കോ​വി​ഡ്കാ​ല പ്ര​തി​സ​ന്ധി​ക​ളി​ൽ വ​ല​ഞ്ഞ് ചെ​റു​കി​ട വ്യാ​പാ​രി​ക​ൾ
Friday, July 30, 2021 12:01 AM IST
ഷൊ​ർ​ണൂ​ർ : കോ​വി​ഡ് കാ​ല പ്ര​തി​സ​ന്ധി​ക​ളി​ൽ വ​ല​ഞ്ഞ് ചെ​റു​കി​ട വ്യാ​പാ​രി​ക​ൾ.
മ​റ്റു തൊ​ഴി​ലു​ക​ൾ ചെ​യ്യാ​നു​ള്ള കാ​യി​ക ക്ഷ​മ​ത​യോ, തൊ​ഴി​ൽ വൈ​ദ​ഗ്ധ്യ​മോ ഇ​ല്ലാ​ത്ത ഇ​വ​രു​ടെ കു​ടും​ബ​ത്തി​ന്‍റെ കാ​ര്യം വ​ള​രെ ക​ഷ്ട​ത്തി​ലാ​ണ്.
അ​ന്ന​ന്നേ​ക്കു​ള്ള ഉ​പ​ജീ​വ​ന​ത്തി​ന് വേ​ണ്ടി മാ​ത്ര​മാ​ണ് പ​ല​രും കെ​ട്ട്താ​ലി​യ​ട​ക്കം പ​ണ​യം വെ​ച്ചും വ​ട്ടി​പ​ലി​ശ​ക്ക് ലോ​ണെ​ടു​ത്തും ചെ​റു​കി​ട വ്യാ​പാ​ര സം​രം​ഭം തു​ട​ങ്ങു​ന്ന​ത​ന്ന് ഇ​വ​ർ ചൂ​ണ്ടി കാ​ണി​ക്കു​ന്നു.
കോ​വി​ഡി​ന്‍റെ പേ​രി​ൽ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ന​യ​ങ്ങ​ൾ കാ​ര​ണം ക​ട തു​റ​ക്കാ​നാ​വാ​തെ സാ​ന്പ​ത്തി​ക ബാ​ധ്യ​ത മൂ​ലം ഇ​വ​രി​ൽ പ​ല​രും ആ​ത്മ​ഹ​ത്യ​യു​ടെ വ​ക്കി​ലാ​ണ​ന്നാ​ണ് പ​രാ​തി.
ബാ​റു​ക​ളി​ലും ബി​വ​റേ​ജു​ക​ളി​ലും ബാ​ങ്കു​ക​ളി​ലും ബ​സു​ക​ളി​ലു​മൊ​ന്നും ക​ട​ന്ന് ചെ​ല്ലാ​ത്ത കൊ​റോ​ണ പ്ര​ത്യേ​കം ചി​ല കാ​റ്റ​ഗ​റി​യി​ലു​ള്ള വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ൾ തു​റ​ന്നാ​ൽ മാ​ത്രം പ​റ​ന്നി​റ​ങ്ങു​ന്ന​തി​ന്‍റെ യു​ക്തി​യാ​ണ് മ​ന​സി​ലാ​ക്കാ​ൻ ക​ഴി​യാ​ത്ത​തെ​ന്നാ​ണ് വി​മ​ർ​ശ​നം.
ചെ​റു​കി​ട വ്യാ​പാ​രി​ക​ൾ ഉ​പ​ജീ​വ​ന​ത്തി​ന് വേ​ണ്ടി ക​ട തു​റ​ന്നാ​ൽ മാ​ത്രം കോ​റോ​ണ വ്യാ​പി​ക്കു​മെ​ന്ന് പ​റ​യു​ന്ന​ത് സാ​മാ​ന്യ​യു​ക്തി​ക്ക് നി​ര​ക്കു​ന്ന​ത​ല്ല​ന്നും ഇ​വ​ർ വാ​ദി​ക്കു​ന്നു.
തൊ​ഴി​ലെ​ടു​ത്ത് ജീ​വി​ക്കാ​നു​ള്ള ഭ​ര​ണ​ഘ​ട​ന വി​ഭാ​വ​നം ചെ​യ്യു​ന്ന പൗ​ര​ൻ​മാ​രു​ടെ മൗ​ലി​കാ​വ​ശ​ത്തെ​യാ​ണ് കോ​വി​ഡി​ന്‍റെ പേ​ര് പ​റ​ഞ്ഞ് നി​ഷേ​ധി​ക്കു​ന്ന​ത​ന്ന് ഇ​വ​ർ ചൂ​ണ്ടി​ക്കാ​ണി​ക്കു​ന്നു.
ഇ​ത് അം​ഗി​ക​രി​ക്കാ​ൻ ക​ഴി​യാ​ത്ത​താ​ണ​ന്നും ഇ​വ​ർ പ​റ​യു​ന്നു. നോ​ട്ട് നി​രോ​ധ​ന​വും പ്ര​ള​യ​വും ജി​എ​സ്ടി​യും മൂ​ലം ന​ടു​വെ​ടി​ഞ്ഞ ചെ​റു​കി​ട വ്യാ​പാ​ര മേ​ഖ​ല കോ​വി​ഡി​ന്‍റെ വ​ര​വോ​ടെ വെ​ൻ​റി​ലേ​റ്റ​റി​ൽ ആ​യി​രി​ക്കു​ക​യാ​ണ​ന്ന് പ​രാ​തി​യു​ണ്ട്.
സ്വ​യം തൊ​ഴി​ൽ ക​ണ്ടെ​ത്തു​ന്ന ചെ​റു​കി​ട വ്യാ​പാ​ര മേ​ഖ​ല​യെ സം​ര​ക്ഷി​ക്കാ​നും സാ​ന്പ​ത്തി​ക ഉ​ത്തേ​ജ​ക പാ​ക്കേ​ജു​ക​ൾ പ്ര​ഖ്യാ​പി​ക്കാ​നും മു​ൻ​കൈ എ​ടു​ക്കേ​ണ്ട​വ​ർ കു​ത്ത​ക ഓ​ണ്‍​ലൈ​ൻ ക​ച്ച​വ​ട​ക്കാ​ർ​ക്ക് വേ​ണ്ട സ​ഹാ​യ​മാ​ണ് ഒ​രു​ക്കി കൊ​ടു​ക്കു​ന്ന​തെ​ന്നാ​ണ് വി​മ​ർ​ശ​നം.
കോ​വി​ഡി​ന്‍റ പേ​രി​ൽ വ്യാ​പാ​രി​ക​ളെ പ​ല ത​ട്ടു​ക​ളി​ലു​മാ​യി ത​രം തി​രി​ച്ച് അ​വ​രു​ടെ സം​ഘ​ട​നാ​ശ​ക്തി ഇ​ല്ലാ​താ​ക്കി വി​ഭ​ജി​ച്ച് ഭ​രി​ക്കാ​മെ​ന്ന ന​യ​മാ​ണ്
അ​ധി​കാ​രി​ക​ൾ ആ​വി​ഷ്ക്ക​രി​ക്കു​ന്ന​തെ​ന്ന് വ്യാ​പാ​രി-​വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി ജി​ല്ലാ ജ​ന.​സെ​ക്ര​ട്ട​റി സു​നി​ൽ ബാ​ബു ആ​രോ​പി​ച്ചു.