സ​ർ​വ്വേ​ക​ല്ല് സ്ഥാ​പി​ക്കു​ന്ന​ത് വി​ക​സ​ന സ​മി​തി​ തീ​രു​മാ​ന​മെ​ന്ന് വനംവകുപ്പ്; ധാരണയ്ക്ക് വിരുദ്ധമെന്ന് കർഷകർ
Saturday, October 16, 2021 12:30 AM IST
മ​ണ്ണാ​ർ​ക്കാ​ട്: തി​രു​വി​ഴാം​കു​ന്ന് വ​നാ​തി​ർ​ത്തി​യി​ൽ ക​ര​ടി​യോ​ട് മു​ത​ൽ അ​ന്പ​ല​പ്പാ​റ വ​രെ ഇ​പ്പോ​ൾ ജോ​യി​ന്‍റ് വേ​രി​ഫി​ക്കേ​ഷ​ൻ ക​ഴി​ഞ്ഞ സ്ഥ​ല​ങ്ങ​ളി​ൽ പ​രി​ശോ​ധ​ന ന​ട​ത്തു​ന്നു​ണ്ട്. ഇ​വി​ടെ ക​ഴി​ഞ്ഞ ദി​വ​സം സ​ർ​വേ​ക്ക​ല്ല് സ്ഥാ​പി​ച്ച​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ക​ർ​ഷ​ക​ർ​ക്കി​ട​യി​ൽ ആ​ശ​ങ്ക​യു​ണ്ടാ​യി​രു​ന്നു. എ​ന്നാ​ൽ സ​ർ​വ്വേ​ക​ല്ല് സ്ഥാ​പി​ക്കു​ന്ന​തി​ൽ ക​ർ​ഷ​ക​ർ​ക്ക് ആ​ശ​ങ്ക വേ​ണ്ടെ​ന്ന് വൈ​ൽ​ഡ് ലൈ​ഫ് വാ​ർ​ഡ​ൻ എ​സ്. വി​നോ​ദ് പ​റ​ഞ്ഞു.
1992-93 വ​ർ​ഷ​ങ്ങ​ളി​ൽ ജോ​യി​ൻ​റ് വെ​രി​ഫി​ക്കേ​ഷ​ൻ ക​ഴി​ഞ്ഞ് സ്ഥ​ല​ങ്ങ​ൾ വീ​ണ്ടും പ​രി​ശോ​ധ​ന ന​ട​ത്തു​ക​യാ​ണ് ചെ​യ്യു​ന്ന​ത്. അ​തി​നാ​ൽ അ​തി​ർ​ത്തി വ്യ​ക്ത​മാ​ക്കു​ക​യാ​ണ് ഈ ​പ​രി​ശോ​ധ​ന​യി​ലൂ​ടെ ചെ​യ്യു​ന്ന​ത്. പ​ല കാ​ര​ണ​ങ്ങ​ൾ കൊ​ണ്ട് അ​തി​ർ​ത്തി വ്യ​ക്ത​മ​ല്ലാ​താ​യി കി​ട​ക്കു​ക​യാ​ണ്. ഈ ​ഭാ​ഗ​ങ്ങ​ളി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി അ​തി​ർ​ത്തി വ്യ​ക്ത​മാ​ക്കി പ്ര​ശ്നം പ​രി​ഹ​രി​ക്കു​ന്ന​തി​നാ​ണ് ഇ​പ്പോ​ൾ സ​ർ​വ്വേ ന​ട​ക്കു​ന്ന​ത്. അ​തി​ർ​ത്തി വ്യ​ക്ത​മാ​ക്കു​ന്ന​തി​നാ​ണ് സ​ർ​വ്വേ​ക​ല്ല് സ്ഥാ​പി​ക്കു​ന്ന​തെ​ന്നും എ​സ്.​വി​നോ​ദ് വ്യ​ക്ത​മാ​ക്കി.
