പാ​ര​ന്പ​ര്യ അ​ണു​ന​ശീ​ക​ര​ണ​വും വാ​ഴ​യി​ല​യി​ൽനി​ന്നും മാ​സ്കും...
Friday, December 3, 2021 12:03 AM IST
പാ​ല​ക്കാ​ട്: മി​ക​ച്ച ശാ​സ്ത്ര പ്ര​തി​ഭ​ക​ളെ ക​ണ്ടെ​ത്തി ദേ​ശീ​യ ബാ​ല​ശാ​സ്ത്ര കോ​ണ്‍​ഗ്ര​സ് പാ​ല​ക്കാ​ട് ജി​ല്ല.
വാ​ഴ​യി​ല​യി​ൽനി​ന്നും വാ​ഴ​പ്പോ​ള​യി​ൽ​നി​ന്നും മ​ണ്ണി​ല​ലി​ഞ്ഞു ചേ​രു​ന്ന മാ​സ്ക് ത​യാ​റാ​ക്കി അ​വ​ത​രി​പ്പി​ച്ച് എ.​കെ.​എ​ൻ.​എം.​എം.​എ. എ​ച്ച്. എ​സ്. എ​സ് കാ​ട്ടു​കു​ള​ത്തെ വി​ദ്യാ​ർ​ഥി​നി​ക​ളാ​യ എം.​കെ.​അ​ക്ഷ​യ, പി.എ​ച്ച്. സ്നേ​ഹ​ജ എ​ന്നി​വ​ർ.
അ​തേ സ്കൂ​ളി​ൽ നി​ന്നും സ​വ്യ സു​രേ​ഷും അ​ശ്വ​തി കൃ​ഷ്ണ​യും ത​യാ​റാ​ക്കി​യതാ​ക​ട്ടെ കാ​ര​റ്റ്, മിന്‍റ്, ബീ​റ്റ്റൂ​ട്ട്, ത​ക്കാ​ളി, കൂ​വ ഇ​വ​ചേ​ർ​ത്ത് മാ​യ​മി​ല്ലാ​ത്ത പ​പ്പ​ടം ഉ​ണ്ടാ​ക്കു​ന്ന വി​ദ്യ​യും.
തൈ​റോ​യി​ഡും പ്ര​സ​വ​വും ത​മ്മി​ലു​ള്ള ബ​ന്ധം വി​ശ​ക​ല​നം ചെ​യ്ത് ക​ണ്ട​ത്ത​ലു​ക​ളു​മാ​യി എ​ത്തി​യ​ത് മോ​യ​ൻ​സ് ഹ​യ​ർ സെ​ക്ക​ൻഡറി സ്കൂ​ളി​ലെ എം. ​ലി​യാ​ന ഫാ​ത്തി​മ​യാ​ണ്. ഇ​വ​രെ​ല്ലാം സീ​നി​യ​ർ വി​ഭാ​ഗ​ത്തി​ൽപെ​ട്ട​വ​രാ​ണ്.
ജൂ​ണി​യ​ർ വി​ഭാ​ഗ​ത്തി​ൽനി​ന്നും അഞ്ചു ഗ​വേ​ഷ​ണ പ​ദ്ധ​തി​ക​ളാ​ണ് തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത്. സു​ശ്രു​ത സം​ഹി​ത​യി​ൽ നി​ർദേ​ശി​ക്കു​ന്ന വാ​യു​വി​ലെ അ​ണുന​ശീ​ക​ര​ണം ചെ​യ്യു​ന്ന​തി​നു​ള്ള കൂ​ട്ടും ഉ​പ​ക​ര​ണ​വും വി​ക​സി​പ്പി​ച്ച​താ​ണ് ആ​ല​ത്തു​ർ ഗു​രു​കു​ലം സ്കൂ​ളി​ലെ വി.​സി.​ അ​ഭി​ന​വി​ന്‍റെ ക​ണ്ടെ​ത്ത​ൽ. കൃ​ഷി​യി​ട​ത്തി​ലി​റ​ങ്ങു​ന്ന പ​ക്ഷി​ക​ളെ​യും മ​റ്റു ജീ​വി​ക​ളെ​യും തു​ര​ത്തു​ന്ന​തി​നു​ള്ള തോ​ക്ക് വി​ക​സി​പ്പി​ച്ച് വ​ട്ടേ​നാ​ടി​ലെ ഗ​വ. സ്കൂ​ളി​ലെ എ. ​ദി​നു കൃ​ഷ്ണ.
