കൊ​യ്തൊ​ഴി​ഞ്ഞ പാ​ട​​ങ്ങ​ളി​ൽ ര​ണ്ടാംവി​ള​യ്ക്കു മു​ന്നൊ​രു​ക്ക​ം
Thursday, October 28, 2021 12:04 AM IST
നെ​ന്മാ​റ: ഒ​ന്നാം വി​ള കൊ​യ്തെ​ടു​ത്ത പാ​ട​ശേ​ഖ​ര​ങ്ങ​ളി​ൽ ര​ണ്ടാം​വി​ള നെ​ൽ​കൃ​ഷി​ ഇ​റ​ക്കു​ന്ന​തി​നാ​യു​ള്ള മു​ന്നൊ​രു​ക്ക​ങ്ങ​ൾ​ക്ക് ക​ർ​ഷ​ക​ർ തു​ട​ക്കം കു​റി​ച്ചു.

കാ​ലാ​വ​സ്ഥാ​വ്യ​തി​യാ​നം മൂ​ലം ക​ഴി​ഞ്ഞ വി​ള​യെ​ടു​ത്ത പാ​ട​ശേ​ഖ​ര​ങ്ങ​ളി​ൽ മ​ഴ​ക്കെ​ടു​തി​യും ചി​ല​ന്തി മ​ണ്ട​രി​യും ഓ​ല​ക്ക​രി​ച്ചി​ലും രൂ​ക്ഷ​മാ​യ​തി​നെ തു​ട​ർ​ന്ന് കൊ​യ്ത്തു ക​ഴി​ഞ്ഞ ഉ​ട​നെ പണി തുടങ്ങുകയായിരുന്നു.

പാ​ട​ത്തു വൈ​ക്കോ​ലി​ന് മു​ക​ളി​ലാ​യി ഏ​ക്ക​റി​ന് രണ്ടു കി​ലോ​ഗ്രാം എ​ന്ന തോ​തി​ൽ ബ്ലീ​ച്ചി​ംഗ് പൗ​ഡ​ർ വി​ത​റി​യി​ട്ട​തി​നു ശേ​ഷം ഉ​ഴു​തു മ​റി​ക്കു​ന്ന രീ​തി​യാ​ണ് ക​ർ​ഷ​ക​ർ സ്വീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്.

നെ​ൽ​കൃ​ഷി​യെ ഏ​റ്റ​വും പ്ര​തി​കൂ​ല​മാ​യി ബാ​ധി​ക്കു​ന്ന ബാ​ക്റ്റീ​രി​യ​ൽ ഓ​ലക്ക​രി​ച്ചി​ൽ രോ​ഗം സാ​ന്തോ​മൊ​ണാ​സ് ക്യാ​ന്പ​സ്ട്രി​സ് എ​ന്ന ബാ​ക്ടീ​രി​യ​യാ​ണ് കാ​ര​ണ​മാ​കു​ന്ന​ത്. രോ​ഗം ബാ​ധി​ച്ച പാ​ട​ത്തെ മ​ണ്ണി​ൽ, വെ​ള്ള​ത്തി​ൽ, ക​ള​സ​സ്യ​ങ്ങ​ളി​ൽ, വ​രി​നെ​ല്ലി​ൽ, കൊ​യ്ത്തു ക​ഴി​ഞ്ഞ പാ​ട​ത്തെ വൈ​ക്കോ​ൽ കു​റ്റി​ക​ളി​ൽ, നെ​ൽ​വി​ത്തി​ൽ തു​ട​ങ്ങി​യ​വ​യി​ൽ മൂന്നു മാ​സ​ക്കാ​ലം നി​ല​നി​ൽ​ക്കാ​ൻ ഈ ​ബാ​ക്ടീ​രി​യ​യ്ക്ക് ക​ഴി​വു​ണ്ടെ​ന്ന​തി​നാ​ലാ​ണ് അ​ര​മു​റു​ക്കി ക​ർ​ഷ​ക​ർ രം​ഗ​ത്തി​റ​ങ്ങി​യ​ത് .

ക​ടു​ത്ത വ​ര​ൾ​ച്ച​ാകാ​ല​ത്തു ഒ​ഴി​കെ മ​ഴ​യു​ള്ള , അ​ന്ത​രീ​ക്ഷ ഈ​ർ​പ്പം കൂ​ടി​യ, കാ​റ്റു​ള്ള കാ​ലാ​വ​സ്ഥ​യി​ൽ ബാ​ക്ടീ​രി​യ പെ​രു​കി രോ​ഗം പൊ​ട്ടി​പ്പു​റ​പ്പെ​ടാ​ൻ സാ​ധ്യ​ത കൂ​ടു​ത​ലാ​ണ്.

ജ​ല​സേ​ച​ന​ത്തി​നാ​യു​ള്ള വെ​ള്ള​ത്തി​ലൂ​ടെ​യും ഈ ​ബാ​ക്ടീ​രി​യ അ​തി​വേ​ഗ​ത്തി​ൽ പ​ട​രു​ന്ന​തും ക​ർ​ഷ​ക​രെ വ​ലി​ച്ചി​രു​ന്നു.