പ്ര​തി​വ​ർ​ഷം അ​റു​പ​തി​നാ​യി​രം സൗ​ജ​ന്യ ഡ​യാ​ലി​സി​സിനു സം​വി​ധാ​ന​മൊരുക്കും
Thursday, October 14, 2021 12:20 AM IST
ഒ​റ്റ​പ്പാ​ലം : താ​ലൂ​ക്കാ​ശു​പ​ത്രി​യി​ൽ പ്ര​തി​വ​ർ​ഷം അ​റു​പ​തി​നാ​യി​രം സൗ​ജ​ന്യ ഡ​യാ​ലി​സി​സ് ന​ട​ത്താ​ൻ സം​വി​ധാ​ന​മൊ​രു​ങ്ങു​ന്നു. നി​ല​വി​ലു​ള്ള യൂ​ണി​റ്റി​ന്‍റെ പ്ര​വ​ർ​ത്ത​നം വി​പു​ല​മാ​ക്കി​യാ​ണ് പ​ദ്ധ​തി യാ​ഥാ​ർ​ത്ഥ്യ​മാ​ക്കു​ന്ന​ത്.
ഇ​തി​ന്‍റെ വി​ശ​ദ​മാ​യ പ​ദ്ധ​തി​നി​ർ​ദേ​ശം ത​യ്യാ​റാ​യി​ക്ക​ഴി​ഞ്ഞു. ഹോ​സ്പി​റ്റ​ൽ ഇ​ൻ​സൈ​ഡ് ഹോ​സ്പി​റ്റ​ൽ’ എ​ന്ന നി​ല​യി​ൽ ആ​ശു​പ​ത്രി​ക്കു​ള്ളി​ൽ ത​ന്നെ വി​ഭാ​വ​നം ചെ​യ്യു​ന്ന വി​ശാ​ല​മാ​യ ഡ​യാ​ലി​സി​സ് കേ​ന്ദ്ര​മാ​ണു ഈ ​സ്വ​പ്ന​പ​ദ്ധ​തി​യാ​വു​ന്ന​ത്.
നി​ല​വി​ൽ ആ​ശു​പ​ത്രി​യി​ലെ ന്ധ​ക്യാ​പ്റ്റ​ൻ ല​ക്ഷ്മി സ്മാ​ര​ക’ ഡ​യാ​ലി​സി​സ് യൂ​ണി​റ്റി​ൽ 24 മെ​ഷീ​നു​ക​ൾ പ്ര​യോ​ജ​ന​പ്പെ​ടു​ത്തി 4 ഷി​ഫ്റ്റു​ക​ളി​ലാ​യി 96 പേ​ർ​ക്കാ​ണു പ്ര​തി​ദി​നം ഡ​യാ​ലി​സി​സ് സൗ​ക​ര്യം ല​ഭി​ക്കു​ന്ന​ത്.
ഇ​ത് 50 മെ​ഷീ​നു​ക​ളാ​ക്കി ഉ​യ​ർ​ത്തി 4 ഷി​ഫ്റ്റു​ക​ളി​ലാ​യി ദി​വ​സ​വും 200 പേ​ർ​ക്കു ഡ​യാ​ലി​സി​സ് സേ​വ​നം ല​ഭി​ക്കാ​വു​ന്ന നി​ല​യി​ൽ വി​പു​ലീ​ക​രി​ക്കാ​നു​ള്ള പ​ദ്ധ​തി​യാ​ണു വ​രാ​ൻ പോ​കു​ന്ന​ത്.
പ​ദ്ധ​തി ന​ട​പ്പാ​യാ​ൽ സ​ർ​ക്കാ​ർ മേ​ഖ​ല​യി​ൽ സം​സ്ഥാ​ന​ത്തി​നു ത​ന്നെ മാ​തൃ​ക​യാ​കും ഒ​റ്റ​പ്പാ​ല​ത്തെ ഡ​യാ​ലി​സി​സ് യൂ​ണി​റ്റ്. വി​ശ​ദ​മാ​യ പ​ദ്ധ​തി​രേ​ഖ ഡ​യാ​ലി​സി​സ് യൂ​ണി​റ്റി​ന്‍റെ ചു​മ​ത​ല വ​ഹി​ക്കു​ന്ന ഡോ.​പി.​ജി.​മ​നോ​ജ് ക​ഴി​ഞ്ഞ ദി​വ​സം ചേ​ർ​ന്ന എ​ച്ച്എം​സി യോ​ഗ​ത്തി​ൽ അ​വ​ത​രി​പ്പി​ച്ചി​രു​ന്നു.
