ഭ​ക്ഷ്യ ഉ​പ​ദേ​ശ​ക വി​ജി​ല​ൻ​സ് ക​മ്മി​റ്റി​ക​ൾ പ്ര​ഹ​സ​ന​മാ​യി
Saturday, October 16, 2021 12:32 AM IST
ഒ​റ്റ​പ്പാ​ലം: ഭ​ക്ഷ്യ ഉ​പ​ദേ​ശ​ക വി​ജി​ല​ൻ​സ് ക​മ്മി​റ്റി​ക​ൾ പ്ര​ഹ​സ​ന​മാ​യി. ന​ഗ​ര​സ​ഭാ​പ​രി​ധി​ക​ളി​ൽ ഭ​ക്ഷ​ണ​സാ​ധ​ന​ങ്ങ​ളു​ടെ ഗു​ണ​നി​ല​വാ​ര​വും കൃ​ത്യ​ത​യും ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​നാ​യി ആ​രം​ഭി​ച്ച ഭ​ക്ഷ്യ ഉ​പ​ദേ​ശ​ക വി​ജി​ല​ൻ​സ് ക​മ്മി​റ്റി​ക​ളാ​ണ് (ഫു​ഡ് അ​ഡ്വൈ​സ​റി വി​ജി​ല​ൻ​സ് ക​മ്മി​റ്റി) നി​ർ​ജീ​വ​മാ​യ​ത്.
ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് ല​ഭി​ക്കു​ന്ന സാ​ധ​ന​ങ്ങ​ളു​ടെ ഗു​ണ​നി​ല​വാ​രം ഉ​റ​പ്പാ​ക്കു​ക​യാ​യി​രു​ന്നു ക​മ്മി​റ്റി​ക​ളു​ടെ ല​ക്ഷ്യം. എ​ന്നാ​ൽ, വ​ർ​ഷ​ങ്ങ​ളാ​യി ഇ​ത്ത​ര​മൊ​രു ക​മ്മി​റ്റി​യു​ടെ പ​രി​ശോ​ധ​ന​ക​ൾ ന​ട​ക്കാ​റി​ല്ല. ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ​ൻ ചെ​യ​ർ​മാ​നും, താ​ലൂ​ക്ക് സ​പ്ലൈ ഓ​ഫീ​സ​ർ ക​ണ്‍​വീ​ന​റു​മാ​യാ​ണ് ക​മ്മി​റ്റി​യു​ടെ ഘ​ട​ന. കൗ​ണ്‍​സി​ല​ർ​മാ​ർ, നി​യ​മ​സ​ഭ​യി​ൽ അം​ഗ​മു​ള്ള രാ​ഷ്ട്രീ​യ​പാ​ർ​ട്ടി​ക​ളു​ടെ അം​ഗ​ങ്ങ​ൾ, റേ​ഷ​നിം​ഗ് ഇ​ൻ​സ്പെ​ക്ട​ർ, ലീ​ഗ​ൽ മെ​ട്രോ​ള​ജി, റ​വ​ന്യു, ആ​രോ​ഗ്യ​വി​ഭാ​ഗം, പോ​ലീ​സ് വ​കു​പ്പി​ലെ അം​ഗ​ങ്ങ​ളും ക​മ്മി​റ്റി​യി​ലു​ണ്ട്. എ​ന്നാ​ൽ, കോ​വി​ഡ് കാ​ല​ത്തു​പോ​ലും ക​മ്മി​റ്റി​യു​ടെ പ​രി​ശോ​ധ​ന​ക​ളു​ണ്ടാ​യി​ല്ല. ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ലെ ആ​രോ​ഗ്യ​വി​ഭാ​ഗ​വും ഈ ​ക​മ്മി​റ്റി വ​ന്ന​തോ​ടെ പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്താ​താ​യി.
റേ​ഷ​ൻ​ക​ട​ക​ളി​ലൂ​ടെ ല​ഭി​ക്കു​ന്ന​വ കൃ​ത്യ​മാ​യും ന്യാ​യ​മാ​യും ല​ഭി​ക്കു​ന്നു​ണ്ടെ​ന്ന് ഉ​റ​പ്പാ​ക്കു​ക, സി​വി​ൽ സ​പ്ലൈ​സി​ന്‍റെ കീ​ഴി​ലു​ള്ള സ്ഥാ​പ​ന​ങ്ങ​ളി​ൽ വി​ൽ​ക്കു​ന്ന സാ​ധ​ന​ങ്ങ​ളും പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​മാ​ക്കു​ക, ഹോ​ട്ട​ലു​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള ഭ​ക്ഷ​ണ​സാ​ധ​ന​ങ്ങ​ൾ വി​ൽ​ക്കു​ന്ന സ്ഥാ​പ​ന​ങ്ങ​ളി​ലും പ​രി​ശോ​ധ​ന ന​ട​ത്തു​ക എ​ന്നി​വ​യാ​ണ് ഭ​ക്ഷ്യ ഉ​പ​ദേ​ശ​ക വി​ജി​ല​ൻ​സ് ക​മ്മി​റ്റി​കൊ​ണ്ട് ല​ക്ഷ്യ​മി​ട്ടി​രു​ന്ന​ത്. ര​ണ്ടു​മാ​സ​ത്തി​ൽ യോ​ഗം ചേ​ർ​ന്ന് സാ​ഹ​ച​ര്യ​ങ്ങ​ൾ വി​ല​യി​രു​ത്ത​ണ​മെ​ന്നും നി​ർ​ദേ​ശി​ച്ചി​രു​ന്നു.​എ​ന്നാ​ൽ ജി​ല്ല​യി​ൽ ഒ​രി​ട​ത്തും യോ​ഗം ചേ​രു​ക​യോ പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്തു​ക​യോ ഉ​ണ്ടാ​യി​ട്ടി​ല്ല.