കോ​വി​ഡ് നി​യ​ന്ത്ര​ണം: കാ​ർ​ഷി​ക മേ​ഖ​ല​ക്കു ക​ന​ത്ത തി​രി​ച്ച​ടി
Wednesday, June 16, 2021 12:31 AM IST
അ​ഗ​ളി: കോ​വി​ഡ് നി​യ​ന്ത്ര​ണം അ​ട്ട​പ്പാ​ടി​യി​ലെ കാ​ർ​ഷി​ക മേ​ഖ​ല​ക്ക് ക​ന​ത്ത തി​രി​ച്ച​ടി​യാ​യി. പ​ണി​യെ​ടു​ക്കാ​നു​ള്ള ആ​യു​ധ​ങ്ങ​ൾ ന​ന്നാ​ക്കാ​ൻ ക​ഴി​യാ​തെ വ​ന്ന​താ​ണ് പ​ല​സ്ഥ​ല​ത്തും കൃ​ഷി​പ്പ​ണി മു​ട​ങ്ങി​യ​ത്.
ഏ​ക്ക​ർ ക​ണ​ക്കി​ന് കൃ​ഷി​യി​ടം യ​ഥാ​സ​മ​യം പ​ണി​യെ​ടു​ക്കാ​നാ​കാ​തെ കാ​ടും വ​ള്ളി​യും ക​യ​റി ന​ശി​ച്ച നി​ല​യി​ലാ​ണ്.​കു​രി​മു​ള​ക് കൊ​ടി കെ​ട്ടി കൊ​ടു​ക്കു​വാ​നും മ​ര​ത്തി​ന്‍റെ ചോ​ല ഇ​റ​ക്കാ​നും പ​ല ക​ർ​ഷ​ക​ർ​ക്കും ക​ഴി​ഞ്ഞി​ല്ല.​ഏ​ലം,കാ​പ്പി തു​ട​ങ്ങി ദീ​ർ​ഘാ​കാ​ല വി​ല​ക​ളും യ​ഥാ​വി​ധി പ​രി​പാ​ലി​ക്കാ​നാ​യി​ല്ലെ​ന്ന് ക​ർ​ഷ​ക​ർ പ​റ​ഞ്ഞു. ക​പ്പ, കാ​ച്ചി​ൽ,ചേ​ന,ചേ​ന്പ് തു​ട​ങ്ങി മ​റ്റു ചെ​റു​കൃ​ഷി​ക​ൾ ഒ​ന്നും ത​ന്നെ മ​ണ്ണി​ലാ​ക്കാ​ൻ ക​ഴി​ഞ്ഞി​ല്ല.
ഈ ​വ​ർ​ഷം പ​റ​ന്പി​ൽ പ​ണി​യെ​ടു​ക്കാ​ൻ അ​നു​കൂ​ല കാ​ലാ​വ​സ്ഥ ആ​യി​രു​ന്നെ​ങ്കി​ലും അ​ത് യ​ഥാ​വി​ധി വി​നി​യോ​ഗി​ക്കാ​ൻ ക​ർ​ഷ​ക​ർ​ക്കാ​യി​ല്ല. പ​ണി​യാ​യു​ധ​ങ്ങ​ൾ ന​ന്നാ​ക്കു​ന്ന ആ​ല​ക​ളും, മ​റ്റു വ​ർ​ക്കു ഷോ​പ്പു​ക​ളും ലോ​ക്ക് ഡൗ​ണി​നോ​ട് അ​നു​ബ​ന്ധി​ച്ച് അ​ട​ഞ്ഞു കി​ട​ന്ന​താ​ണ് പ്ര​തി​സ​ന്ധി​ക്ക് പ്ര​ധാ​ന കാ​ര​ണം. പ​ണി​യാ​യു​ധ​ങ്ങ​ളാ​യ വാ​ക്ക​ത്തി, അ​രി​വാ​ൾ, കോ​ടാ​ലി, തൂ​ന്പ തു​ട​ങ്ങി​യ​വ ന​ന്നാ​ക്കു​ന്ന ആ​ല​ക​ൾ അ​ട​ഞ്ഞു​കി​ട​ന്നു.
കൂ​ടാ​തെ കാ​ടു​വെ​ട്ട് യ​ന്ത്രം, മ​രം മു​റി യ​ന്ത്രം, മ​രു​ന്ന​ടി​ക്ക​ൽ പ​ന്പ്, തു​ട​ങ്ങി​യ​വ​യൊ​ക്കെ കേ​ടു​വ​ന്നു വീ​ടി​ന്‍റെ മൂ​ല​യി​ലാ​യി. അ​ന്യ​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ൾ സ്ഥ​ലം വി​ട്ട​ത്തോ​ടെ കൂ​ടു​ത​ൽ പ്ര​ദേ​ശ​ത്തും സ്ഥ​ല ഉ​ട​മ​ക​ളും പ​രി​സ​ര വാ​സി​ക​ളും ചേ​ർ​ന്നാ​ണ് പ​റ​ന്പി​ൽ പ​ണി​യെ​ടു​ക്കു​ന്ന​ത്. പ​ണി​യാ​യു​ധ​ങ്ങ​ൾ ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യ​തോ​ടെ കൃ​ഷി​പ്പ​ണി​ക​ൾ ഉ​പേ​ക്ഷി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് ക​ർ​ഷ​ക​ർ പ​റ​ഞ്ഞു. ത​ങ്ങ​ളു​ടെ പ​ണി​യാ​യു​ധ​ങ്ങ​ൾ ന​ന്നാ​ക്കി കി​ട്ടു​വാ​നു​ള്ള അ​ടി​യ​ന്ത​ര ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കാ​ൻ സ​ർ​ക്കാ​ർ ന​ട​പ​ടി​യു​ണ്ടാ​ക​ണ​മെ​ന്ന് ക​ർ​ഷ​ക​ർ ആ​വ​ശ്യ​പ്പെ​ട്ടു.
