നെ​ല്ലി​യാ​ന്പ​തി ചു​രം റോ​ഡി​ൽ മ​രം വീ​ണു ഗ​താ​ഗ​തം ത​ട​സപ്പെ​ട്ടു
Saturday, May 15, 2021 12:39 AM IST
നെ​ല്ലി​യാ​ന്പ​തി: നെന്മാറ നെ​ല്ലി​യാ​ന്പ​തി റോ​ഡി​ൽ മ​രം ക​ട​പു​ഴ​കി വീ​ണു ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു .ഇ​ന്ന​ലെ രാ​വി​ലെ നെന്മാ​റ നെ​ല്ലി​യാ​ന്പ​തി റോ​ഡി​ൽ ചെ​റു​നെ​ല്ലി ഇ​രു​ന്പു​പാ​ല​ത്തി​നു സ​മീ​പ​മാ​യു​ള്ള ഹെ​യ​ർ പി​ൻ വ​ള​വി​ലാ​ണ് വ​ലി​യ കാ​ട്ടു​വേ​പ്പു മ​രം ക​ട​പു​ഴ​കി റോ​ഡി​നു കു​റു​കെ വീ​ണു വാ​ഹ​ന​ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു.
നെ​ല്ലി​യാ​ന്പ​തി ബീ​റ്റ് ഫോ​റ​സ്റ്റ് ഓ​ഫീ​സ​ർ ബി.​ആ​ർ. ര​ഞ്ജി​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പോ​ത്തു​ണ്ടി ഫോ​റ​സ്റ്റ് സ്റ്റേ​ഷ​ൻ സ്റ്റാ​ഫു​ക​ളാ​യ കെ. ​ച​ന്ദ്ര​ൻ , രാ​ജീ​വ് ,ര​മേ​ഷ് , വി​നു തു​ട​ങ്ങി​യ​വ​രെ​ത്തി ത​ട​സം നീ​ക്കി ഗ​താ​ഗ​തം പു​ന​സ്ഥാ​പി​ച്ചു. ഒ​രു മ​ണി​ക്കൂ​റോ​ളംം നേ​രം ഗ​താ​ഗ​തം ത​ട​സപ്പെ​ട്ടു. വ​നം​വ​കു​പ്പ​ധി​കൃ​ത​ർ എ​ത്തി മ​രം നീ​ക്കം ചെ​യ്ത​ത് യാ​ത്ര​ക്കാ​ർ​ക്ക് ആ​ശ്വാ​സ​മാ​യി. നെ​ല്ലി​യാ​ന്പ​തി​യി​ൽ മ​രം വീ​ണു​ണ്ടാ​കു​ന്ന ഗ​താ​ഗ​ത​ത​ട​സം പ​തി​വു സം​ഭ​വ​മാ​യി​രി​ക്കു​ന്നു. ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ലാ​യി ശ​ക്ത​മാ​യ കാ​റ്റും ചെ​റി​യ തോ​തി​ലു​ള്ള മ​ഴ​യും മൂ​ട​ൽ​മ​ഞ്ഞി​റ​ങ്ങി വാ​ഹ​ന​യാ​ത്ര അ​പ​ക​ട ഭീ​ഷ​ണി​യാ​കു​ന്നു. മൂ​ട​ൽ​മ​ഞ്ഞ് അ​ക​ലെ കാ​ഴ്ച മ​റ​ക്കു​ന്ന​തും വാ​ഹ​ന യാ​ത്ര​ക്കു ത​ട​സ​മാ​കു​ന്ന​താ​യും സ​ഞ്ചാ​രി​ക​ൾ പ​റ​ഞ്ഞു.