കോ​വി​ഡ് നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​വ​ർ പ​തി​നാ​യി​ര​ത്തി​ൽ താ​ഴെ
Thursday, June 17, 2021 12:35 AM IST
കോ​യ​ന്പ​ത്തൂ​ർ: ജി​ല്ല​യി​ൽ കൊ​റോ​ണ നീ​രീ​ക്ഷ​ണ​ത്തി​ലി​രി​ക്കു​ന്ന​വ​രു​ടെ എ​ണ്ണം പ​തി​നാ​യി​ര​ത്തി​ൽ താ​ഴെ​യാ​യി കു​റ​ഞ്ഞു.​ക​ഴി​ഞ്ഞ ഏ​താ​നും മാ​സ​ങ്ങ​ളാ​യി കൊ​റോ​ണ ല​ക്ഷ​ണ​ങ്ങ​ളോ​ടെ ക്വാ​റ​ന്‍റീ​നി​ൽ ക​ഴി​യു​ന്ന​വ​രു​ടെ എ​ണ്ണം 27 ആ​യി​ര​ത്തി​ൽ കൂ​ടു​ത​ലാ​യി​രു​ന്നു. ആ​രോ​ഗ്യ​വ​കു​പ്പ്, ജി​ല്ലാ ഭ​ര​ണ​കൂ​ടം ,കോ​ർ​പ​റേ​ഷ​ൻ എ​ന്നി​വ​രു​ടെ കൂ​ട്ടാ​യ പ​രി​ശ്ര​മ​ത്തെ തു​ട​ർ​ന്ന് ജി​ല്ല​യി​ൽ കൊ​റോ​ണ ബാ​ധി​ത​രു​ടെ എ​ണ്ണം കു​റ​ഞ്ഞി​രി​ക്കു​ക​യാ​ണ്. അ​തു​പോ​ലെ ക​ണ്ടെ​യ്ന്‍റ്മെ​ന്‍റ് സോ​ണു​ക​ളു​ടെ എ​ണ്ണ​വും കു​റ​ഞ്ഞു. മ​ധു​ക്ക​ര​യി​ൽ എ​ണ്ണം 70 ൽ ​നി​ന്ന് 22 ആ​യും, സൂ​ലൂ​രി​ൽ 19 ആ​യും, തൊ​ണ്ടാ മു​ത്തൂ​രി​ൽ 4 ആ​യും, തു​ടി​യ​ല്ലൂ​രി​ൽ 36 ആ​യും, ക​ര​മ​ട​യി​ൽ 31 ആ​യും, പൊ​ള്ളാ​ച്ചി​യി​ൽ 11 ആ​യും, അ​ന്നൂ​രി​ൽ 4 ആ​യും, ആ​ന​മ​ല​യി​ൽ 3 ആ​യും കു​റ​ഞ്ഞു.