സൈ​ക്കി​ൾ ഡെ​സ്റ്റി​നേ​ഷ​ൻ കേ​ന്ദ്ര​മാ​കാ​നൊ​രു​ങ്ങി മം​ഗ​ലം ഡാം
Sunday, September 26, 2021 11:08 PM IST
മം​ഗ​ലം​ഡാം : മം​ഗ​ലം​ഡാം വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​ത്തെ സൈ​ക്കി​ൾ ഡെ​സ്റ്റി​നേ​ഷ​ൻ കേ​ന്ദ്ര​മാ​ക്കാ​ൻ ല​ക്ഷ്യം​വെ​ച്ച് ജി​ല്ലാ ടൂ​റി​സം പ്ര​മോ​ഷ​ൻ കൗ​ണ്‍​സി​ൽ ഡാ​മി​ൽ സം​ഘ​ടി​പ്പി​ച്ച വി​വി​ധ സൈ​ക്കി​ൾ ക്ല​ബ്ബ് അം​ഗ​ങ്ങ​ളു​ടെ ഒ​ത്തു​കൂ​ട​ൽ ശ്ര​ദ്ധേ​യ​മാ​യി.
ലോ​ക ടൂ​റി​സം ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ചാ​യി​രു​ന്നു പാ​ല​ക്കാ​ട്, തൃ​ശൂ​ർ, മ​ല​പ്പു​റം, എ​റ​ണാ​കു​ളം തു​ട​ങ്ങി​യ ജി​ല്ല​ക​ളി​ൽ നി​ന്നു​ള്ള സൈ​ക്കി​ൾ സ​വാ​രി​ക്കാ​രു​ടെ യാ​ത്ര ഡാ​മി​ൽ സം​ഘ​ടി​പ്പി​ച്ച​ത്. ലോ​ക ടൂ​റി​സം ദി​നം ഇ​ന്നാ​ണെ​ങ്കി​ലും ഹ​ർ​ത്താ​ൽ ആ​യ​തി​നാ​ലാ​ണ് ഇ​ന്ന​ലെ പ​രി​പാ​ടി​ക​ൾ ക്ര​മീ​ക​രി​ച്ച​തെ​ന്ന് ഡി​ടി​പി​സി (ജി​ല്ലാ ടൂ​റി​സം പ്ര​മോ​ഷ​ൻ കൗ​ണ്‍​സി​ൽ) സെ​ക്ര​ട്ട​റി കെ.​ജി.​അ​ജീ​ഷ് പ​റ​ഞ്ഞു.
പ​തി​ന​ഞ്ചാ​യി​രം രൂ​പ മു​ത​ൽ ര​ണ്ട് ല​ക്ഷം രൂ​പ വ​രെ വി​ല​യു​ള്ള സൈ​ക്കി​ളു​ക​ളാ​ണ് ഡാ​മി​ൽ നി​റ​ഞ്ഞ​ത്. ഏ​ഴ് ക്ല​ബ്ബു​ക​ളി​ൽ നി​ന്നാ​യി 88 പേ​ർ പ​ങ്കെ​ടു​ത്തു. അ​ഞ്ചു വ​യ​സു​കാ​ര​ൻ അ​മീ​ർ​ഖാ​ൻ മു​ത​ൽ 55 വ​യ​സ്‌​സു​കാ​ര​ൻ വ​രെ സൈ​ക്കി​ൾ യാ​ത്ര​യി​ൽ പ​ങ്കാ​ളി​ക​ളാ​യി. നി​ര​വ​ധി പെ​ണ്‍​കു​ട്ടി​ക​ളും ദ​ന്പ​തി​ക​ളും സൈ​ക്കി​ൾ യാ​ത്ര​യി​ൽ പ​ങ്കെ​ടു​ത്തി​രു​ന്നു. ഹെ​ൽ​മ​റ്റ് ഉ​ൾ​പ്പെ​ടെ പൂ​ർ​ണ്ണ സു​ര​ക്ഷാ സം​വി​ധാ​ന​ങ്ങ​ളോ​ടെ​യാ​യി​രു​ന്നു ഡാം ​കെ​ട്ടി​ലൂ​ടെ​യു​ള്ള സൈ​ക്കി​ൾ യാ​ത്ര. അ​ഡ്വ​വ​ഞ്ച​ർ ടൂ​റി​സ​ത്തി​ലൂ​ടെ മം​ഗ​ലം​ഡാ​മി​ന്‍റെ സ്വ​ഭാ​വി​ക മ​നോ​ഹാ​രി​ത പു​റം​ലോ​ക​ത്ത് എ​ത്തി​ക്കാ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് സൈ​ക്കി​ൾ സ​വാ​രി​യി​ൽ പ​ങ്കെ​ടു​ത്ത​വ​ർ​ക്കു​ള്ള ഡി​ടി​പി​സി​യു​ടെ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ വി​ത​ര​ണം ചെ​യ്ത് എം​എ​ൽ​എ കെ.​ഡി പ്ര​സേ​ന​ൻ പ​റ​ഞ്ഞു.
