സ​ർ​ക്കാ​ർ ഇ​ള​വ് ന​ൽ​കി​യ ക​ട​ക​ൾ​ക്ക് ഇന്ന് തു​റ​ക്കാം
Friday, June 11, 2021 12:37 AM IST
പാലക്കാട്: സം​സ്ഥാ​ന സ​ർ​ക്കാ​ർ ജൂ​ണ്‍ ഏ​ഴി​ന് ഇ​റ​ക്കി​യ ഉ​ത്ത​ര​വ് പ്ര​കാ​രം അ​നു​വ​ദി​ച്ചി​ട്ടു​ള്ള ക​ട​ക​ൾ​ക്ക് ജില്ലയിൽ ഇന്ന് രാ​വി​ലെ ഏ​ഴ് മു​ത​ൽ രാ​ത്രി ഏ​ഴ് വ​രെ തു​റ​ന്ന് പ്ര​വ​ർ​ത്തി​ക്കാ​മെ​ന്ന് ജി​ല്ലാ ക​ള​ക്ട​ർ മൃ​ണ്‍​മ​യി ജോ​ഷി അ​റി​യി​ച്ചു. ഉ​ത്ത​ര​വ് പ്ര​കാ​രം സ്റ്റേ​ഷ​ന​റി, ജ്വ​ല്ല​റി, പാ​ദ​ര​ക്ഷ​ക​ളു​ടെ ഷോ​റൂം, തു​ണി​ക്ക​ട​ക​ൾ, ഒ​പ്റ്റി​ക്ക​ൽ​സ്, റി​പ്പ​യ​ർ ഷോ​പ്പ്സ്, പു​സ്ക​ത ക​ട​ക​ൾ, ഹി​യ​റി​ങ് എ​യ്ഡ്, സ്ത്രീ​ക​ൾ​ക്കു​ള്ള ശു​ചി​ത്വ ഉ​ത്പ്പ​ന്ന​ങ്ങ​ൾ വി​ൽ​ക്കു​ന്ന ക​ട​ക​ൾ എ​ന്നി​വ​യ്ക്കാ​ണ് ഇന്ന് ​പ്ര​വ​ർ​ത്തി​ക്കാ​ൻ അ​നു​മ​തി.
വാ​ഹ​ന ഷോ​റൂ​മു​ക​ൾ മെ​യി​ന്‍റ​ന​ൻ​സ് വ​ർ​ക്കു​ക​ൾ​ക്ക് മാ​ത്രം ഇന്ന് തു​റ​ക്കാ​വു​ന്ന​താ​ണ്. വാ​ഹ​ന വി​ൽ​പ​ന അ​നു​വ​ദി​ക്കി​ല്ല. അ​തേ​സ​മ​യം 12, 13 തീ​യ​തി​ക​ളി​ൽ ജി​ല്ലാ ദു​ര​ന്ത​നി​വാ​ര​ണ അ​തോ​റി​റ്റി​യു​ടെ ഉ​ത്ത​ര​വ് പ്ര​കാ​രം അ​നു​മ​തി ന​ൽ​കി​യി​ട്ടു​ള്ള ക​ട​ക​ൾ ഉ​ച്ച​യ്ക്ക് ര​ണ്ട് വ​രെ മാ​ത്ര​മേ തു​റ​ന്ന് പ്ര​വ​ർ​ത്തി​ക്കാ​വൂ എ​ന്നും ജി​ല്ലാ ക​ളക്ട​ർ അ​റി​യി​ച്ചു. അ​വ​ശ്യ വ​സ്തു വി​ല്പ​ന​ശാ​ല​ക​ളാ​യ റേ​ഷ​ൻ ക​ട​ക​ൾ, ഭ​ക്ഷ്യ​വ​സ്തു വി​ല്പ​ന​ശാ​ല​ക​ൾ, പ​ല​ച​ര​ക്ക്, പ​ഴം പ​ച്ച​ക്ക​റി, പാ​ൽ പാ​ലു​ല്പ​ന്ന​ങ്ങ​ൾ വി​ൽ​ക്കു​ന്ന ക​ട​ക​ൾ, മ​ത്സ്യ​മാം​സ, കോ​ഴി​ത്തീ​റ്റ കാ​ലി​ത്തീ​റ്റ വി​ല്പ​ന ശാ​ല​ക​ൾ, ബേ​ക്ക​റി​ക​ൾ, ബി​ൽ​ഡിം​ഗ് മെ​റ്റീ​രി​യ​ലു​ക​ൾ വി​ൽ​ക്കു​ന്ന സ്ഥാ​പ​ന​ങ്ങ​ൾ (ഇ​ല​ക്ട്രി​ക്ക​ൽ, പ്ലം​ബിം​ഗ് വ​സ്തു​ക്ക​ൾ ഉ​ൾ​പ്പെ​ടെ), പാ​ക്കിം​ഗ് മെ​റ്റീ​രി​യ​ലു​ക​ൾ ഉ​ൾ​പ്പെ​ടെ വ്യാ​വ​സാ​യി​ക മേ​ഖ​ല​യ്ക്കാ​വ​ശ്യ​മാ​യ അ​സം​സ്കൃ​ത വ​സ്തു​ക്ക​ൾ ത​യ്യാ​റാ​ക്കു​ന്ന സ്ഥാ​പ​ന​ങ്ങ​ൾ എ​ന്നി​വ​യ്ക്കാ​ണ് ഈ ​അ​നു​മ​തി ന​ൽ​കി​യി​രി​ക്കു​ന്ന​ത്. ഹോട്ട​ലു​ക​ൾ​ക്കും റ​സ്റ്റോ​റ​ന്‍റ്ക​ൾ​ക്കും 16 വ​രെ എ​ല്ലാ ദി​വ​സ​വും രാ​വി​ലെ 7 മു​ത​ൽ രാ​ത്രി 7.30 വ​രെ പാ​ർ​സ​ൽ മു​ഖേ​ന ഭ​ക്ഷ​ണ വി​ത​ര​ണം ന​ട​ത്താം.
വ​ട​ക്ക​ഞ്ചേ​രി: കോ​വി​ഡ് വ്യാ​പ​ന​തോ​ത് കു​റ​ഞ്ഞ​തി​നെ തു​ട​ർ​ന്ന് വ​ട​ക്ക​ഞ്ചേ​രി ടൗ​ണി​ൽ കൂ​ടു​ത​ൽ അ​വ​ശ്യ​വ​സ്തു വി​ല്പ​ന ക​ട​ക​ൾ തു​റ​ക്കാ​ൻ ക​ള​ക്ട​ർ അ​നു​മ​തി ന​ൽ​കി.​കാ​ലി​ത്തീറ്റ, കോ​ഴി തീ​റ്റ വി​ല്പ​ന​ക​ട​ക​ൾ, കെ​ട്ടി​ട നി​ർ​മ്മാ​ണ സാ​ധ​ന​ങ്ങ​ൾ വി​ൽ​ക്കു​ന്ന സ്ഥാ​പ​ന​ങ്ങ​ൾ, ഇ​ല​ക്ട്രി​ക്, പ്ള​ന്പിം​ഗ് ക​ട​ക​ൾ, ജൈ​വ രാ​സ​വ​ള​ക​ട​ക​ൾ, കൃ​ഷി മേ​ഖ​ല​യു​മാ​യി ബ​ന്ധ​പ്പെ​ട്ട മ​റ്റു സ്ഥാ​പ​ന​ങ്ങ​ൾ, വ്യ​വ​സാ​യ മേ​ഖ​ല​ക്കാ​വ​ശ്യ​മാ​യ അ​സം​സ്കൃ​ത വ​സ്തു​ക്ക​ൾ ത​യ്യാ​റാ​ക്കു​ന്ന കേ​ന്ദ്ര​ങ്ങ​ൾ​ക്കും ഇ​ന്ന് മു​ത​ൽ പ്ര​വ​ർ​ത്ത​നാ​നു​മ​തി ന​ൽ​കി​യി​ട്ടു​ണ്ട്.
രാ​വി​ലെ ഒ​ന്പ​ത് മു​ത​ൽ ഉ​ച്ച​ക​ഴി​ഞ്ഞു ര​ണ്ട് വ​രെ കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ച് തു​റ​ന്ന് പ്ര​വ​ർ​ത്തി​ക്കാം. 12, 13 തി​യ്യ​തി​ക​ളി​ൽ സ​ർ​ക്കാ​ർ ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള നി​യ​ന്ത്ര​ണ​ങ്ങ​ൾ ക​ർ​ശ​ന​മാ​യി പാ​ലി​ക്ക​ണ​ം.