ബേ​ക്ക​റി ഉ​ട​മ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച​നി​ല​യി​ൽ
Monday, September 27, 2021 10:42 PM IST
വ​ട​ക്ക​ഞ്ചേ​രി: ബേ​ക്ക​റി ഉ​ട​മ​യെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. പു​ളി​ങ്കൂ​ട്ടം ച​ല്ലി​ത്ത​റ റ​ഫീ​ക്കി(44)​നെ​യാ​ണ് മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. പു​ളി​ങ്കു​ട്ട​ത്ത് ബേ​ക്ക​റി ന​ട​ത്തു​ന്ന റ​ഫീ​ക് ര​ണ്ടു ദി​വ​സ​മാ​യി വീ​ട്ടി​ൽ ത​നി​ച്ചാ​യി​രു​ന്നു. ഫോ​ണ്‍ ചെ​യ്തി​ട്ടും എ​ടു​ക്കാ​ത്ത​തി​നെ തു​ട​ർ​ന്ന് ബ​ന്ധു​ക്ക​ൾ ചെ​ന്ന് അ​ന്വേ​ഷി​ച്ച​പ്പോ​ഴാ​ണ് മൃ​ത​ദേ​ഹം ക​ണ്ട​ത്.

മൃ​ത​ദേ​ഹ​ത്തി​ന് ര​ണ്ട് ദി​വ​സ​ത്തെ പ​ഴ​ക്ക​മു​ള്ള​താ​യി പോ​ലീ​സ് പ​റ​ഞ്ഞു. മൃ​ത​ദേ​ഹം പാ​ല​ക്കാ​ട് ജി​ല്ലാ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. ഇ​ന്ന് പോ​സ്റ്റ്മോ​ർ​ട്ടം ന​ട​ത്തും. അ​തി​നു​ശേ​ഷ​മേ മ​ര​ണ​കാ​ര​ണം വ്യ​ക്ത​മാ​വു​ക​യു​ള്ളൂ. ത​രൂ​ർ തോ​ടു​കാ​ട് കു​ള​ക്ക​ചി​റ​യി​ൽ മു​ഹ​മ്മ​ദ് ആ​മി​ന ദ​ന്പ​തി​ക​ളു​ടെ മ​ക​നാ​യ റ​ഫീ​ഖ് മൂ​ന്നു​വ​ർ​ഷം മു​ന്പാ​ണ് പു​ളി​ങ്കു​ട്ട​ത്ത് താ​മ​സം തു​ട​ങ്ങി​യ​ത്. ഭാ​ര്യ: ഷാ​ഹി​ദ. മ​ക്ക​ൾ: റാ​ഷി​ദ,റി​സാ​ന.