ച​ലോ ആ​പ്പ് പാ​ല​ക്കാ​ട് തു​ട​ങ്ങി
Sunday, September 26, 2021 12:51 AM IST
പാ​ല​ക്കാ​ട്: ബ​സ് ഗ​താ​ഗ​ത മേ​ഖ​ല​യി​ലെ സാ​ങ്കേ​തി​ക​വി​ദ്യ​യു​ടെ രാ​ജ്യ​ത്തെ ഏ​റ്റ​വും വ​ലി​യ സേ​വ​ന​ദാ​താ​ക്ക​ളാ​യ ച​ലോ ആ​പ്പ് പാ​ല​ക്കാ​ട് ജി​ല്ല​യി​ൽ സ്വ​കാ​ര്യ ബ​സു​ട​മ​ക​ളു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ചു. പാ​ല​ക്കാ​ട് ജി​ല്ല​യി​ലെ റീ​ജി​യ​ണ​ൽ ട്രാ​ൻ​സ്പോ​ർ​ട്ട് ഓ​ഫീ​സ​ർ പു​റ​ത്തി​റ​ക്കി​യ ഈ ​ആ​പ്പ് യാ​ത്ര​ക്കാ​ർ​ക്ക് ബ​സ് യാ​ത്ര കൂ​ടു​ത​ൽ സൗ​ക​ര്യ​പ്ര​ദ​വും, സു​ര​ക്ഷി​ത​വു​മാ​ക്കു​ന്ന​തി​ന് സ​ഹാ​യി​ക്കും.
മൂ​ന്നു കാ​ര്യ​ങ്ങ​ളി​ലാ​ണ് ച​ലോ ആ​പ്പ് പ്ര​ധാ​ന​മാ​യും യാ​ത്ര​ക്കാ​ർ​ക്ക് ഉ​പ​കാ​ര​പ്പെ​ടു​ക. ബ​സ് എ​വി​ടെ​യെ​ത്തി​യെ​ന്ന ത​ത്സ​മ​യ വി​വ​രം യാ​ത്ര​ക്കാ​ർ​ക്ക് ല​ഭ്യ​മാ​വും എ​ന്ന​താ​ണ് പ്ര​ധാ​ന നേ​ട്ടം. ഇ​തോ​ടെ ബ​സ് എ​ത്തു​ന്ന കൃ​ത്യ​സ​മ​യം നോ​ക്കി സ്റ്റോ​പ്പി​ലെ​ത്തു​വ​ൻ ക​ഴി​യു​ന്ന​തോ​ടെ സ​മ​യ​ന​ഷ്ടം പ​ര​മാ​വ​ധി ഒ​ഴി​വാ​ക്കു​ന്ന​തി​ന് യാ​ത്ര​ക്കാ​ർ​ക്ക് ക​ഴി​യും.
പ​ണ​ര​ഹി​ത ഇ​ട​പാ​ടി​നു​ള്ള സൗ​ക​ര്യം മൂ​ലം പ​ണം പ്ര​ത്യേ​കി​ച്ചും ചി​ല്ല​റ നാ​ണ​യം കൊ​ണ്ടു​ന​ട​ക്കു​ന്ന ബു​ദ്ധി​മു​ട്ട് യാ​ത്ര​ക്കാ​ർ​ക്ക് ഒ​ഴി​വാ​ക്കാ​നാ​കും. പ​ണ​ത്തി​ന്‍റെ​യും ടി​ക്ക​റ്റി​ന്‍റെ​യും നേ​രി​ട്ടു​ള്ള കൈ​മാ​റ്റം ഒ​ഴി​വാ​ക്കു​ന്ന​തി​ലൂ​ടെ കോ​വി​ഡ് അ​ട​ക്ക​മു​ള്ള പ​ക​ർ​ച്ച​വ്യാ​ധി​ക​ൾ പ​ക​രു​ന്ന​തി​നു​ള്ള സാ​ധ്യ​ത​ക​ൾ 95 ശ​ത​മാ​ന​ത്തോ​ളം ഒ​ഴി​വാ​ക്കാ​നാ​കു​മെ​ന്ന് ക​ണ​ക്കാ​ക്ക​പ്പെ​ടു​ന്നു.
ബ​സി​ന്‍റെ മു​ന്നി​ലും, പി​ന്നി​ലും ഘ​ടി​പ്പി​ച്ചി​ട്ടു​ള്ള ക്യാ​മ​റ​ക​ൾ ആ​പ്പു​മാ​യി ബ​ന്ധി​പ്പി​ച്ചി​ട്ടു​ള്ള​തി​നാ​ൽ ബ​സി​ന്‍റെ സ​ഞ്ചാ​ര​പ​ഥം കൃ​ത്യ​മാ​യി നി​രീ​ക്ഷി​ക്കു​വാ​ൻ ക​ഴി​യു​ന്ന​ത് യാ​ത്ര​ക്കാ​രു​ടെ സു​ര​ക്ഷി​ത​ത്വം വ​ർ​ദ്ധി​പ്പി​ക്കു​ന്ന​തി​ന് സ​ഹാ​യി​ക്കു​ന്നു.
പാ​ല​ക്കാ​ട്-​വാ​ള​യാ​ർ റൂ​ട്ടി​ലെ ബ​സു​ക​ളി​ൽ തു​ട​ങ്ങി​യ ച​ലോ ആ​പ്പ് താ​മ​സി​യാ​തെ ജി​ല്ല​യി​ലെ മ​റ്റു ഭാ​ഗ​ങ്ങ​ളി​ലും വ്യാ​പി​പ്പി​ക്കും. കേ​ര​ള​ത്തി​ൽ കൊ​ച്ചി​യും തൃ​ശൂ​രു​മാ​ണ് ച​ലോ ആ​പ്പ് ല​ഭ്യ​മാ​യ മ​റ്റു ജി​ല്ല​ക​ൾ.