പെ​രു​മാ​ട്ടി കോ​വി​ഡ് ചി​കി​ത്സാ​കേ​ന്ദ്രം പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കു ഉ​ണ​ർ​വേ​കും: മു​ഖ്യ​മ​ന്ത്രി
Friday, June 18, 2021 12:52 AM IST
ചിറ്റൂർ: പെ​രു​മാ​ട്ടി​യി​ലെ പ്ലാ​ച്ചി​മ​ട കൊ​ക്ക​ക്കോ​ള ക​ന്പ​നി​യി​ൽ ആ​രം​ഭി​ച്ച കോ​വി​ഡ് ചി​കി​ത്സാ​കേ​ന്ദ്രം ജി​ല്ല​യി​ലെ കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ വ​ലി​യ ഉ​ണ​ർ​വു​ണ്ടാ​ക്കാ​ൻ സ​ഹാ​യ​ക​മാ​കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. ചി​റ്റൂ​ർ പ്ലാ​ച്ചി​മ​ട​യി​ലെ കൊ​ക്ക​കോ​ള ക​ന്പ​നി​യി​ൽ ഒ​രു​ക്കി​യ കോ​വി​ഡ് ചി​കി​ത്സാ കേ​ന്ദ്രം ഓ​ണ്‍​ലൈ​നാ​യി ഉ​ദ്ഘാ​ട​നം ചെ​യ്ത് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
20 വ​ർ​ഷ​മാ​യി അ​ട​ച്ചി​ട്ടി​രു​ന്ന പ്ലാ​ന്‍റി​ൽ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ കോളക്കന്പനിയുടെ ഉ​ദ്യ​മ​ത്തി​ന്‍റെ ഭാ​ഗ​മാ​യി മെ​ച്ച​പ്പെ​ടു​ത്തി​യ ശേ​ഷ​മാ​ണ് കെ​ട്ടി​ടം ജി​ല്ലാ ഭ​ര​ണ​കൂ​ട​ത്തി​ന് വി​ട്ടു ന​ൽ​കി​യ​ത്. മാ​തൃ​കാ​പ​ര​മാ​യ പ്ര​വ​ർ​ത്ത​ന​ത്തി​ന് മു​ൻ​കൈ​യെ​ടു​ത്ത ക​ന്പ​നി​യെ മു​ഖ്യ​മ​ന്ത്രി അ​ഭി​ന​ന്ദി​ച്ചു. പ്ലാ​ച്ചി​മ​ട​യി​ൽ കോ​വി​ഡ് മാ​ന​ദ​ണ്ഡം പാ​ലി​ച്ച് ന​ട​ന്ന പ​രി​പാ​ടി​യി​ൽ വൈ​ദ്യു​തി വ​കു​പ്പ് മ​ന്ത്രി കെ ​കൃ​ഷ്ണ​ൻ​കു​ട്ടി അ​ധ്യ​ക്ഷ​നാ​യി.
ആ​രോ​ഗ്യ വ​കു​പ്പ് മ​ന്ത്രി വീ​ണ ജോ​ർ​ജ് മു​ഖ്യാ​തി​ഥി​യാ​യി. കെ.​ബാ​ബു എം.​എ​ൽ.​എ, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​ബി​നു​മോ​ൾ, ചി​റ്റൂ​ർ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​മു​രു​ക​ദാ​സ്, ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​രാ​യ റി​ഷ പ്രേം​കു​മാ​ർ, എം. ​സ​തീ​ഷ്, ജോ​ഷി ബ്രി​ട്ടോ, എ​സ്. പ്രി​യ​ദ​ർ​ശ​നി, എ​സ്. അ​നീ​ഷ്, ബാ​ല​ഗം​ഗാ​ധ​ര​ൻ, വി.​എ​സ് ശി​വ​ദാ​സ്, ജി​ല്ലാ ക​ളക്ട​ർ മൃ​ണ്‍​മ​യി ജോ​ഷി, ഡി.​എം.​ഒ ഡോ.​കെ.​പി റീ​ത്ത, രാ​ഷ്ട്രീ​യ​പാ​ർ​ട്ടി പ്ര​തി​നി​ധി​ക​ൾ പ​ങ്കെ​ടു​ത്തു.