ഗാ​യ​ത്രി​ പു​ഴ​ത്ത​ട പ്ലാ​ൻ അ​വ​ലോ​ക​ന യോ​ഗം മൂ​ന്നി​ന്
Wednesday, December 1, 2021 12:50 AM IST
പാ​ല​ക്കാ​ട് : ഭാ​ര​ത​പ്പു​ഴ പു​ന​രു​ജ്ജീ​വ​ന പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി പ്ര​കൃ​തി വി​ഭ​വ​ങ്ങ​ളു​ടെ സം​ര​ക്ഷ​ണം ഉ​റ​പ്പാ​ക്കി​യു​ള്ള സു​സ്ഥി​ര വി​ക​സ​നം അ​ടി​സ്ഥാ​ന​മാ​ക്കി ത​യാ​റാ​ക്കി​യ ഗാ​യ​ത്രി പു​ഴ​ത്ത​ട​പ്ലാ​ൻ കെ.​ഡി. പ്ര​സേ​ന​ൻ എം​എ​ൽ​എ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മൂ​ന്നി​നു രാ​വി​ലെ 11 ന് ​ആ​ല​ത്തൂ​ർ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ഹാ​ളി​ൽ അ​വ​ലോ​ക​നം ചെ​യ്യും.
യോ​ഗ​ത്തി​ൽ ആ​ല​ത്തൂ​ർ, നെന്മാറ, കു​ഴ​ൽ​മ​ന്ദം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​ർ, ആ​ല​ത്തൂ​ർ നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ മു​ഴു​വ​ൻ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​ർ, ബ്ലോ​ക്ക് ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ലെ വി​ക​സ​ന / ആ​രോ​ഗ്യ സ്റ്റാ​ൻഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ​മാർ, ബ​ന്ധ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ക്കും.