ക​ര​ടി​യിൽനി​ന്നും യ​ജ​മാ​ന​നെ ര​ക്ഷ​ിച്ചു വ​ള​ർ​ത്തു​നാ​യ
Thursday, October 28, 2021 12:02 AM IST
കോ​യ​ന്പ​ത്തൂ​ർ: ക​ര​ടി​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ നി​ന്നും യ​ജ​മാ​ന​നെ ര​ക്ഷ​പ്പെ​ടു​ത്തി താ​ര​മാ​യി പ​പ്പി​യെ​ന്ന വ​ള​ർ​ത്തു​നാ​യ.
മേ​ട്ടു​പ്പാ​ള​യം കു​ഞ്ച​പ്പ​നെ രാ​മ​രാ​ജ​നെ​യാ​ണ് വ​ള​ർ​ത്തു​നാ​യ പ​പ്പി ക​ര​ടി​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ വീ​രോ​ചി​ത​മാ​യി ര​ക്ഷ​പ്പെ​ടു​ത്തി​യ​ത്.
വ​ന​ത്തി​നോ​ടു ചേ​ർ​ന്നു​ള്ള കൃ​ഷി​യി​ട​ത്തി​ൽ രാ​മ​രാ​ജ​ൻ ജോ​ലി ചെ​യ്തു കൊ​ണ്ടി​രി​ക്ക കാ​ട്ടി​ൽ നി​ന്നു​മി​റ​ങ്ങി വ​ന്ന ക​ര​ടി രാ​മ​രാ​ജ​നെ ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു.
രാ​മ​രാ​ജ​ന്‍റെ നി​ല​വി​ളി കേ​ട്ട് ഓ​ടി​യെ​ത്തി​യ പ​പ്പി ഉ​ച്ച​ത്തി​ൽ കു​ര​ച്ചും ക​ടി​ച്ചും ക​ര​ടി​യെ ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. ഇ​തി​ൽ ഭ​യ​ന്ന ക​ര​ടി രാ​മരാ​ജി​നെ​യു​പേ​ക്ഷി​ച്ച് കാ​ട്ടി​ലേ​ക്ക് ഓ​ടിപ്പോവു​ക​യാ​യി​രു​ന്നു.
നാ​യ​യു​ടെ നി​ർ​ത്താ​തെ​യു​ള്ള കു​ര​യും നി​ല​വി​ളി​യും കേ​ട്ട് ഓ​ടി വ​ന്ന കു​ടും​ബാം​ഗ​ങ്ങ​ൾ പ​രി​ക്കേ​റ്റ രാ​മ​രാ​ജ​നെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.
തു​ട​ർ​ന്ന് വി​ദ​ഗ്ധ ചി​കി​ത്സ​യ്ക്കാ​യി കോ​യ​ന്പ​ത്തൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്കു മാ​റ്റി.