ഒ​രു വ​ർ​ഷ​ത്തോ​ള​മാ​യി അ​ട​ഞ്ഞു​കി​ട​ക്കു​ന്ന ഡാ​മി​ലെ അ​ഡ്വ​ഞ്ച​ർ പാ​ർ​ക്ക് ഇ​ന്ന​ലെ ഏ​താ​നും മ​ണി​ക്കൂ​ർ സൈ​ക്കി​ൾ സ​വാ​രി​ക്കാ​ർ​ക്കാ​യി തു​റ​ന്നു​കൊ​ടു​ത്തു. അ​ടു​ത്ത മാ​സം ത​ന്നെ അ​ഡ്വ​ഞ്ച​ർ പാ​ർ​ക്ക് പൂ​ർ​ണ്ണ​മാ​യും സ​ന്ദ​ർ​ശ​ക​ർ​ക്കാ​യി തു​റ​ന്നു കൊ​ടു​ക്കു​മെ​ന്നും എം​എ​ൽ​എ അ​റി​യി​ച്ചു. ചി​ല ഉ​ദ്യോ​ഗ​സ്ഥ​രു​ടെ സ്ഥ​ലം​മാ​റ്റം, കോ​വി​ഡ് വ്യാ​പ​നം എ​ന്നി​വ മൂ​ല​മാ​ണ് പാ​ർ​ക്ക് തു​റ​ക്കാ​ൻ ഇ​ത്ര​യും വൈ​കി​യ​ത്.
മാ​റി മാ​റി വ​ന്ന പ​ല ക​രാ​റു​ക്കാ​രാ​ണ് അ​ഞ്ച് കോ​ടി​യോ​ളം രൂ​പ​യു​ടെ ഉ​ദ്യാ​ന ന​വീ​ക​ര​ണം ന​ട​ത്തി​യ​ത്.
പോ​രാ​യ്മ​ക​ൾ പ​രി​ഹ​രി​ച്ചാ​കും തു​ട​ർ ന​ട​പ​ടി​ക​ളെ​ന്നും എം​എ​ൽ​എ പ​റ​ഞ്ഞു. ആ​ലു​വ മു​സ​രീ​സ് സൈ​ക്കി​ൾ ക്ല​ബ്ബി​ൽ നി​ന്നും എ​ത്തി​യ ഫ​യ​ർ​ഫോ​ഴ്സ് ജീ​വ​ന​ക്കാ​ര​ൻ ജി​സ​ന്‍റെ പു​ഷ്അ​പ്പ് പ്ര​ക​ട​ന​വും ക​യ്യ​ടി നേ​ടി.
ആ​ലു​വ​യി​ൽ നി​ന്നും കൂ​ട്ടു​കാ​ർ​ക്കൊ​പ്പം സൈ​ക്കി​ളി​ൽ എ​ത്തി​യ ജി​സ​ണ്‍ 109 ത​വ​ണ പു​ഷ്അ​പ്പ് എ​ടു​ത്ത് കൂ​ടി നി​ന്ന​വ​രെ അ​തി​ശ​യി​പ്പി​ച്ചു.
വ​ണ്ടാ​ഴി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​എ​ൽ ര​മേ​ശ്, സൈ​ക്കി​ൾ ക്ല​ബ്ബ് കോ​ർ​ഡി​നേ​റ്റ​ർ​മാ​രാ​യ പ​റ​വൂ​ർ സ്വ​ദേ​ശി ഷ​ക്സി​ൽ ഖാ​ൻ, ജി​ഷ്ണു തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.