ക​ണ്ണ​ന്പ്ര ആ​ശു​പ​ത്രി​ക്കു മു​ന്നി​ൽ കു​ത്തി​വയ്പ്പി​നാ​യി വൻതിരക്ക്
Tuesday, May 11, 2021 12:41 AM IST
വ​ട​ക്ക​ഞ്ചേ​രി: സെ​ക്ക​ന്‍റ് ഡോ​സ് കോ​വി​ഡ് വാ​ക്സി​ന് മു​ൻ​ഗ​ണ​നാ​ക്ര​മം നി​ശ്ച​യി​ക്കാ​ത്ത​ത് ആ​ളു​ക​ൾ തി​ങ്ങി കൂ​ടി രോ​ഗ​വ്യാ​പ​ന​ത്തി​ന് വ​ഴി​വെ​ക്കു​ന്ന​താ​യി പ​രാ​തി.
ഇ​ന്ന​ലെ അ​തി​രാ​വി​ലെ ക​ണ്ണ​ന്പ്ര സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക്കു മു​ന്നി​ൽ കു​ത്തി​വെ​പ്പി​നാ​യി എ​ത്തി​യ​ത് നൂ​റ് ക​ണ​ക്കി​നാ​ളു​ക​ളാ​യി​രു​ന്നു.​എ​ന്നാ​ൽ 150 പേ​ർ​ക്കു​ള്ള വാ​ക്സി​ൻ മാ​ത്ര​മെ ഉ​ണ്ടാ​യി​രു​ന്നു​ള്ളു.
​ മു​ൻ​ഗ​ണ​നാ​ക്ര​മ​ത്തി​ൽ കു​ത്തി​വെ​പ്പ് ന​ൽ​കു​ന്ന​വ​ർ​ക്ക് നേ​ര​ത്തെ ത​ന്നെ ആ​ശ വ​ർ​ക്ക​ർ​മാ​ർ വ​ഴി​യോ മ​റ്റോ അ​റി​യി​പ്പ് ന​ൽ​കി​യാ​ൽ രാ​ത്രി നേ​രം ആ​ളു​ക​ൾ റോ​ഡി​ൽ നി​ൽ​ക്കു​ന്ന​ത് ഒ​ഴി​വാ​ക്കാ​മെ​ന്നാ​ണ് ചൂ​ണ്ടി​ക്കാ​ട്ടു​ന്ന​ത്.​ആ​ദ്യം വ​രു​ന്ന​വ​ർ​ക്ക് ടോ​ക്ക​ണ്‍ ന​ൽ​കു​ന്ന സ്ഥി​തി തു​ട​രു​ന്ന​തി​നാ​ൽ പു​ല​ർ​ച്ചെ ര​ണ്ട് മ​ണി മു​ത​ൽ കു​ത്തി​വെ​പ്പി​നാ​യി വ​രി​നി​ൽ​ക്കു​ന്ന​വ​രാ​ണ് കൂ​ടു​ത​ലും.
പി​ന്നീ​ട് ടോ​ക്ക​ണ്‍ വി​ത​ര​ണം തു​ട​ങ്ങി​യാ​ൽ 150 പേ​രൊ​ഴി​കെ മ​റ്റു എ​ല്ലാ​വ​രും തി​രി​ച്ച് പോ​ക​ണം. രാ​ത്രി ഉ​റ​ക്കം ക​ള​ഞ്ഞ് മ​ണി​ക്കൂ​റു​ക​ളേ​റെ വ​രി​നി​ന്ന​തും വെ​റു​തെ​യാ​വു​ക​യാ​ണ്. ആ​ളു​ക​ൾ തി​ങ്ങി കൂ​ടി നി​ന്ന് ഇ​തി​നി​ടെ നി​ര​വ​ധി പേ​ർ​ക്ക് കോ​വി​ഡും പ​ട​രും.​
പ്രാ​യ​മാ​യ​വ​രും മ​റ്റു അ​സു​ഖ​ങ്ങ​ളു​ള്ള​വ​രും വ​രി​യി​ൽ നി​ന്ന് ത​ള​രു​ന്ന​തും വേ​ദ​നി​പ്പി​ക്കു​ന്ന കാ​ഴ്ച​ക​ളാ​ണ്.
വാ​ക്സി​ന്‍റെ ല​ഭ്യ​ത​ക്ക​നു​സ​രി​ച്ച് സെ​ക്ക​ന്‍റ് ഡോ​സ് എ​ടു​ക്കാ​ൻ ദി​വ​സ​മാ​യ​വ​ർ​ക്ക് മു​ൻ​ഗ​ണ​ന ന​ല്കി കോ​വി​ഡ് വാ​ക്സി​നേ​ഷ​ൻ സൗ​ക​ര്യ​പ്ര​ദ​മാ​ക്ക​ണ​മെ​ന്നാ​ണ് ആ​വ​ശ്യം.