ചി​റ്റ​ടി പള്ളി സി​ൽ​വ​ർ ജൂ​ബി​ലി ആ​ഘോ​ഷ​ സ​മാ​പ​നം ഇ​ന്ന്
Thursday, October 28, 2021 12:05 AM IST
വ​ട​ക്ക​ഞ്ചേ​രി: ചി​റ്റ​ടി മ​രി​യ​ന​ഗ​ർ സെ​ന്‍റ് മേ​രീ​സ് ദേ​വാ​ല​യ​ത്തി​ന്‍റെ സി​ൽ​വ​ർ ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ളു​ടെ സ​മാ​പ​നം ഇ​ന്ന് .
രാ​വി​ലെ 9.30ന് ​ന​വീ​ക​രി​ച്ച മ​ദ്ബ​ഹ​യു​ടെ വെ​ഞ്ച​രി​പ്പ് ക​ർ​മ്മം നി​ർ​വ​ഹി​ച്ച് രൂ​പ​താ​ധ്യ​ക്ഷ​ൻ മാ​ർ ജേ​ക്ക​ബ് മ​ന​ത്തോ​ട​ത്ത് കൃ​ത​ജ്ഞ​താ​ബ​ലി​യ​ർ​പ്പ​ണം ന​ട​ത്തും.
മം​ഗ​ലം​ഡാം ഫൊ​റോ​ന വി​കാ​രി ഫാ.​ ചെ​റി​യാ​ൻ ആ​ഞ്ഞി​ലി​മൂ​ട്ടി​ൽ, മു​ൻ വി​കാ​രി ഫാ.​ജോ​സ് പൊ​ട്ടെ​പ​റ​ന്പി​ൽ, ഇ​ട​വ​കാം​ഗം ഫാ.​ജോ​സ് മാ​റാ​മ​റ്റം, വി​കാ​രി ഫാ. ​റെ​ന്നി പൊ​റ​ത്തൂ​ർ എ​ന്നീ വൈ​ദിക​ർ സ​ഹ​കാ​ർ​മ്മി​ക​രാ​കും.
ജൂ​ബി​ലി സ്മാ​ര​ക കൊ​ടി​മ​ര​ത്തി​ന്‍റെ വെ​ഞ്ച​രി​പ്പും ബി​ഷ​പ്പ് നി​ർ​വ​ഹി​ക്കും. ജൂ​ബി​ലി സ​മ്മേ​ള​ന​വും നേ​ർ​ച്ച​ഭ​ക്ഷ​ണ​വും ഒ​രു​ക്കി​യി​ട്ടു​ണ്ട്. ജൂ​ബി​ലി പ​രി​പാ​ടി​ക​ൾ​ക്കെ​ത്തു​ന്ന ബി​ഷ​പ്പി​നെ ഇ​ട​വ​ക സ​മൂ​ഹം സ്വീ​ക​രി​ച്ച് ദേ​വാ​ല​യ​ത്തി​ലേ​ക്ക് ആ​ന​യി​ക്കും