അ​ട​യ്ക്കാ​പു​ത്തൂ​ർ ശ​ബ​രി സ്കൂ​ളി​ലെ വി.​പി.​ മാ​ള​വി​ക ക​ണ്ടെ​ത്തി​യ​ത് പാ​ര​ന്പ​ര്യ കൂ​ട്ടു ലോ​ഹ​ങ്ങ​ളു​ടെ ചേ​രു​വ​ക​ളാ​ണ്.
വെ​ള്ള​ത്തെ ന​ശി​പ്പി​ക്കു​ന്ന ഐ​കോ​ർ​ണി​യ എ​ന്ന ചെ​ടി​യെ എ​ങ്ങി​നെ മ​ൽ​സ്യ ഭ​ക്ഷ​ണ​മാ​ക്കാ​മെ​ന്ന ക​ണ്ടെ​ത്ത​ലാ​ണ് പാ​ല​ക്കാ​ട് ല​യ​ണ്‍​സ് സ്കൂ​ളി​ലെ പി.​ ഇ​ന്ദു​മി​ത്ര, എ​സ്. ശി​ഖ എന്നീ കൂ​ട്ടു​കാ​രി​ക​ൾ ചെ​യ്ത​ത്.
ചൂ​ടാ​റാ​പ്പെ​ട്ടി​യു​ടെ ഉൗ​ർ​ജ ലാ​ഭ​ത്തി​​ന്‍റെ ക​ണ​ക്ക് പ​റ​ഞ്ഞാ​ണ് കു​ത്ത​ന്നൂ​ർ സ്കൂ​ളി​ലെ പി. ​പ്ര​ഭി​ന​യും എ​സ്. അ​ജ​യ്‌യും ശ്ര​ദ്ധേ​യ​രാ​യ​ത്.
ഇ​രു​പ​ത്തൊ​ൻ​പ​താ​മ​ത് ദേ​ശീ​യ ബാ​ല​ശാ​സ്ത്ര കോ​ണ്‍​ഗ്ര​സി​ന്‍റെ ജി​ല്ലാത​ല അ​വ​ത​ര​ണ​ത്തി​ൽ ഇ​വ​യെ​ക്കൂ​ടാ​തെ നി​ര​വ​ധി നൂ​ത​ന ആ​ശ​യ​ങ്ങ​ളും പ​ദ്ധ​തി​ക​ളു​മാ​യാ​ണ് കു​ട്ടി​ക​ൾ എ​ത്തി​യ​ത്.
സം​സ്ഥാ​ന കോ ​ഓ​ർ​ഡി​നേ​റ്റ​ർ പി.​ ഹ​രി​നാ​രാ​യ​ണ​ൻ പ​ദ്ധ​തി അ​വ​ത​ര​ണ മാ​ർ​ഗ നി​ർ​ദേ​ശ​ങ്ങ​ൾ ന​ൽ​കി ഉ​ദ്ഘാ​ട​നം ചെ​യ്തു.
ജി​ല്ലാ കോ​ ഓ​ർ​ഡി​നേ​റ്റ​ർ എ​സ്. ഗു​രു​വാ​യൂ​ര​പ്പ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ വി​ദ്യാഭ്യാ​സ ഉ​പ ഡ​യ​റ​ക്ട​ർ, പി. ​കൃ​ഷ്ണ​ൻ. കെഎ​ഫ്ആ​ർഐ ​ശാ​സ്ത്ര​ജ്ഞ​ൻ ഡോ. ​ര​ഘു, ഡിഇമാ​ർ, അ​ക്കാ​ദ​മി​ക് കോ​ഓ​ർ​ഡി​നേ​റ്റ​ർ എ.​സി.​രാ​ഘ​വ​ൻ, ദേ​ശീ​യ ഹ​രി​തസേ​ന വി​ദ്യാ​ഭ്യാ​സ കോ​ഓ​ർ​ഡി​നേ​റ്റ​ർ​മാ​രാ​യ കെ.എ. അ​ജേ​ഷ്, ഡോ. ​കെ.​എ. അ​ജി​ത്. സു​സ്മി​ത് കൃ​ഷ്ണ​ൻ എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.