സ്കൂൾ പ്ര​വേ​ശ​നോ​ത്സ​വ​ത്തി​നുള്ള മു​ന്നൊ​രു​ക്കം തു​ട​ങ്ങി
Saturday, October 16, 2021 12:32 AM IST
ക​ല്ല​ടി​ക്കോ​ട്: കോ​വി​ഡാ​ന​ന്ത​രം സ്കൂ​ളു​ക​ൾ സാ​ധാ​ര​ണ​നി​ല​യി​ൽ പ്ര​വ​ർ​ത്തി​ക്കാ​നു​ള്ള തീ​രു​മാ​ന​മാ​യ​തോ​ടെ ’ബാ​ക്ക് ടു ​സ്കൂ​ൾ’ ക​ർ​മ​പ​ദ്ധ​തി​യു​മാ​യി ക​ല്ല​ടി​ക്കോ​ട് ഗ​വ.​മാ​പ്പി​ള എ​ൽ​പി സ്കൂ​ൾ ഒ​രു​ങ്ങി. തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി​ക​ളും അ​ധ്യാ​പ​ക​രും ര​ക്ഷി​താ​ക്ക​ളും നാ​ട്ടു​കാ​രും ചേ​ർ​ന്നാ​ണ് ന​വം​ബ​ർ ഒ​ന്നി​ന് സ്കൂ​ളു​ക​ൾ തു​റ​ക്കു​ന്ന​തി​നു​ള്ള മു​ന്നൊ​രു​ക്ക​ങ്ങ​ൾ ആ​രം​ഭി​ച്ചി​ട്ടു​ള്ള​ത്. സ്കൂ​ൾ ത​ല ശു​ചീ​ക​ര​ണ പ്ര​വൃ​ത്തി​ക​ളു​ടെ ഉ​ദ്ഘാ​ട​നം ഗ്രാ​മ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​കോ​മ​ള​കു​മാ​രി നി​ർ​വ​ഹി​ച്ചു.
കോ​വി​ഡ് സാ​ഹ​ച​ര്യ​ത്തി​ൽ ഒ​ന്ന​ര വ​ർ​ഷ​മാ​യി അ​ട​ഞ്ഞു കി​ട​ന്ന ക്ലാ​സ് മു​റി​ക​ൾ വൃ​ത്തി​ഹീ​ന​മാ​യും പ​രി​സ​രം കാ​ടു​പി​ടി​ച്ചും കി​ട​ക്കു​ക​യാ​ണ്.​ സു​ര​ക്ഷ​യു​ള്ള ചു​റ്റു​മ​തി​ൽ ഇ​ല്ല. സ്കൂ​ളി​ലേ​ക്കു​ള്ള പ്ര​വേ​ശ​ന വ​ഴി​യും ക്ര​മീ​ക​രി​ക്കേ​ണ്ട​താ​യു​ണ്ട്. വാ​ർ​ഡ് മെ​ന്പ​ർ കെ.​കെ.​ച​ന്ദ്ര​ൻ അ​ധ്യ​ക്ഷ​നാ​യി. പ്ര​ധാ​ന അ​ധ്യാ​പി​ക ബി​ജി എ.​ഡി, പിടിഎ ​പ്ര​സി​ഡ​ന്‍റ് ഇ​സ്മാ​യി​ൽ, ആ​ർ.​ആ​ർ.​ടി പ്ര​വ​ർ​ത്ത​ക​ൻ കെ.​കെ രാ​ജ​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.