അ​തേ​സ​മ​യം, പ​ദ്ധ​തി ന​ട​പ്പാ​ക്കാ​ൻ ആ​വ​ശ്യ​മാ​യ വി​പു​ല​മാ​യ അ​ടി​സ്ഥാ​ന​സൗ​ക​ര്യ​ങ്ങ​ൾ നി​ല​വി​ൽ ഇ​ല്ലാ​ത്ത​തു വെ​ല്ലു​വി​ളി​യാ​കു​ന്നു​ണ്ട​ങ്കി​ലും ഇ​തി​ന് പ​രി​ഹാ​രം കാ​ണാ​താ​വു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്.
സോ​ള​ർ സം​വി​ധാ​നം, സ്വീ​വേ​ജ് ട്രീ​റ്റ്മെ​ന്‍റ് പ്ലാ​ന്‍റി​ന്‍റെ​യും കെ​ട്ടി​ട​ത്തി​ന്‍റെ​യും വി​പു​ലീ​ക​ര​ണം, എ​ന്നി​വ​യ്ക്കു ശേ​ഷ​മേ പ​ദ്ധ​തി ന​ട​പ്പാ​ക്കാ​നാ​കു.
30 മെ​ഷീ​നു​ക​ളു​ള്ള പ്ര​ധാ​ന യൂ​ണി​റ്റ്, 10 മെ​ഷീ​നു​ക​ളോ​ടു കൂ​ടി​യ സ്ത്രീ​ക​ളു​ടെ വി​ഭാ​ഗം, എ​ച്ച്ഐ​വി ബാ​ധി​ത​ർ​ക്ക് 5 മെ​ഷീ​ൻ, മ​റ്റു ഗു​രു​ത​ര രോ​ഗ​മു​ള്ള​വ​ർ​ക്ക് 5 മെ​ഷീ​ൻ എ​ന്ന നി​ല​യി​ലു​ള്ള ക്ര​മീ​ക​ര​ണ​മാ​ണു വി​ഭാ​വ​നം ചെ​യ്യു​ന്ന​ത്.
യൂ​ണി​റ്റ് വി​പു​ലീ​ക​രി​ക്കു​ന്ന​തോ​ടെ ഡ​യാ​ലി​സി​സി​ന് അ​വ​സ​രം കാ​ത്തി​രി​ക്കു​ന്ന​വ​രു​ടെ എ​ണ്ണം കു​റ​യ്ക്കാ​നാ​കു​മെ​ന്നാ​ണു പ്ര​തീ​ക്ഷ. നി​ല​വി​ൽ മു​ന്നൂ​റോ​ളം പേ​രാ​ണു ഉൗ​ഴം കാ​ത്തി​രി​ക്കു​ന്ന​ത്. പ​ദ്ധ​തി പ​രി​ഗ​ണ​ന​യി​ലു​ണ്ടെ​ന്നും സാ​ഹ​ച​ര്യ​ങ്ങ​ൾ വി​ശ​ദ​മാ​യി പ​രി​ശോ​ധി​ച്ച ശേ​ഷം മ​റ്റു ന​ട​പ​ടി​ക​ളി​ലേ​ക്കു നീ​ങ്ങു​മെ​ന്നും സൂ​പ്ര​ണ്ടി​ന്‍റെ ചു​മ​ത​ല വ​ഹി​ക്കു​ന്ന ഡോ.​ടി.​ജി. നി​ഷാ​ദ് അ​റി​യി​ച്ചു.
താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ ഇ​തി​ന​കം പൂ​ർ​ത്തി​യാ​യ​ത് 65000ൽ​പ​രം ഡ​യാ​ലി​സി​സു​ക​ളാ​ണ്. 2013ൽ 10 ​മെ​ഷീ​നു​ക​ളു​മാ​യി തു​ട​ങ്ങി​യ യൂ​ണി​റ്റാ​ണി​ത്.
വി​പു​ലീ​ക​ര​ണം ന​ട​പ്പാ​യാ​ൽ ഒ​രു വ​ർ​ഷം മാ​ത്രം 60,000ൽ​പ​രം ഡ​യാ​ലി​സി​സു​ക​ൾ പൂ​ർ​ത്തി​യാ​ക്കാ​മെ​ന്നാ​ണ് ക​ണ​ക്കു​കൂ​ട്ടു​ന്ന​ത്. ഇ​ത് നി​ർ​ദ്ധ​ന​രാ​യ രോ​ഗി​ക​ൾ​ക്ക് വ​ള​രെ​യേ​റെ ഗു​ണ​പ്ര​ദ​മാ​കും.