ഡിഎംകെ സ്ഥാനാർഥികൾക്കു മികച്ച വിജയം
Wednesday, October 13, 2021 12:27 AM IST
കോ​യ​ന്പ​ത്തൂ​ർ: അ​ടു​ത്തി​ടെ ന​ട​ന്ന ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ തെ​ര​ഞ്ഞെ​ടു​പ്പി​ൽ കി​ണ​ത്തു ക​ട​വ് ന​ന്പ​ർ 10 മ​ത്തൂ​ർ വാ​ർ​ഡി​ൽ ഡിഎംകെ ​സ്ഥാ​നാ​ർ​ത്ഥി മ​ഹേ​ന്ദ്ര​ൻ വി​ജ​യി​ച്ചു.​ എഡിഎംകെ ​സ്ഥാ​നാ​ർ​ത്ഥി ന​ട​രാ​ജ​നെ 18 വോ​ട്ട് വ്യ​ത്യാ​സ​ത്തി​ൽ പ​രാ​ജ​യ​പ്പെ​ടു​ത്തി 112 വോ​ട്ട് നേ​ടി​യാ​ണ് മ​ഹേ​ന്ദ്ര​ൻ വി​ജ​യി​ച്ച​ത്.
കോ​യ​ന്പ​ത്തൂ​ർ: കു​രു​ടം പാ​ള​യം പ​ഞ്ചാ​യ​ത്തി​ൽ ഡി​എംകെ സ്ഥാ​നാ​ർ​ത്ഥി അ​രു​ൾ രാ​ജ് വി​ജ​യി​ച്ചു.​സ്വ​ത​ന്ത്ര്യ സ്ഥാ​നാ​ർ​ത്ഥി ജ​യ​രാ​ജ് (240 വോ​ട്ട്), എ.​ഡി.​എം.​കെ.​സ്ഥാ​നാ​ർ​ത്ഥി വൈ​ദ്യ​ലിം​ഗം (196 വോ​ട്ട് ) സ്വ​ത​ന്ത്ര്യ സ്ഥാ​നാ​ർ​ത്ഥി സ​ന്ദേ​ശ് (84 വോ​ട്ട് ) എ​ന്നി​വ​രെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണ് അ​രു​ൾ രാ​ജ് (387) വി​ജ​യി​ച്ച​ത്. ഇ​വി​ടു​ത്തെ സ്ഥാ​നാ​ർ​ത്ഥി​യാ​യി​രു​ന്ന ബി.​ജെ.​പി.​യു​വ​ജ​ന വി​ഭാ​ഗം ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് ഡി.​കാ​ർ​ത്തി​ക് ഒ​രേ​യൊ​രു വോ​ട്ട് മാ​ത്രം നേ​ടി ദ​യ​നീ​യ പ​രാ​ജ​യ​മാ​ണ് ഏ​റ്റു​വാ​ങ്ങി​യ​ത്.