മം​ഗ​ലം​ഡാ​മി​ൽ ലോ​റി​ക​ൾ ത​ട​ഞ്ഞു നാ​ട്ടു​കാ​ർ
Friday, June 18, 2021 12:54 AM IST
മം​ഗ​ലം​ഡാം: റോ​ഡി​ലെ കു​ഴി​ക​ളും ചെ​ളി​യും മൂ​ലം യാ​ത്ര ചെ​യ്യാ​നാ​കാ​തെ മം​ഗ​ലം​ഡാം റി​സ​ർ​വോ​യ​റി​ൽ നി​ന്നും മ​ണ​ൽ ക​യ​റ്റാ​ൻ പോ​യി​രു​ന്ന ലോ​റി​ക​ൾ ഇ​ന്ന​ലെ രാ​ത്രി നാ​ട്ടു​ക്കാ​ർ ത​ട​ഞ്ഞു.
ഡാ​മി​ൽ നി​ന്നും പൊ​ൻ​ക​ണ്ടം റോ​ഡി​ൽ കു​ന്ന​ത്ത് ഗെ​യ്റ്റ് വ​രെ​യു​ള്ള ഒ​ന്ന​ര കി​ലോ​മീ​റ്റ​ർ ഭാ​ഗം പൂ​ർ​ണ്ണ​മാ​യും ത​ക​ർ​ന്ന നി​ല​യി​ലാ​ണി​പ്പോ​ൾ. ഇ​തി​നൊ​പ്പം റോ​ഡി​ൽ വ​ലി​യ തോ​തി​ൽ ചെ​ളി​യും നി​റ​ഞ്ഞ സ്ഥി​തി​യാ​ണ്.
റോ​ഡി​ലെ ചെ​ളി​നീ​ക്കം ചെ​യ്യു​ന്ന​തി​നൊ​പ്പം കു​ഴി​ക​ള​ട​ച്ച് യാ​ത്രാ സൗ​ക​ര്യം ഒ​രു​ക്ക​ണ​മെ​ന്ന് പ​ല ത​വ​ണ നാ​ട്ടു​ക്കാ​ർ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടും ന​ട​പ​ടി വൈ​കു​ന്ന​താ​ണ് ജ​ന​ങ്ങ​ളെ പ്ര​കോ​പി​പ്പി​ക്കു​ന്ന​ത്.​ഇ​തി​നി​ടെ മ​ണ​ലെ​ടു​ക്കാ​ൻ എ​ത്തു​ന്ന വ​ലി​യ ലോ​റി​ക​ൾ മ​റ്റു വാ​ഹ​ന​ങ്ങ​ൾ​ക്ക് സൈ​ഡ് കൊ​ടു​ക്കാ​തെ ബു​ദ്ധി​മു​ട്ടി​ക്കു​ന്നെ​ന്ന പ​രാ​തി​ക​ളു​മു​ണ്ട്.
ഇ​ന്ന​ലെ വൈ​കീ​ട്ട് ജ​ന​ങ്ങ​ൾ പെ​ട്ടെ​ന്ന് പ്ര​തി​ഷേ​ധി​ക്കാ​ൻ ഇ​ത് കാ​ര​ണ​മാ​യി. റോ​ഡ് ഗ​താ​ഗ​ത​യോ​ഗ്യ​മാ​ക്കാ​മെ​ന്ന ഉ​റ​പ്പി​ലാ​ണ് പ്ര​ശ്ന​ത്തി​ന് താ​ല്ക്കാ​ലി​ക പ​രി​ഹാ​രം ക​ണ്ടി​ട്ടു​ള്ള​ത്.