നൂറു നിർധന കുടുംബങ്ങൾക്കു ഭക്ഷ്യധാന്യ കിറ്റുകൾ നല്കി
Monday, June 21, 2021 12:33 AM IST
പാ​ല​ക്കാ​ട് : ലോ​ക്ഡൗ​ണ്‍ മൂ​ലം പ്ര​തി​സ​ന്ധി​യി​ലാ​യ നൂ​റ് കു​ടും​ബ​ങ്ങ​ൾ​ക്ക് എം ​എ പ്ലൈ ​ഫൗ​ണ്ടേ​ഷ​ൻ ന​ൽ​കു​ന്ന ഭ​ക്ഷ്യ​ധാ​ന്യ കി​റ്റു​ക​ളു​ടെ വി​ത​ര​ണോ​ദ്ഘാ​ട​നം കെ​വി​വി​ഇ​എ​സ് മാ​ർ​ക്ക​റ്റ് റോ​ഡ് പ്ര​സി​ഡ​ന്‍റ് കെ ​ജെ മു​ഹ​മ്മ​ദ് ഷ​മീ​ർ നി​ർ​വ​ഹി​ച്ചു.
വീ​ടു​ക​ളി​ൽ​നി​ന്ന് മാ​ലി​ന്യം ശേ​ഖ​രി​ക്കു​ന്ന കു​ടും​ബ​ശ്രീ അം​ഗ​ങ്ങ​ൾ, ഓ​ട്ടോ തൊ​ഴി​ലാ​ളി​ക​ൾ, നി​ത്യ കൂ​ലി​ക്ക് ജോ​ലി എ​ടു​ക്കു​ന്ന​വ​ർ, നി​ത്യ​രോ​ഗി​ക​ളാ​യ​വ​രു​ടെ വീ​ടു​ക​ളി​ൾ ഉ​ൾ​പ്പെ​ടെ നി​ര​വ​ധി കു​ടും​ബ​ങ്ങ​ളാ​ണ് പ​ദ്ധ​തി​യു​ടെ ഗു​ണ​ഭോ​ക്താ​ക്ക​ൾ. ച​ട​ങ്ങി​ൽ ഫൗ​ണ്ടേ​ഷ​ൻ ഡ​യ​റ​ക്ട​ർ​മാ​രാ​യ നി​ഖി​ൽ കൊ​ടി​യ​ത്തൂ​ർ, എ ​ന​സീ​ർ തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ച്ചു. വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഓ​ണ്‍​ലൈ​ൻ ക്ലാ​സി​ന് ഉ​പ​യോ​ഗ​പ്ര​ദ​മാ​യ മൊ​ബൈ​ൽ ഫോ​ണു​ക​ളും, സാ​ന്പ​ത്തി​ക പ്ര​യാ​സ​ങ്ങ​ൾ മൂ​ലം കോ​ളേ​ജി​ലെ ഫീ​സ് അ​ട​ക്കാ​ൻ പ്ര​യാ​സ​പ്പെ​ടു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ധ​ന​സ​ഹാ​യ​വും ഫൗ​ണ്ടേ​ഷ​ൻ ന​ൽ​കി​യി​രു​ന്നു.