അ​ട്ട​പ്പാ​ടി​ ശി​ശു​മ​ര​ണം: ക​ള​ക്ട​ർക്കു പ​രാ​തിയുമായി യൂത്ത് കോ​ണ്‍​ഗ്ര​സ്
Friday, December 3, 2021 12:02 AM IST
മ​ണ്ണാ​ർ​ക്കാ​ട് : അ​ട്ട​പ്പാ​ടി​യി​ൽ തു​ട​ർ​ച്ച​യാ​യി ശി​ശുമ​ര​ണ​ങ്ങ​ൾ ഉ​ണ്ടാ​യ​ത് ഉ​ദ്യോ​ഗ​സ്ഥ​ത​ല​ത്തി​ലെ വ​ൻ വീ​ഴ്ച​യാ​ണെ​ന്ന് യൂ​ത്ത് കോ​ണ്‍​ഗ്ര​സ്.​
കു​റ്റ​ക്കാ​രാ​യ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രെ ന​ര​ഹ​ത്യ​യ്ക്കു കേ​സെ​ടു​ക്ക​ണം, അ​ഴി​മ​തി​യി​ൽ ഉ​ൾ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​രെ സ​ർ​വീ​സി​ൽനി​ന്നും നീ​ക്കം ചെ​യ്യ​ണം.​ ആ​ല​പ്പു​ഴ ജി​ല്ല​യു​ടെ വി​സ്തീ​ർ​ണ​മു​ള്ള അ​ട്ട​പ്പാ​ടി​യി​ൽ ആ​ദി​വാ​സി​ക​ളു​ടെ പ്ര​ശ്നം പ​രി​ഹ​രി​ക്കാ​ൻ സ്പെ​ഷ​ൽ നോ​ഡ​ൽ ഓ​ഫീ​സ​റെ നി​യ​മി​ക്ക​ണ​മെ​ന്നും, അ​ട്ട​പ്പാ​ടി സി​ഡി​പി​ഒയെ ​ത​ൽ​സ്ഥാ​ന​ത്തുമാ​റ്റി അന്വേ​ഷ​ണം ന​ട​ത്താ​ൻ ത​യാ​റാ​ക​ണ​മെ​ന്നും യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ആ​വ​ശ്യ​പ്പെ​ട്ടു.
ഉ​ദ്യോ​ഗ​സ്ഥ​ത​ല​ത്തി​ൽ വീ​ഴ്ച ഉ​ണ്ടാ​ക്കി​യ​വ​ർ​ക്കെ​തി​രെ ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടു യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ജി​ല്ലാ ക​ള​ക്ട​റി​നു നി​വേ​ദ​നം സ​മ​ർ​പ്പി​ച്ചു.​ യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ടി ​എ​ച്ച്. ഫി​റോ​സ് ബാ​ബു, യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി വി​നോ​ദ് ചെ​റാ​ട്, യൂ​ത്ത് കോ​ണ്‍​ഗ്ര​സ് നി​യോ​ജ​ക​മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ഗി​രീ​ഷ് ഗു​പ്ത, കോ​ണ്‍​ഗ്ര​സ് ബ്ലോ​ക്ക് സെ​ക്ര​ട്ട​റി ജോ​ബി കു​രു​വി​ക്കാ​ട്ടി​ൽ, യൂ​ത്ത് കോ​ണ്‍​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റുമാർ സന്നിഹിതരായി.