ത​ളി​ക​ക​ല്ല് ആ​ദി​വാ​സി കോ​ള​നി​യി​ൽ കു​ട്ടി​ക​ളു​ടെ പഠന​ത്തി​നാ​യി പു​തി​യ ടി.വി​യെ​ത്തി
Friday, June 11, 2021 12:40 AM IST
മം​ഗ​ലം​ഡാം: ക​ട​പ്പാ​റ​ക്ക​ടു​ത്ത് വ​ന​ത്തി​ന​ക​ത്തു​ള്ള ത​ളി​ക​ക​ല്ല് ആ​ദി​വാ​സി കോ​ള​നി​യി​ൽ കു​ട്ടി​ക​ളു​ടെ പഠന​ത്തി​നാ​യി പു​തി​യ ടിവി​യെ​ത്തി. ക​മ്മ്യൂ​ണി​റ്റി ഹാ​ളി​ലാ​ണ് ടി ​വി സ്ഥാ​പി​ച്ച് കു​ട്ടി​ക​ൾ​ക്കെ​ല്ലാം കാ​ണാ​വു​ന്ന സ്ഥി​തി​യു​ണ്ടാ​ക്കി​യി​ട്ടു​ള്ള​ത്. പ​ഞ്ചാ​യ​ത്തി​ന്‍റെ ഇ​ട​പെ​ട​ലി​നെ തു​ട​ർ​ന്നാ​ണ് കേ​ട് വ​ന്ന ടി ​വി മാ​റ്റി പു​തി​യ​ത് വെ​ച്ചി​ട്ടു​ള്ള​ത്. ടിവി ക്കു ​മു​ന്നി​ലാ​ണ് ഇ​പ്പോ​ൾ കു​ട്ടി​ക​ളെ​ല്ലാം. ഇ​നി ക​റ​ന്‍റ് പോ​കാ​തി​രി​ക്ക​ണം.​എ​ന്നാ​ൽ മാ​ത്ര​മെ ടിവി പഠന​മെ​ങ്കി​ലും കി​ട്ടൂ.
സ്മാ​ർ​ട്ട് ഫോ​ണി​ല്ല, ഫോ​ണ്‍ കി​ട്ടി​യാ​ലും റെ​യ്ഞ്ചി​ല്ല. ​ടി വി​യി​ല്ല. തു​ട​ങ്ങി ത​ളി​ക​ക്ക​ല്ല് ആ​ദി​വാ​സി കോ​ള​നി​യി​ലെ കു​ട്ടി​ക​ളു​ടെ പഠ​നം ഈ ​വ​ർ​ഷ​വും മു​ട​ങ്ങു​ന്ന​തു സം​ബ​ന്ധി​ച്ച് ക​ഴി​ഞ്ഞ നാ​ലി​ന് ദീ​പി​ക​യി​ൽ കോ​ള​നി​യി​ലെ കു​ട്ടി​ക​ളു​ടെ പ​ടം സ​ഹി​തം വാ​ർ​ത്ത ന​ൽ​കി​യി​രു​ന്നു. കാ​ട​ർ വി​ഭാ​ഗ​ത്തി​ലു​ള്ള ആ​ദി​വാ​സി വി​ഭാ​ഗ​മാ​ണ് കോ​ള​നി​യി​ലു​ള്ള​ത്. 58 കു​ടും​ബ​ങ്ങ​ളു​ണ്ട്. ഒ​ന്നാം ക്ലാ​സു മു​ത​ൽ പ്ല​സ്ടു വ​രെ​യു​ള്ള ക്ലാ​സു​ക​ളി​ലാ​യി നൂ​റോ​ളം കു​ട്ടി​ക​ളു​ണ്ടെ​ങ്കി​ലും പഠനം മു​ട​ങ്ങു​ന്ന സ്ഥി​തി​യാ​ണ്.​
വി​ര​ലി​ലെ​ണ്ണാ​വു​ന്ന വീ​ടു​ക​ളി​ൽ മാ​ത്ര​മെ കോ​ള​നി​യി​ൽ ടി ​വി​യു​ള്ളു.​ അ​തും കേ​ട് വ​ന്ന് പ്ര​വ​ർ​ത്ത​ന​ക്ഷ​മ​മ​ല്ല. കാ​റ്റോ മ​ഴ​യോ ഉ​ണ്ടാ​യാ​ൽ ക​റ​ന്‍റും ഉ​ണ്ടാ​കി​ല്ല. കോ​ള​നി​യി​ലെ കു​റെ കു​ട്ടി​ക​ൾ ട്രൈ​ബ​ൽ സ്കൂ​ളു​ക​ളി​ലാ​ണ് പ​ഠി​ച്ചി​രു​ന്ന​ത്.
എ​ന്നാ​ൽ ലോ​ക് ഡൗ​ണി​ൽ ഹോ​സ്റ്റ​ലു​ക​ൾ തു​റ​ക്കാ​ത്ത​തി​നാ​ൽ കു​ട്ടി​ക​ളെ​ല്ലാം കോ​ള​നി​യി​ൽ ത​ന്നെ ക​ഴി​യു​ക​യാ​ണ്. ഇ​തി​നാ​ൽ വി​ക്ടേ​ഴ്സ് ചാ​ന​ൽ വ​ഴി​യു​ള്ള പഠനം മാ​ത്ര​മാ​ണ് ഇ​വ​ർ​ക്ക് ആ​ശ്ര​യം.