എ​ല്ലാ സ്പെ​ഷാ​ലി​റ്റി വി​ഭാ​ഗ​ങ്ങ​ളും മാ​റും
Monday, May 10, 2021 12:48 AM IST
പാലക്കാട്: ജി​ല്ലാ ആ​ശു​പ​ത്രി​യി​ലെ മ​റ്റെ​ല്ലാ സ്പെ​ഷാ​ലി​റ്റി വി​ഭാ​ഗ​ങ്ങ​ളെ​യും പാ​ല​ക്കാ​ട് ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്ക് മാ​റ്റി ക്ര​മീ​ക​രി​ക്കും.
ഇ​തി​ന്‍റെ ഭാ​ഗ​മാ​യി മെ​ഡി​ക്ക​ൽ കോ​ളേ​ജി​ൽ ഫാ​ർ​മ​സി കൗ​ണ്ട​ർ, മ​രു​ന്നു​ക​ൾ എ​ന്നി​വ ല​ഭ്യ​മാ​ക്കാ​ൻ മെ​ഡി​ക്ക​ൽ കോ​ളേ​ജ് ഡ​യ​റ​ക്ട​ർ​ക്ക് ജി​ല്ലാ ക​ല​ക്ട​ർ നി​ർ​ദ്ദേ​ശം ന​ൽ​കി. ലാ​ബ് ടെ​സ്റ്റു​ക​ൾ​ക്ക് മെ​ഡി​ക്ക​ൽ കോ​ളേ​ജി​ൽ ക​ള​ക്ഷ​ൻ പോ​യി​ന്‍റ് ഒ​രു​ക്കു​ക​യും സ്പെ​സി​മ​ൻ ജി​ല്ലാ ആ​ശു​പ​ത്രി​യി​ലേ​ക്ക് എ​ത്തി​ക്കു​ന്ന​തി​ന് ജി​ല്ലാ ആ​ശു​പ​ത്രി​യി​ലെ പെ​യി​ൻ ആ​ൻ​ഡ് പാ​ലി​യേ​റ്റീ​വ് കെ​യ​റി​ന്‍റെ വാ​ഹ​നം ഉ​പ​യോ​ഗി​ക്കു​ക​യും ചെ​യ്യാം. ക​ള​ക്ഷ​ൻ സെ​ന്‍റ​റി​ലേ​ക്കു​ള്ള ജീ​വ​ന​ക്കാ​രെ ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ നി​ന്നും മെ​ഡി​ക്ക​ൽ കോ​ളേ​ജി​ൽ നി​ന്നും നി​യ​മി​ക്കാ​നും നി​ർ​ദേ​ശി​ച്ചു. ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ നി​ന്നും ഒ​രു പോ​ർ​ട്ട​ബി​ൾ എ​ക്സ​റേ മെ​ഷീ​ൻ, ഇ. ​സി. ജി ​മെ​ഷീ​ൻ എ​ന്നി​വ താ​ൽ​ക്കാ​ലി​ക​മാ​യി മെ​ഡി​ക്ക​ൽ കോ​ളേ​ജി​ലേ​ക്ക് മാ​റ്റു​ക​യും ഒ.​പി ന​ട​ക്കു​ന്ന സ​മ​യ​ങ്ങ​ളി​ൽ ഒ​രു റേ​ഡി​യോ​ഗ്രാ​ഫ​ർ, ഇ. ​സി. ജി ​ടെ​ക്നീ​ഷ്യ​ൻ എ​ന്നി​വ​രെ മെ​ഡി​ക്ക​ൽ കോ​ളേ​ജി​ൽ നി​യ​മി​ക്കാ​നും നി​ർ​ദ്ദേ​ശി​ച്ചി​ട്ടു​ണ്ട്. കാ​രു​ണ്യ ആ​രോ​ഗ്യ സു​ര​ക്ഷാ പ​ദ്ധ​തി​ക്കാ​യു​ള്ള കൗ​ണ്ട​ർ രാ​വി​ലെ എ​ട്ടു മു​ത​ൽ വൈ​കി​ട്ട് നാ​ലു​വ​രെ ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ നി​ന്നും സ​ജ്ജ​മാ​ക്കാ​നും നെ​റ്റ് ക​ണ​ക്ഷ​ൻ ഉ​ള്ള ഒ​രു കൗ​ണ്ട​ർ മെ​ഡി​ക്ക​ൽ കോ​ളെ​ജി​ൽ സ​ജ്ജ​മാ​ക്കാ​നും ജി​ല്ലാ ക​ളക്ട​ർ ഉ​ത്ത​ര​വി​ൽ നി​ർ​ദ്ദേ​ശി​ക്കു​ന്നു​ണ്ട്.
മെ​ഡി​ക്ക​ൽ കോ​ളേ​ജി​ൽ 100 ബെ​ഡു​ക​ൾ കോ​വി​ഡ് ഇ​ത​ര രോ​ഗി​ക​ൾ​ക്കാ​യി നി​ല​നി​ർ​ത്തും. ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ നി​ന്നും മെ​ഡി​ക്ക​ൽ കോ​ളേ​ജി​ലേ​ക്ക് മാ​റ്റു​ന്ന വി​ഭാ​ഗ​ങ്ങ​ളി​ലേ​ക്ക് ആ​വ​ശ്യ​മാ​യ ജീ​വ​ന​ക്കാ​രെ ജി​ല്ലാ ആ​ശു​പ​ത്രി സൂ​പ്ര​ണ്ട്, മെ​ഡി​ക്ക​ൽ കോ​ളേ​ജ് ഡ​യ​റ​ക്ട​ർ എ​ന്നി​വ​ർ ചേ​ർ​ന്ന് നി​യ​മി​ക്കാ​നും ജി​ല്ലാ ക​ള​ക്ട​ർ നി​ർ​ദ്ദേ​ശി​ച്ചു. മെ​ഡി​ക്ക​ൽ കോ​ളേ​ജി​ൽ നി​ല​വി​ലു​ള്ള ഒ.​പി കൗ​ണ്ട​ർ, കൗ​ണ്ട​ർ സ്റ്റാ​ഫ് എ​ന്നീ സൗ​ക​ര്യ​ങ്ങ​ളും ഉ​പ​യോ​ഗി​ക്കും. ഐ.​പി, ബി​ല്ലിം​ഗ് എ​ന്നി​വ​യ്ക്കാ​യി ഓ​രോ കൗ​ണ്ട​ർ ജി​ല്ലാ ആ​ശു​പ​ത്രി​യി​ലും ഒ​രു​ക്കും. ഇ​വി​ടേ​ക്ക് ആ​വ​ശ്യ​മാ​യി വ​രു​ന്ന ഡാ​റ്റാ എ​ൻ​ട്രി ഓ​പ്പ​റേ​റ്റ​ർ​മാ​രെ എ​ൻ.​എ​ച്ച്.​എം മു​ഖേ​ന നി​യ​മി​ക്കാ​ൻ ജി​ല്ലാ പ്രോ​ഗ്രാം മാ​നേ​ജ​റെ ചു​മ​ത​ല​പ്പെ​ടു​ത്തി.
കാ​ർ​ഡി​യോ​ള​ജി, നെ​ഫ്രോ​ള​ജി, ഓ​ങ്കോ​ള​ജി വി​ഭാ​ഗ​ങ്ങ​ൾ ഒ​ഴി​ച്ച് മ​റ്റെ​ല്ലാ വി​ഭാ​ഗ​ങ്ങ​ളി​ലെ​യും ഒ.​പി​ക​ൾ മെ​ഡി​ക്ക​ൽ കോ​ളേ​ജി​ൽ ന​ട​ക്കും.
സ​ർ​ജ​റി വി​ഭാ​ഗ​ത്തി​ലെ ഓ​പ്പ​റേ​ഷ​ൻ ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി ഒ​റ്റ​പ്പാ​ലം, ആ​ല​ത്തൂ​ർ താ​ലൂ​ക്ക് ആ​സ്ഥാ​ന ആ​ശു​പ​ത്രി​ക​ളി​ലെ സൗ​ക​ര്യ​ങ്ങ​ൾ ഉ​പ​യോ​ഗി​ക്കാ​മെ​ന്നും ജി​ല്ലാ ക​ള​ക്ട​ർ അ​റി​യി​ച്ചു.