മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ച് ര​ഥോ​ത്സ​വം ന​ട​ത്തും: എം​എ​ൽ​എ
Wednesday, October 27, 2021 1:01 AM IST
പാ​ല​ക്കാ​ട് : കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ചു ര​ഥോ​ത്സ​വം ന​ട​ത്താ​നു​ള്ള അ​നു​മ​തി സ​ർ​ക്കാ​രി​ൽ​നി​ന്നും നേ​ടി​യെ​ടു​ക്കു​ന്ന​തി​നു​ള്ള ശ്ര​മ​മാ​ണ് താ​ൻ ന​ട​ത്തി​യ​തെ​ന്നു ഷാ​ഫി പ​റ​ന്പി​ൽ എം​എ​ൽ​എ. സ​ർ​ക്കാ​ർ അ​നു​മ​തി ഇ​ല്ലാ​തെ ര​ഥോ​ത്സ​വം ന​ട​ത്താ​ൻ ക​ഴി​യി​ല്ല എ​ന്ന സാ​ഹ​ച​ര്യം എ​ല്ലാ​വ​ർ​ക്കും ബോ​ധ്യ​മു​ള്ള​താ​ണ്. ഗ്രാ​മ​പ്ര​തി​നി​ധി​ക​ൾ മ​ന്ത്രി​യെ​ക​ണ്ട് ന​ൽ​കി​യ നി​വേ​ദ​ന​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽത​ന്നെ​യാ​ണ് സ​ർ​ക്കാ​ർ അ​നു​മ​തി ന​ൽ​കി​യ​ത്. ഇ​തി​ൽ ഒ​രു​ത​ര​ത്തി​ലു​മു​ള്ള രാ​ഷ്ട്രീ​യ ല​ക്ഷ്യ​മോ ഇ​ട​പെ​ട​ലു​ക​ളോ ഉ​ണ്ടാ​യി​ട്ടി​ല്ല. ഗ്രാ​മ​പ്ര​തി​നി​ധി​ക​ൾ വ​കു​പ്പു​മ​ന്ത്രി​മാ​രെ ക​ണ്ട​തി​നു ബി​ജെ​പി അ​സ്വ​സ്ഥ​രാ​കേ​ണ്ട കാ​ര്യ​മി​ല്ല. സു​ര​ക്ഷി​ത​മാ​യി ര​ഥോ​ത്സ​വം ന​ട​തു​ന്ന​തി​നു ന​ഗ​ര​സ​ഭ​യും ജി​ല്ലാ ഭ​ര​ണ​കൂ​ട​വും ബ​ന്ധ​പ്പെ​ട്ട വ​കു​പ്പു​ക​ളും സം​സ്ഥാ​ന സ​ർ​ക്കാ​രും യോ​ജി​ച്ചു നീ​ങ്ങും എ​ന്നാ​ണു ക​രു​തു​ന്ന​ത്. കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ച് ര​ഥോ​ത്സ​വം ന​ട​ത്തു​ന്ന​തി​നു ദേ​വ​സ്വം മ​ന്ത്രി മ​ല​ബാ​ർ ദേ​വ​സ്വം ബോ​ർ​ഡ് കമ്മീഷ​ണ​ർ​ക്കു നി​ർ​ദേ​ശം ന​ൽ​കി​ട്ടു​ണ്ടെ​ന്നും അ​റി​യി​ച്ചു.