പ്ര​തീ​ക്ഷ​ക​ളി​ലേ​ക്കു നി​റ​ഞ്ഞ് ആ​ളി​യാ​ർ ഡാം
Sunday, October 17, 2021 12:07 AM IST
കോ​യ​ന്പ​ത്തൂ​ർ: ത​ക​ർ​ത്തു പെ​യ്യു​ന്ന മ​ഴ​യ്ക്കൊ​പ്പം വി​ക​സ​ന പ്ര​തീ​ക്ഷ​ക​ളി​ലേ​ക്കും നി​റ​യു​ക​യാ​ണ് ആ​ളി​യാ​ർ ഡാം. ​ടൂ​റി​സ​ത്തി​ന്‍റെ അ​ന​ന്ത സാ​ധ്യ​ത​ക​ൾ പ്ര​യോ​ജ​ന​പ്പെ​ടു​ത്തു​മെ​ന്നു സം​സ്ഥാ​ന സ​ർ​ക്കാ​രും പ്ര​ഖ്യാ​പി​ച്ചു ക​ഴി​ഞ്ഞു.
ത​മി​ഴ്നാ​ട് ടൂ​റി​സം വ​കു​പ്പ് 15 ഡാം ​സൈ​റ്റു​ക​ളു​ടെ ന​വീ​ക​ര​ണം പ്ര​ഖ്യാ​പി​ച്ച​തി​ൽ ആ​ളി​യാ​ർ ഡാ​മും ഉ​ൾ​പ്പെ​ടു​ന്നു. സേ​ല​ത്തെ മേ​ട്ടൂ​ർ ഡാം, ​തി​രു​വ​ണ്ണാ​മ​ലൈ​യി​ലെ ശാ​ന്ത​ന്നൂ​ർ ഡാം, ​ക​ന്യാ​കു​മാ​രി​യി​ലെ പെ​രി​ഞ്ച​ണി ഡാം ​എ​ന്നി​വ​യെ​ല്ലാം ഈ ​ലി​സ്റ്റി​ലു​ണ്ട്. ഇ​വ​യെ​ല്ലാം ആ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ളു​ള്ള ജ​ന​കീ​യ സൗ​ഹാ​ർ​ദ ടൂ​റി​സ്റ്റ് കേ​ന്ദ്ര​ങ്ങ​ളാ​ക്കു​ക​യാ​ണ് പ​ദ്ധ​തി​യു​ടെ ല​ക്ഷ്യം. ബോ​ട്ടിം​ഗ്, ഉ​ദ്യാ​നം എ​ന്നി​വ​യാ​ണ് പ്ര​ധാ​ന​മാ​യും ല​ക്ഷ്യ​മി​ടു​ന്ന​ത്.
കു​ട്ടി​ക​ളു​ടെ​യും മു​തി​ർ​ന്ന​വ​രു​ടെ​യും ഉ​ല്ലാ​സം, വാ​ട്ട​ർ സ്പോ​ർ​ട്സ്, അ​ഡ്വ​വെ​ഞ്ച​ർ സ്പോ​ർ​ട്സ്, താ​മ​സ​മ​ട​ക്ക​മു​ള്ള അ​ടി​സ്ഥാ​ന സൗ​ക​ര്യ വി​ക​സ​ന​വും പ​ദ്ധതി​യി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്നു. കോ​വി​ഡ് നി​യ​ന്ത്ര​ണ​ത്തെ തു​ട​ർ​ന്ന് നി​ല​വി​ൽ പ​ല ഡാം ​സൈ​റ്റു​ക​ളും ഉ​ദ്യാ​ന​ങ്ങ​ളും അ​ട​ച്ചി​ട്ടി​രി​ക്കു​ക​യാ​ണ്. ഇ​വ​യെ​ല്ലാം ഉ​ട​ൻ ത​ന്നെ വി​നോ​ദ സ​ഞ്ചാ​രി​ക​ൾ​ക്കാ​യി തു​റ​ന്നു കൊ​ടു​ക്കും.
മ​ഹാ​ന​വ​മി അ​വ​ധി പ്ര​മാ​ണി​ച്ച് ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ ആ​ളി​യാ​റി​ൽ ന​ല്ല തി​ര​ക്കാ​ണ് അ​നു​ഭ​വ​പ്പെ​ട്ട​ത്. കേ​ര​ള​ത്തി​ൽ നി​ന്നും നി​ര​വ​ധി പേ​ർ എ​ത്തി​യി​രു​ന്നു.