തൂ​ർ മേ​ട്ടു​പ്പാ​ള​യം മെ​മു ട്രെ​യി​ൻ സ​ർ​വീ​സ് താ​ത്ക്കാ​ലി​ക​മാ​യി നി​ർ​ത്തി​വെ​ച്ചു. മാ​ർ​ച്ച് 15 മു​ത​ലാ​ണ് മെ​മു ട്രെ​യി​ൻ സ​ർ​വീ​സ് ആ​രം​ഭി​ച്ച​ത്. സ​ർ​വീ​സ് മെ​യ് 31 വ​രെ താ​ൽ​ക്കാ​ലി​ക​മാ​യി നി​ർ​ത്തി​വെ​ക്കു​ന്ന​താ​യി സ​തേ​ണ്‍ റെ​യി​ൽ​വേ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു.
പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി
കോ​യ​ന്പ​ത്തൂ​ർ: കൊ​റോ​ണ ബാ​ധി​ത​രാ​കു​ന്ന കു​ട്ടി​ക​ളെ ചി​കി​ത്സി​ക്കാ​ൻ പ്ര​ത്യേ​ക വാ​ർ​ഡ് പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ചു. റേ​സ് കോ​ഴ്സി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന മാ​സാ​നി​ക് ചൈ​ൽ​ഡ് ഹോ​സ്പി​റ്റ​ലി​ലാ​ണ് കു​ട്ടി​ക​ൾ​ക്കാ​യു​ള്ള കൊ​റോ​ണ സെ​ന്‍റ​ർ പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ച​ത്. 25 കി​ട​ക്ക​ക​ൾ ഉ​ള്ള വാ​ർ​ഡി​ൽ ഓ​ക്സി​ജ​ൻ ഉ​ൾ​പ്പെ​ടെ​യു​ള്ള സൗ​ക​ര്യ​ങ്ങ​ൾ ഉ​ണ്ട്. മാ​ത്ര​മ​ല്ല കൊ​റോ​ണ ബാ​ധി​ത​രാ​യ കു​ട്ടി​ക​ളു​ടെ അ​മ്മ മാ​ർ​ക്കും ചി​കി​ത്സാ സൗ​ക​ര്യ​മൊ​രു​ക്കി​യി​ട്ടു​ണ്ട്. ഇ​വി​ടെ കൊ​റോ​ണ ബാ​ധി​ച്ച് 8 കു​ട്ടി​ക​ളും, ര​ണ്ട് അ​മ്മ​മാ​രും ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്നു​ണ്ട്.
നിര്യാണത്തില്‌ അനുശോചിച്ചു
കോയന്പത്തൂർ: കോ​യ​ന്പ​ത്തൂ​രി​ലെ സാ​മൂ​ഹൃ സാം​സ്കാ​രി​ക രം​ഗ​ത്ത് വൃ​ക്തി​മു​ദ പ​തി​പ്പി​ച്ച പി. ​എം. വാ​സു​വി​ന്‍റെ നി​രൃാ​ണ​ത്തി​ൽ കോ​ണ്‍​ഫെ​ഡ​റേ​ഷ​ൻ ഓ​ഫ് ത​മി​ഴ് നാ​ട് മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തി. യോ​ഗ​ത്തി​ൽ സി. ​ടി. എം. ​എ. പ്ര​സി​ഡ​ന്‍റ് എം. ​കെ. സോ​മ​ൻ മാ​ത്യു അ​ദ്ധ്യ​ക്ഷ​നാ​യി​രു​ന്നു.