വ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​ശ്ന​ത്തി​നു​ള്ള ഭൂ​മി ക​ർ​ഷ​ക​ർ​ക്ക് ന​ൽ​കാ​ൻ ജോ​യി​ന്‍റ്് വേ​രി​ഫി​ക്കേ​ഷ​ൻ അ​ത്യാ​വ​ശ്യ​മാ​ണെ​ന്ന് ജി​ല്ലാ വി​ക​സ​ന സ​മി​തി ആ​ണ് തീ​രു​മാ​നി​ച്ചി​ട്ടു​ള്ള​ത്. ജോ​യി​ന്‍റ് വേ​രി​ഫി​ക്കേ​ഷ​ൻ ക​ഴി​ഞ്ഞാ​ൽ ക​ല്ല് സ്ഥാ​പി​ക്ക​ണ​മെ​ന്ന് വി​ക​സ​ന സ​മി​തി തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്. ഇ​തു​പ്ര​കാ​ര​മാ​ണ് സ​ർ​വ്വേ ന​ട​ത്തി​യ സ്ഥ​ല​ങ്ങ​ളി​ൽ സ​ർ​വ്വേ​ക​ല്ല് സ്ഥാ​പി​ക്കു​ന്ന​ത്.
വ​നാ​തി​ർ​ത്തി പ​ങ്കി​ടു​ന്ന മ​ണ്ഡ​ല​ങ്ങ​ളി​ലെ എം​എ​ൽ​എ​മാ​രും ജി​ല്ലാ ക​ള​ക്ട​റും വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ സ​മി​തി​യി​ലു​ണ്ട്. തി​രു​വി​ഴാം​കു​ന്നി​ലെ സ​ർ​വ്വേ ന​ട​പ​ടി​ക​ൾ വേ​ഗ​ത്തി​ലാ​ക്കാ​ൻ ഒ​രു സ​ർ​വ്വേ ടീ​മി​നെ വേ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ജി​ല്ലാ ക​ള​ക്ട​ർ​ക്ക് ക​ത്ത് ന​ൽ​കി​യി​ട്ടു​ണ്ടെ​ന്നും വൈ​ൽ​ഡ് ലൈ​ഫ് വാ​ർ​ഡ​ൻ പ​റ​ഞ്ഞു. ഈ ​ടീ​മി​നെ കി​ട്ടു​ന്ന മു​റ​ക്ക് സ​ർ​വ്വേ ന​ട​പ​ടി​ക​ൾ വേ​ഗ​ത്തി​ലാ​ക്കു​മെ​ന്നും തു​ട​ർ​ന​ട​പ​ടി​ക​ൾ ഉ​ണ്ടാ​വു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.
എ​ന്നാ​ൽ തി​രു​വി​ഴാം​കു​ന്ന് സ​ർ​വ്വേ ആ​രം​ഭി​ക്കു​ന്ന​തി​ന് മു​ന്പ് ന​ട​ന്ന ച​ർ​ച്ച​യി​ൽ പ​രി​ശോ​ധ​ന​യ്ക്കു​ശേ​ഷം സ​ർ​വ്വേ​ക​ല്ല് സ്ഥാ​പി​ക്കി​ല്ലെ​ന്നും പ​ക​രം അ​ട​യാ​ള​ത്തി​നാ​യി മ​ര കു​റ്റി​ക​ളോ മ​റ്റെ​ന്തെ​ങ്കി​ലും സ്ഥാ​പി​ക്കു​ക മാ​ത്ര​മാ​ണ് ചെ​യ്യു​ക​യെ​ന്നും തീ​രു​മാ​നി​ച്ചി​രു​ന്നു. ഈ ​തീ​രു​മാ​ന​ത്തി​ന് വി​രു​ദ്ധ​മാ​യി പ​രി​ശോ​ധ​ന ന​ട​ത്തി​യ ശേ​ഷം സ​ർ​വ്വേ​ക്ക​ല്ല് സ്ഥാ​പി​ച്ച​താ​ണ് ക​ർ​ഷ​ക​ർ പ്ര​തി​ഷേ​ധ​വു​മാ​യി രം​ഗ​ത്ത് ഇ​റ​ങ്ങാ​ൻ ഇ​ട​യാ​ക്കി​യ​ത്.
തി​രു​വി​ഴാം​കു​ന്ന് വ​നാ​തി​ർ​ത്തി​യി​ൽ 11 കി​ലോ​മീ​റ്റ​റോ​ളം വ​രു​ന്ന സ്ഥ​ല​ത്ത് കോ​ട്ടോ​പ്പാ​ടം ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ 120 ഉം ​അ​ല​ന​ല്ലൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ 12 ഉം ​ക​ർ​ഷ​ക​രു​ടെ ഉ​ൾ​പ്പെ​ടെ 132 ക​ർ​ഷ​ക​രു​ടെ ഭൂ​മി​യാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​ത്.