എല്ലാ വീടുകളിലും കിറ്റുകളെത്തിച്ച് പഞ്ചായത്ത് മെംബർ
Sunday, June 20, 2021 2:46 AM IST
വ​ട​ക്ക​ഞ്ചേ​രി: വാ​ർ​ഡി​ലെ മു​ഴു​വ​ൻ കു​ടും​ബ​ങ്ങ​ളി​ലും പ​ച്ച​ക്ക​റി കി​റ്റു​ക​ളെ​ത്തി​ച്ച് വാ​ർ​ഡ് മെ​ന്പ​ർ.​വ​ട​ക്ക​ഞ്ചേ​രി പ​ഞ്ചാ​യ​ത്തി​ലെ എ​ട്ടാം വാ​ർ​ഡാ​യ തെ​ക്കെ​ത്ത​റ മെ​ന്പ​ർ ശ്രീ​നാ​ഥാ​ണ് യൂ​ത്ത് കെ​യ​ർ അം​ഗ​ങ്ങ​ളു​ടെ സ​ഹാ​യ​ത്തോ​ടെ കി​റ്റു​ക​ൾ എ​ത്തി​ച്ച് ശ്ര​ദ്ധേ​യ​നാ​യ​ത്.
കി​റ്റു​ക​ളു​ടെ വി​ത​ര​ണോ​ദ്ഘാ​ട​നം കോ​ണ്‍​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റും പ​ഞ്ചാ​യ​ത്ത് വി​ക​സ​ന സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി അം​ഗ​വു​മാ​യ കെ.​മോ​ഹ​ൻ​ദാ​സ് നി​ർ​വ്വ​ഹി​ച്ചു. യൂ​ത്ത് കെ​യ​ർ അം​ഗ​ങ്ങ​ളാ​യ സ​ജി​ൻ, സി​ജി​ത്ത്, പ്ര​ശോ​ഭ്, ശ​ക്തി​ധ​ര​ൻ, പ്ര​ദീ​പ്, വി​നീ​ത്, രേ​ഷ്മ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.