വാ​ണി​യം​കു​ള​ം ച​ന്ത​ തു​റ​ക്കണമെന്ന് ആവശ്യം
Sunday, September 26, 2021 12:54 AM IST
ഷൊ​ർ​ണൂ​ർ : എ​ല്ലാ ച​ന്ത​ക​ളും തു​റ​ന്നു.. വാ​ണി​യം​കു​ള​മൊ​ഴി​ച്ച്. ലോ​ക്ഡൗ​ണി​ൽ ഇ​ള​വു​ക​ൾ വ​ന്ന​തി​ന്നാ​ൽ വാ​ണി​യം​കു​ളം ച​ന്ത കൂ​ടി തു​റ​ക്കാ​ൻ അ​നു​മ​തി ന​ൽ​ക​ണ​മെ​ന്ന് ശ​ക്ത​മാ​യ ആ​വ​ശ്യ​മു​യ​ർ​ന്നു​ക​ഴി​ഞ്ഞു. പ്ര​ത്യ​ക്ഷ​മാ​യും പ​രോ​ക്ഷ​മാ​യും നൂ​റ് ക​ണ​ക്കി​നാ​ളു​ക​ളു​ടെ ജീ​വി​തോ​പാ​ധി​യാ​ണ് മു​ട​ങ്ങി കി​ട​ക്കു​ന്ന​തെ​ന്നാ​ണ് ഉ​യ​ർ​ന്നു വ​ന്നി​ട്ടു​ള്ള ആ​ക്ഷേ​പം.
ച​ന്ത തു​റ​ക്കാ​ൻ അ​നു​മ​തി തേ​ടി വാ​ണി​യം​കു​ളം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് നി​ര​വ​ധി ത​വ​ണ ജി​ല്ലാ ക​ള​ക്ട​റെ സ​മീ​പി​ച്ചു​വെ​ങ്കി​ലും അ​നു​കൂ​ല​മാ​യ ന​ട​പ​ടി​ക​ൾ ഉ​ണ്ടാ​യി​ട്ടി​ല്ല. എ​ന്നാ​ൽ ഇ​തി​ന​കം ത​ന്നെ സം​സ്ഥാ​ന​ത്തേ​ക്കു​ള്ള ക​ന്നു​കാ​ലി​വ​ര​വ് സാ​ധാ​ര​ണ​നി​ല​യി​ലേ​ക്കെ​ത്തി​ക്ക​ഴി​ഞ്ഞി​ട്ടു​ണ്ട്.
കോ​വി​ഡ് ര​ണ്ടാം​ത​രം​ഗ കാ​ല​ത്ത് 20 മു​ത​ൽ 30 ശ​ത​മാ​ന​ത്തോ​ള​മാ​യി ക​ന്നു​കാ​ലി ലോ​ഡു​വ​ര​വ് കു​റ​ഞ്ഞി​രി​ന്നു. ഇ​ള​വു​ക​ളി​ൽ ക​ന്നു​കാ​ലി​ച്ച​ന്ത​ക​ൾ സ​ജീ​വ​മാ​യ​തോ​ടെ വ​ര​വ് 75 ശ​ത​മാ​ന​ത്തോ​ള​മാ​യി. കോ​വി​ഡ് കാ​ല​ത്തി​നു മു​ന്പ് വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നാ​യി ആ​ഴ്ച​യി​ൽ ശ​രാ​ശ​രി 400 ലോ​ഡ് ക​ന്നു​കാ​ലി​ക​ളാ​ണ് എ​ത്തി​യി​രു​ന്ന​ത്. കോ​വി​ഡ് ര​ണ്ടാം​ത​രം​ഗം വ​ന്ന​തോ​ടെ 100 മു​ത​ൽ 150 ലോ​ഡു​വ​രെ​യാ​യി കു​റ​ഞ്ഞു.
റെ​ക്കോ​ർ​ഡ് ക​ച്ച​വ​ടം ന​ട​ക്കാ​റു​ള്ള പെ​രു​ന്നാ​ൾ കാ​ല​ത്ത് പോ​ലും 180 ലോ​ഡാ​ണ് എ​ത്തി​യി​രു​ന്ന​ത്. ഇ​പ്പോ​ഴ​ത് 350 ലോ​ഡു​വ​രെ​യാ​യി ഉ​യ​ർ​ന്നു.
സം​സ്ഥാ​ന​ത്ത് ചെ​റു​കി​ട ക​ച്ച​വ​ട​കേ​ന്ദ്ര​ങ്ങ​ളു​ൾ​പ്പെ​ടെ നൂ​റി​ലേ​റെ ച​ന്ത​ക​ളാ​ണു​ള്ള​ത്. എ​ന്നാ​ൽ, ഇ​തി​ൽ 45 ച​ന്ത​ക​ൾ​ക്കാ​ണ് അം​ഗീ​കാ​ര​മു​ള്ള​ത്. അ​തി​ൽ വാ​ണി​യം​കു​ള​ത്തെ ച​ന്ത​യൊ​ഴി​കെ കു​ഴ​ൽ​മ​ന്ദം, പെ​രു​ന്പി​ലാ​വ്, ചേ​ളാ​രി, മാ​ന​ന്ത​വാ​ടി തു​ട​ങ്ങി​യ ച​ന്ത​ക​ളെ​ല്ലാം പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി​ക്ക​ഴി​ഞ്ഞു.
ഇ​തോ​ടെ​യാ​ണ് സം​സ്ഥാ​ന​ത്തേ​ക്ക് ക​ന്നു​കാ​ലി​ക​ൾ എ​ത്തി​ത്തു​ട​ങ്ങി​യ​ത്. ഒ​രു​മാ​സം മു​ന്പാ​ണ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ച് വീ​ണ്ടും ച​ന്ത​ക​ൾ തു​റ​ന്ന​ത്. സം​സ്ഥാ​ന​ത്തെ വ​ലി​യ ച​ന്ത​ക​ളി​ലൊ​ന്നാ​യ വാ​ണി​യം​കു​ളം ച​ന്ത തു​റ​ക്കാ​നു​ള്ള തീ​രു​മാ​നം ഇ​നി​യു​മാ​യി​ട്ടി​ല്ല. അ​നു​മ​തി ല​ഭ്യ​മാ​യി ഈ ​ച​ന്ത​കൂ​ടി തു​റ​ക്കു​ന്ന​തോ​ടെ പാ​ല​ക്കാ​ട്ടേ​ക്കു​ള്ള ക​ന്നു​കാ​ലി​വ​ര​വ് പൂ​ർ​ണ​തോ​തി​ലാ​കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് ക​ന്നു​കാ​ലി ക​ച്ച​വ​ട​ക്കാ​ർ.
ത​മി​ഴ്നാ​ട്, ആ​ന്ധ്ര തു​ട​ങ്ങി​യ സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നാ​ണ് ഇ​വി​ടേ​ക്ക് കൂ​ടു​ത​ൽ ക​ന്നു​കാ​ലി ലോ​ഡു​ക​ളും വ​രു​ന്ന​ത്. മ​റ്റ് സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നു​കൂ​ടി ത​ട​സ​മി​ല്ലാ​തെ ലോ​ഡെ​ത്തി​യാ​ലേ സാ​ന്പ​ത്തി​ക പ്ര​ശ്ന​ങ്ങ​ൾ​ക്ക് പ​രി​ഹാ​ര​മാ​വു​ക​യു​ള്ളു​വെ​ന്ന് ക​ച്ച​വ​ട​ക്കാ​ർ പ​റ​യു​ന്നു.