അ​ന​ങ്ങ​ന​ടി ഓ​ട്ടി​സം സെ​ന്‍റ​റി​നു പു​തി​യ​ കെ​ട്ടി​ടം
Monday, September 27, 2021 11:24 PM IST
ഒ​റ്റ​പ്പാ​ലം:​ അ​ന​ങ്ങ​ന​ടി പ​ഞ്ചാ​യ​ത്തി​ൽ ഓ​ട്ടി​സം സെ​ന്‍റ​റി​നു പു​തി​യ​ കെ​ട്ടി​ടം ഉ​യ​രും. പ്ര​വാ​സി​യാ​യ കോ​ത​കു​റി​ശി ഓ​വി​ങ്ങ​ൽ അ​യ്യൂ​ബ് ഇ​ഷ്ട​ദാ​ന​മാ​യി അ​ഞ്ചു സെ​ന്‍റ് സ്ഥ​ലം പ​ഞ്ചാ​യ​ത്തി​നു ന​ൽ​കി​യ​തോ​ടെ​യാ​ണി​ത്.
നേ​ര​ത്തേ പ​ഞ്ചാ​യ​ത്തി​ലെ ക​മ്യൂ​ണി​റ്റി ഹാ​ളി​ലാ​യി​രു​ന്നു കേ​ന്ദ്രം പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന​ത്. പ​രി​മി​ത​മാ​യ സൗ​ക​ര്യ​ത്തി​ൽ പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന കേ​ന്ദ്ര​ത്തി​നു പു​തി​യ​ കെ​ട്ടി​ടം നി​ർ​മി​ക്കു​ന്ന​തി​ന​ട​ക്കം 50 ല​ക്ഷം രൂ​പ വ​ക​യി​രു​ത്തി​യി​രു​ന്നു. വ​ർ​ഷ​മൊ​ന്നു ക​ഴി​ഞ്ഞി​ട്ടും കെ​ട്ടി​ട​മാ​കാ​തെ കി​ട​ക്കു​ന്പോ​ഴാ​ണ് പ​ദ്ധ​തി​ക്കു സ്ഥ​ലം ല​ഭി​ക്കു​ന്ന​ത്.
സ്ഥ​ല​ത്തി​ന്‍റെ രേ​ഖ​ക​ൾ അ​യ്യൂ​ബി​ന്‍റെ സ​ഹോ​ദ​ര​ൻ അ​ഷ്റ​ഫ്, പി. ​മ​മ്മി​ക്കു​ട്ടി എം​എ​ൽ​എയ്​ക്കു കൈ​മാ​റി.
ചി​മി​ഴ് ജി​ല്ലാ ക​ലോ​ത്സ​വ വി​ജ​യി​ക​ളാ​യ അ​ന​ങ്ങ​ന​ടി ഓ​ട്ടി​സം സെ​ന്‍റ​റി​ലെ കു​ട്ടി​ക​ൾ​ക്കും അ​ധ്യാ​പ​ക​ർ​ക്കും പ​ഞ്ചാ​യ​ത്ത് ന​ൽ​കി​യ സ്നേ​ഹാ​ദ​രം പ​രി​പാ​ടി​യി​ലാ​യി​രു​ന്നു രേ​ഖകൈ​മാ​റ്റം. സ്ഥ​ലം ​ന​ൽ​കി​യ അ​യ്യൂ​ബി​ന്‍റെ കു​ടും​ബ​ത്തി​നു​ള്ള സ്നേ​ഹാ​ദ​രം പി. ​മ​മ്മി​ക്കു​ട്ടി എം​എ​ൽ​എ കൈ​മാ​റി. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി. ​ച​ന്ദ്ര​ൻ അ​ധ്യ​ക്ഷ​നാ​യി. ക​ലോ​ത്സ​വ വി​ജ​യി​ക​ൾ​ക്കും അ​ധ്യാ​പ​ക​രാ​യ നി​മ്മി​ പോ​ൾ, ആ​തി​ര അ​ശോ​ക​ൻ, കെ. ​സ​‌ഹ‌്ന, കെ. ​ഷൈ​നി, കെ.​ടി. അ​ഞ്ജു എ​ന്നി​വ​ർ​ക്കും എം​എ​ൽ​എ ഉ​പ​ഹാ​ര​സ​മ​ർ​പ്പ​ണം ന​ട​ത്തി.
പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​പി. അ​നി​ത, സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ​രാ​യ സി.​പി. ശ​ശി, കെ. ​റ​ഫീ​ഖ്, സി.​പി. വ​ന​ജ, വാ​ർ​ഡം​ഗ​ങ്ങ​ളാ​യ പി. ​ഉ​ണ്യേ​ൻ​കു​ട്ടി, എം.​എ. റി​യാ​സ്, മു​സ്ത​ഫ പ​ടി​യ​ത്ത്, സി.​പി. സ്മി​ത, പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി ജി. ​തു​ള​സീ​ധ​ര​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.