സഹോദരന്‍റെ കൊലപാതകം: യു​വാ​വി​നെ അ​റ​സ്റ്റുചെ​യ്തു
Thursday, October 28, 2021 12:04 AM IST
കോ​യ​ന്പ​ത്തൂ​ർ: മ​ദ്യ​ല​ഹ​രി​യി​ൽ സ​ഹോ​ദ​ര​നെ ക​ഴു​ത്തു​ഞെ​രി​ച്ചു കൊ​ല​പ്പെ​ടു​ത്തി​യ യു​വാ​വി​നെ അ​റ​സ്റ്റു ചെ​യ്തു.
ഉ​ക്ക​ടം എ​സ.് കോ​ള​നി സു​ബ്ര​ഹ്മ​ണ്യ​ൻ ആ​ണ് സ​ഹോ​ദ​ര​ൻ സെ​ൽ​വ​രാ​ജി (40) നെ ​കൊ​ല​പ്പെ​ടു​ത്തി​യ സം​ഭ​വ​ത്തി​ൽ അ​റ​സ്റ്റി​ലാ​യ​ത്.
അ​വി​വാ​ഹി​ത​രാ​യ ഇ​രു​വ​രും ഒ​രു വീ​ട്ടി​ലാ​ണ് താ​മ​സി​ച്ചി​രു​ന്ന​ത്.
മ​ദ്യ​പാ​നി​യാ​യ സെ​ൽ​വ​രാ​ജ് ദി​വ​സ​വും മ​ദ്യ​പി​ച്ചു വ​ഴ​ക്കി​ടു​ന്ന​ത് നി​ത്യ​സം​ഭ​വ​മാ​യ​തി​നെ തു​ട​ർ​ന്ന് ശ​ല്യം സ​ഹി​ക്ക​വ​യ്യാ​തെ സു​ബ്ര​ഹ്മ​ണ്യ​നെ ക​ഴു​ത്ത് ഞെ​രി​ച്ചു കൊ​ല​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു.
സ​ഹോ​ദ​രി സ​രോ​ജി​നി ഉ​ക്ക​ടം പോ​ലീ​സി​ൽ ന​ൽ​കി​യ പ​രാ​തി​യെ തു​ട​ർ​ന്ന് പോ​ലീ​സ് സു​ബ്ര​ഹ്മ​ണ്യ​ത്തെ അ​റ​സ്റ്റു ചെ​യ്യു​ക​യാ​യി​രു​ന്നു.