വിസ തട്ടിപ്പ്: കബളിപ്പിക്കപ്പെട്ടവർ വീട്ടുപടിക്കൽ സമരം നടത്തി
Monday, September 27, 2021 11:24 PM IST
ഒ​റ്റ​പ്പാ​ലം:​ വി​സ ത​ട്ടി​പ്പി​നി​ര​യാ​യ​വ​ർ വീ​ട്ടു​പ​ടി​ക്ക​ൽ സ​മ​രം ന​ട​ത്തി. തൊ​ഴി​ൽ​വി​സ​യ്ക്കു പ​ണം​ന​ൽ​കി ക​ബ​ളി​പ്പി​ക്ക​പ്പെ​ട്ട യു​വാ​ക്ക​ളാ​ണ് ല​ക്കി​ടി അ​ക​ലൂ​ർ​ സ്വ​ദേ​ശി അ​ര​ത്തൊ​ടി മു​ഹ​മ്മ​ദ് സ​ലീ​മി​ന്‍റെ വീ​ട്ടു​പ​ടി​ക്ക​ൽ പ്ല​ക്കാ​ർ​ഡു​ക​ളു​മാ​യി സ​മ​രം ന​ട​ത്തി​യ​ത്.
വ​യ​നാ​ട്, കോ​ഴി​ക്കോ​ട്, മ​ല​പ്പു​റം സ്വ​ദേ​ശി​ക​ളാ​യ 11 പേ​രാ​ണ് പ​രാ​തി​ക്കാ​ർ. വി​ദേ​ശ​ത്തു ജോ​ലി ത​ര​പ്പെ​ടു​ത്താ​മെ​ന്നു​പ​റ​ഞ്ഞു മൂ​ന്ന​ര​വ​ർ​ഷം​മു​ൻ​പ് യു​വാ​ക്ക​ളി​ൽ​നി​ന്ന് ഇ​യാ​ൾ 30,000 രൂ​പ വീ​തം വാ​ങ്ങി​യെ​ന്നാ​ണ് പ​രാ​തി. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു വ​യ​നാ​ട് കോ​ട​തി​യി​ൽ കേ​സ് നി​ല​വി​ലു​ണ്ട്.
വ​യ​നാ​ട് മേ​പ്പാ​ടി സ്വ​ദേ​ശി​ക​ളാ​യ ഒ​ന്പ​തു​പേ​രും കോ​ഴി​ക്കോ​ട്, മ​ല​പ്പു​റം സ്വ​ദേ​ശി​ക​ളാ​യ ര​ണ്ടു​പേ​രു​മാ​ണ് പ​ണം ന​ൽ​കി​യ​ത്. വി​സ ന​ല്കാ​മെ​ന്നു​പ​റ​ഞ്ഞ തീ​യ​തി​ അ​ടു​ത്ത​പ്പോ​ൾ പത്തുദി​വ​സം ആ​വ​ശ്യ​പ്പെ​ട്ടെ​ന്നും, തു​ട​ർ​ന്ന് ആ​ളെ ഫോ​ണി​ൽ വി​ളി​ച്ചാ​ൽ കി​ട്ടി​യി​രു​ന്നി​ല്ലെ​ന്നു​മാ​ണ് യു​വാ​ക്ക​ളു​ടെ പ​രാ​തി.
എ​ട്ടു​മാ​സം മു​ന്പ് യു​വാ​ക്ക​ൾ അ​ക​ലൂ​രി​ലെ സലീമിന്‍റെ വീ​ട് ക​ണ്ടെ​ത്തി​യി​രു​ന്നു. ആ​ൾ സ്ഥ​ല​ത്തി​ല്ലെ​ന്ന ഉ​ത്ത​ര​മാ​ണ് അ​വി​ടെ​നി​ന്നു കി​ട്ടി​യ​ത്. മൂ​ന്നു​ദി​വ​സം മു​ന്പ് സലീം സ്ഥ​ല​ത്തെ​ത്തി​യെ​ന്ന വി​വ​രം ല​ഭി​ച്ചു. വ്യാ​ഴാ​ഴ്ച വൈ​കീ​ട്ട് ഏഴുമ​ണി​യോ​ടെ ത​ങ്ങ​ൾ അ​ക​ലൂ​രി​ലെ​ത്തി​യ​പ്പോ​ൾ രാ​ത്രി സം​സാ​രി​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്നും പ​ക​ൽ സം​സാ​രി​ക്കാ​മെ​ന്നും വീ​ട്ടു​കാ​ർ അ​റി​യി​ച്ചെ​ന്നും യു​വാ​ക്ക​ൾ പ​റ​ഞ്ഞു.
രാ​വി​ലെ യു​വാ​ക്ക​ൾ വീ​ണ്ടും ഇ​യാ​ളു​ടെ വീ​ട്ടു​പ​ടി​ക്ക​ലെ​ത്തി. പ​ണം​വാ​ങ്ങി​യ ആ​ളെ അ​പ്പോ​ഴും കാ​ണാ​തെ​വ​ന്ന​തി​നെ​ത്തു​ട​ർ​ന്ന് ഇ​വ​ർ പ്ല​ക്കാ​ർ​ഡു​ക​ളു​മാ​യി വീ​ട്ടു​പ​ടി​ക്ക​ൽ കു​ത്തി​യി​രി​ക്കു കയാ​യി​രു​ന്നു. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഒ​റ്റ​പ്പാ​ലം പോ​ലീ​സി​ലും പ​രാ​തി ന​ൽ​കി​യി​ട്ടു​ണ്ട്.