ആ​ല​ക​ൾ അ​ട​ഞ്ഞ​തോ​ടെ കു​ല​ത്തൊ​ഴി​ൽ ചെ​യ്തു ജീ​വി​ച്ചി​രു​ന്ന​വ​രു​ടെ ഉ​പ​ജീ​വ​ന​വും പ്ര​തി​സ​ന്ധി​യി​ലാ​യി. ആ​ല​യി​ൽ ഇ​രു​ന്പ് പ​ണി​ചെ​യ്ത് അ​ന്ന​ന്ന് ഉ​പ​ജീ​വ​നം ക​ഴി​ഞ്ഞ​വ​ർ പ​ട്ടി​ണി​യി​ലാ​യെ​ന്ന് ഈ ​വി​ഭാ​ഗ​ക്കാ​ർ പ​രാ​തി​പ്പെ​ട്ടു.ലോ​ക് ഡൗ​ണ്‍ നി​യ​ന്ത്ര​ണം ക​ർ​ശ​ന​മാ​ക്കി​യ​തോ​ടെ കൃ​ഷി​ക്കാ​ർ​ക്ക് കാ​ർ​ഷി​ക വി​ള​ക​ളും ന്യാ​യ​വി​ല​ക്ക് വി​റ്റ​ഴി​ക്കാ​നാ​യി​ല്ല. അ​ട്ട​പ്പാ​ടി​യി​ൽ ക​ശു​മാ​വ് ക​ർ​ഷ​ക​ർ​ക്ക് ക​ന​ത്ത ന​ഷ്ട​മാ​ണ് ഇ​ത്ത​വ​ണ​യു​ണ്ടാ​യ​ത്.
2016-17 വ​ർ​ഷം കി​ലോ​യ്ക്ക് 120 ന് ​മേ​ൽ വി​ല​കി​ട്ടി​യി​രു​ന്ന ക​ശു​വ​ണ്ടി​ക്ക് ഇ​ത്ത​വ​ണ 100 രൂ​പ​യാ​ണ് കൂ​ടി​യ​വി​ല ല​ഭി​ച്ച​ത്. ഇ​താ​ക​ട്ടെ ഏ​താ​നും ദി​വ​സം പി​ന്നി​ട്ട​പ്പോ​ൾ 80 രൂ​പ​കു​യി​ലേ​ക്കും 50 രൂ​പ​യി​ലേ​ക്കും കൂ​പ്പു​കു​ത്തി.​പി​ന്നീ​ട് ക​ശു​വ​ണ്ടി മാ​ർ​ക്ക​റ്റി​ൽ എ​ടു​ക്കാ​തെ​യു മാ​യി.​ക​പ്പ,കാ​ച്ചി​ൽ,ചെ​റു​കി​ഴ​ങ്ങ് തു​ട​ങ്ങി കി​ഴ​ങ്ങു​വ​ർ​ഗ്ഗ​ങ്ങ​ളൊ​ന്നും വി​പ​ണി​യി​ലേ​ക്ക് എ​ത്തി​ക്കാ​നാ​യി​ല്ല.​പ​ച്ച​ക്ക​പ്പ കി​ലോ​ക്ക് 4 രൂ​പ​യി​ൽ താ​ഴെ​യാ​യി വി​ല.​ ഇ​ത്ത​രം പ്ര​ഹ​ര​ങ്ങ​ൾ അ​ടി​ക്ക​ടി ഏ​റ്റു​വാ​ങ്ങു​ന്ന​തി​ന് പു​റ​മെ​യാ​ണ് ആ​ന​യും പോ​ത്തും മാ​നും മ​യി​ലും വെ​രി​കും കു​ര​ങ്ങും അ​ട​ക്ക​മു​ള്ള വ​ന്യ മൃ​ഗ​ങ്ങ​ളു​ടെ ആ​ക്ര​മ​ണ​വും അ​ര​ങ്ങു ത​ക​ർ​ക്കു​ന്ന​ത്.​
പ്ര​ശ്ന​ങ്ങ​ൾ കൃ​ഷി​യി​ട​ത്തി​ൽ നേ​രി​ട്ട​ത്തി മ​ന​സി​ലാ​ക്കു​വാ​നും ന​ട​പ​ടി​ക​ളെ​ടു​ക്കു​വാ​നും സ​ർ​ക്കാ​ർ ത​യ്യാ​റാ​ക​ണ​മെ​ന്നാ​ണ് ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്.