അ​ന്പ​ല​പ്പാ​റ ആ​ദി​വാ​സി കോ​ള​നി​ കുട്ടികൾക്കു മൊ​ബൈ​ൽ ഫോ​ണുകളുമായി ഡി​വൈ​എ​ഫ്ഐ
Friday, June 18, 2021 12:52 AM IST
തി​രു​വ​ഴാം​കു​ന്ന് : അ​ന്പ​ല​പ്പാ​റ ആ​ദി​വാ​സി കോ​ള​നി​യി​ൽ പ​ഠ​ന സൗ​ക​ര്യ​മി​ല്ലാ​ത്ത കു​ട്ടി​ക​ൾ​ക്ക് മൊ​ബൈ​ൽ ഫോ​ണ്‍ എ​ത്തി​ച്ച് ഡി​വൈ​എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​ർ.
തി​രു​വി​ഴാം​കു​ന്ന് അ​ന്പ​ല​പ്പാ​റ ആ​ദി​വാ​സി കോ​ള​നി​യി​ലെ ര​ണ്ട് വി​ദ്യാ​ർ​ഥി​ക​ൾ​ക്കും കാ​പ്പു​പ​റ​ന്പ് റോ​ഡി​ലെ ഒ​രു വി​ദ്യാ​ർ​ത്ഥി​ക്കും ഓ​ണ്‍​ലൈ​ൻ പ​ഠ​ന​ത്തി​ന് സൗ​ക​ര്യ​മി​ല്ലെ​ന്ന് വാ​ർ​ഡം​ഗം നൂ​റു​ൽ സ​ലാ​മി​നെ ഇ​വി​ടെ​യു​ള്ള​വ​ർ അ​റി​യി​ച്ചി​രു​ന്നു.
ഈ ​വി​വ​രം തി​രു​വി​ഴാം​കു​ന്ന് ഡി​വൈ​എ​ഫ്ഐ മേ​ഖ​ല ക​മ്മി​റ്റി​യെ സ​ലാം അ​റി​യി​ച്ചു. തു​ട​ർ​ന്ന് ഡി​വൈ​എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​രു​ടെ ശ്ര​മ​ഫ​ല​മാ​യാ​ണ് 3 കു​ട്ടി​ക​ൾ​ക്ക് മൊ​ബൈ​ൽ ഫോ​ണ്‍ എ​ത്തി​ച്ചു ന​ൽ​കി​യ​ത്.
സു​ഭാ​ഷ് ച​ന്ദ്ര​ൻ, സ​ന്തോ​ഷ് കൊ​ട്ട​ത്ത​ള​ത്തി​ൽ, അ​രു​ണ്‍​കു​മാ​ർ, റാ​ഫി, സി​ഗ്ബ​ത്ത്, നൂ​റു​ൽ സ​ലാം എ​ന്നി​വ​ർ ചേ​ർ​ന്ന് കു​ട്ടി​ക​ളു​ടെ വീ​ടു​ക​ളി​ലെ​ത്തി മൊ​ബൈ​ൽ ഫോ​ണ്‍ കൈ​മാ​റി.