ജെ​സി​ഐ ഒ​ല​വ​ക്കോ​ട് ബി​സി​ന​സ് ഐ​ക്ക​ണ്‍ അ​വാ​ർ​ഡ് ന​ൽ​കി
Friday, July 30, 2021 12:03 AM IST
പാ​ല​ക്കാ​ട് : ജെ​സി​ഐ ഒ​ല​വ​ക്കോ​ടി​ന്‍റെ ബി​സി​ന​സ് ഐ​ക്ക​ണ്‍ പു​ര​സ്കാ​രം അ​ശോ​ക ട്രാ​വ​ൽ​സ് മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ ശാ​ന്ത​ൻ മേ​നോ​ന് സ​മ്മാ​നി​ച്ചു. ക​ഴി​ഞ്ഞ നാ​ൽ​പ്പ​തു വ​ർ​ഷ​ങ്ങ​ളാ​യി പാ​ല​ക്കാ​ടി​ന്‍റെ ട്രാ​വ​ൽ, ടൂ​റി​സം മേ​ഖ​ല​ക​ളി​ൽ ന​ൽ​കി​യ സ​മ​ഗ്ര സം​ഭാ​വ​ന​ക​ളെ മു​ൻ നി​ർ​ത്തി​യാ​ണ് അ​വാ​ർ​ഡ്.
ജെ​സി​ഐ ഇ​ന്ത്യ​യു​ടെ മു​ൻ ദേ​ശീ​യ പ്ര​സി​ഡ​ന്‍റ് സ​ന്തോ​ഷ് കു​മാ​ർ.​പി അ​വാ​ർ​ഡ് സ​മ്മാ​നി​ച്ചു. വി​നോ​ദ സ​ഞ്ചാ​ര മേ​ഖ​ല​യി​ൽ പാ​ല​ക്കാ​ടി​ന്‍റെ ച​രി​ത്ര​ത്തി​നൊ​പ്പം ന​ട​ന്ന വ്യ​ക്തി​യാ​ണ് ശാ​ന്ത​ൻ മേ​നോ​ൻ എ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. പ്ര​സി​ഡ​ന്‍റ് വ​ർ​ഷ.​എ​സ്.​കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ച​ട​ങ്ങി​ൽ അ​ശ്വി​ൻ.​എ​സ് സം​സാ​രി​ച്ചു. ധ​ന്യ ആ​ർ.​ദാ​സ് സ്വാ​ഗ​ത​വും അ​നി​കേ​ത്.​എ​സ് ന​ന്ദി​യും പ​റ​ഞ്ഞു.