ഒ​റ്റ​പ്പാ​ലം കോ​ട​തി കെ​ട്ടി​ടം ച​രി​ത്ര സ്മാ​ര​ക​മാ​ക്ക​ണമെന്ന്
Sunday, June 13, 2021 1:03 AM IST
പാ​ല​ക്കാ​ട്: പു​തി​യ കോ​ട​തി സ​മു​ച്ച​യ നി​ർ​മ്മാ​ണ​ത്തി​ന്‍റെ പേ​രി​ൽ പൊ​ളി​ച്ചു​മാ​റ്റാ​നൊ​രു​ങ്ങു​ന്ന ഒ​റ്റ​പ്പാ​ലം കോ​ട​തി​യു​ടെ ച​രി​ത്ര പു​രാ​വ​സ്തു രാ​ഷ്ട്രീ​യ പ്രാ​ധാ​ന്യം മു​ൻ നി​ർ​ത്തി സം​ര​ക്ഷി​ത സ്മാ​ര​ക​മാ​ക്കി നി​ല​നി​ർ​ത്ത​ണ​മെ​ന്നു പാ​ൽ​ഘാ​ട്ട് ഹി​സ്റ്റ​റി ക്ല​ബ്.
ഈ ​ച​രി​ത്ര സ്മാ​ര​കം നി​ല​നി​ർ​ത്തി കൊ​ണ്ട് ത​ന്നെ പു​തു​താ​യി നി​ർ​മ്മി​ക്കാ​നു​ദ്ദേ​ശി​ക്കു​ന്ന സ​മു​ച്ച​യ​ത്തി​ന്‍റെ സാ​ധ്യ​ത​ക​ൾ പ​രി​ശോ​ധി​ക്കു​ക​യോ അ​ല്ലാ​ത്ത​പ​ക്ഷം ഒ​റ്റ​പ്പാ​ലം സി​വി​ൽ സ്റ്റേ​ഷ​നോ​ട് ചേ​ർ​ന്ന് കാ​ഞ്ഞി​ര​പ്പു​ഴ ഇ​റി​ഗേ​ഷ​ൻ പ​ദ്ധ​തി​യു​ടെ കാ​ടു​പി​ടി​ച്ചു കി​ട​ക്കു​ന്ന ഒ​ന്ന​ര ഏ​ക്ക​റി​ൽ അ​ധി​കം വ​രു​ന്ന സ്ഥ​ലം ഉ​പ​യോ​ഗ​പ്പെ​ടു​ത്തു​ക​യോ ചെ​യ്യ​ണ​മെ​ന്ന് അ​ഭ്യ​ർ​ത്ഥി​ച്ച് കേ​ന്ദ്ര​സം​സ്ഥാ​ന പു​രാ​വ​സ്തു വ​കു​പ്പ്, മു​ഖ്യ​മ​ന്ത്രി എ​ന്നി​വ​ർ​ക്ക് നി​വേ​ദ​നം ന​ല്കി.