ഇ​ര​ട്ട​വാ​രി​യി​ൽ കാ​ട്ടാ​ന​യി​റ​ങ്ങി വ്യാ​പ​ക​മാ​യി കൃ​ഷി​ ന​ശി​പ്പി​ച്ചു
Wednesday, December 1, 2021 12:50 AM IST
മ​ണ്ണാ​ർ​ക്കാ​ട് : കോ​ട്ടോ​പ്പാ​ടം ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ തി​രു​വി​ഴാം​കു​ന്ന് ഇ​ര​ട്ട​വാ​രി​യി​ൽ ഇ​ന്ന​ലെ പു​ല​ർ​ച്ചെ ഇ​റ​ങ്ങി​യ കാ​ട്ടാ​ന​ക്കൂ​ട്ടം വ്യാ​പ​ക​മാ​യി കൃ​ഷി ന​ശി​പ്പി​ച്ചു. ബി​ജു ആ​ന്‍റ​ണി വാ​ളോ​ച്ചാ​ലി​ൽ, മു​ഹ​മ്മ​ദാ​ലി ച​ക്കം​തൊ​ടി, ബാ​ബു താ​ളി​യി​ൽ, തു​ണ്ട​ത്തി​ൽ രാ​ജു എ​ന്നി​വ​രു​ടെ കൃ​ഷി​യാ​ണ് ന​ശി​പ്പി​ച്ച​ത്. ബി​ജു​വി​ന്‍റെ മു​ന്നൂ​റോ​ളം വി​ള​വെ​ടു​പ്പി​നു പാ​ക​മാ​യ വാ​ഴക്കു​ല​ക​ളും മു​ഹ​മ്മ​ദാ​ലി​യു​ടെ നൂ​റോ​ളം വാ​ഴ​ക്കു​ല​ക​ളും കാ​ട്ടാ​ന​ക​ൾ ന​ശി​പ്പി​ച്ചു. ബാ​ബു​വി​ന്‍റെ നി​ര​വ​ധി ക​വു​ങ്ങു​ക​ളും രാ​ജു​വി​ന്‍റെ നി​ര​വ​ധി റ​ബ​ർ തൈ​ക​ളും കാ​ട്ടാ​ന​ക​ൾ ന​ശി​പ്പി​ച്ചി​ട്ടു​ണ്ട്. കാ​ട്ടാ​ന​ക​ളു​ടെ ശ​ല്യം വ്യാ​പ​ക​മാ​ണെ​ന്നും കാ​ട്ടാ​ന​ക​ൾ നാ​ട്ടി​ൽ ഇ​റ​ങ്ങാ​തി​രി​ക്കാ​ൻ ന​ട​പ​ടി ഉ​ണ്ടാ​ക​ണ​മെ​ന്നും ക​ർ​ഷ​ക​ർ ആ​വ​ശ്യ​പ്പെ​ട്ടു. കാ​ട്ടാ​ന​ക​ൾ ന​ശി​പ്പി​ച്ച കൃ​ഷി​ക്കു ന​ഷ്ട​പ​രി​ഹാ​രം ല​ഭി​ക്കാ​ൻ ന​ട​പ​ടി ഉ​ണ്ടാ​ക​ണ​മെ​ന്നും ഇ​ല്ലെ​ങ്കി​ൽ ശ​ക്ത​മാ​യ സ​മ​ര​ത്തി​ലേ​ക്കു നീ​ങ്ങു​മെ​ന്നും നാ​ട്ടു​കാ​ർ മു​ന്ന​റി​യി​പ്പ് ന​ൽ​കി.