കു​തി​രാ​ൻ തു​ര​ങ്ക പാ​ത​യി​ലേ​ക്ക് പ്ര​വേ​ശി​ക്കു​ന്ന പാ​ല​ത്തി​ലെ ഗ​ട്ട​റു​ക​ളു​ടെ അ​റ്റ​കു​റ്റ​പ​ണി തു​ട​ങ്ങി
Sunday, September 19, 2021 1:05 AM IST
വ​ട​ക്ക​ഞ്ചേ​രി: കു​തി​രാ​നി​ൽ തു​ര​ങ്ക പാ​ത​യി​ലേ​ക്ക് പ്ര​വേ​ശി​ക്കു​ന്ന പാ​ല​ത്തി​ലെ അ​പ​ക​ട ഗ​ട്ട​റു​ക​ളു​ടെ അ​റ്റ​കു​റ്റ​പ​ണി തു​ട​ങ്ങി. പാ​ല​ത്തി​ലെ അ​പ​ക​ടാ​വ​സ്ഥ സം​ബ​ന്ധി​ച്ച് ദീ​പി​ക ഉ​ൾ​പ്പെ​ടെ​യു​ള്ള പ​ത്ര​ങ്ങ​ളി​ലും സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ലും വ​ലി​യ വാ​ർ​ത്ത​ക​ളാ​യ​പ്പോ​ൾ വ​കു​പ്പു മ​ന്ത്രി​യു​ടെ അ​ടി​യ​ന്തി​ര ഇ​ട​പെ​ട​ലു​ക​ളെ തു​ട​ർ​ന്നാ​ണ് സ​ത്വ​ര ന​ട​പ​ടി​യു​ണ്ടാ​യ​ത്.
വാ​ഹ​ന​ങ്ങ​ൾ ഒ​റ്റ​ലൈ​ൻ വ​ഴി തി​രി​ച്ച് വി​ട്ട് ത​ക​ർ​ന്ന ഭാ​ഗ​ങ്ങ​ൾ കോ​ണ്‍​ക്രീ​റ്റ് ചെ​യ്യു​ന്ന പ്ര​വൃ​ത്തി​ക​ളാ​ണ് ന​ട​ക്കു​ന്ന​ത്. പീ​ച്ചി ഡാ​മി​ന്‍റെ അ​ധി​ക​ജ​ലം സ്റ്റോ​ർ ചെ​യ്യു​ന്ന​ത് ഇ​വി​ടെ​യാ​ണ്.​
ഇ​തി​നു മു​ക​ളി​ലൂ​ടെ​യാ​ണ് തു​ര​ങ്ക പാ​ത​യി​ലേ​ക്കു​ള്ള 300 മീ​റ്റ​ർ നീ​ളം വ​രു​ന്ന പാ​ല​മു​ള്ള​ത്. പാ​ല​ത്തി​ൽ ര​ണ്ട് ഭീ​മു​ക​ൾ യോ​ജി​ക്കു​ന്ന ഭാ​ഗ​ത്താ​ണ് ത​ക​ർ​ച്ച​യു​ണ്ടാ​കു​ന്ന​ത്. ഇ​വി​ടു​ത്തെ കോ​ണ്‍​ക്രീ​റ്റ് പൊ​ളി​ഞ്ഞ് പോ​യി പാ​ല​ത്തി​നു കു​റു​കെ സ്ഥാ​പി​ച്ചി​രു​ന്ന വ​ലി​യ ക​ന്പി​ക​ൾ പു​റ​ത്തേ​ക്ക് ത​ള്ളി​യ സ്ഥി​തി​യാ​യി​രു​ന്നു.

പാ​ല​ത്തി​ൽ ത​ന്നെ ഇ​ത്ത​ര​ത്തി​ൽ എ​ട്ടി​ട​ത്ത് ഈ ​അ​പ​ക​ട​കെ​ണി​ക​ളു​ണ്ട്. വി​ട​വു​ക​ളി​ൽ വാ​ഹ​ന​ങ്ങ​ൾ ചാ​ടി ട​യ​ർ പ​ഞ്ച​റും മ​റ്റു കേ​ടു​പാ​ടു​ക​ളു​മാ​ണ്. റോ​ഡി​ലെ വ​ലി​യ കു​ഴി​ക​ള​ട​ക്കാ​നും ന​ട​പ​ടി​യു​ണ്ട്.

വ​ട​ക്ക​ഞ്ചേ​രി മേ​ൽ​പാ​ല​ത്തി​ലും ഇ​തു ത​ന്നെ​യാ​ണ് പ്ര​ശ്നം. ആ​റ് ത​വ​ണ ഗ​താ​ഗ​തം നി​രോ​ധി​ച്ച് ഇ​വി​ടെ അ​റ്റ​കു​റ്റ പ​ണി ന​ട​ത്തി​യെ​ങ്കി​ലും പ​ണി​ക​ൾ പൂ​ർ​ത്തി​യാ​യി​ട്ടി​ല്ല.
കൂ​ടു​ത​ൽ സ്ഥ​ല​ത്ത് ഈ ​പ്ര​ശ്നം രൂ​പ​പ്പെ​ടു​ന്ന സ്ഥി​തി​യാ​ണ്.