ജില്ലയിലെ ഉ​പ​തെര​ഞ്ഞെ​ടു​പ്പ്: പ്രാ​ദേ​ശി​ക അ​വ​ധി പ്ര​ഖ്യാ​പി​ച്ചു
Friday, December 3, 2021 12:05 AM IST
പാ​ല​ക്കാ​ട്: ജി​ല്ല​യി​ൽ ഉ​പ​തെര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ന്ന ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ശ്രീ​കൃ​ഷ്ണ​പു​രം ഡി​വി​ഷ​ൻ, കു​ഴ​ൽ​മ​ന്ദം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ചു​ങ്ക​മ​ന്നം ഡി​വി​ഷ​ൻ, ത​രൂ​ർ ഗ്രാ​മ പ​ഞ്ചാ​യ​ത്തി​ലെ ഒ​ന്നാം വാ​ർ​ഡ് തോ​ട്ടും​പ​ള്ള, എ​രു​ത്തേ​ന്പ​തി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ ഏ​ഴാം വാ​ർ​ഡ് മൂ​ങ്കി​ൽ​മ​ട, എ​രി​മ​യൂ​ർ ഗ്രാ​മ പ​ഞ്ചാ​യ​ത്തി​ലെ ഒ​ന്നാം വാ​ർ​ഡ് അ​രി​യ​ക്കോ​ട്, ഓ​ങ്ങ​ല്ലൂ​ർ ഗ്രാ​മ പ​ഞ്ചാ​യ​ത്തി​ലെ എ​ട്ടാം വാ​ർ​ഡ് ക​ർ​ക്കി​ട​ക​ച്ചാ​ൽ എ​ന്നി​വി​ട​ങ്ങ​ളി​ലെ സ​ർ​ക്കാ​ർ ഓ​ഫീ​സു​ക​ൾ​ക്കും വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്കും ഡി​സം​ബ​ർ ഏ​ഴി​ന് ജി​ല്ലാ ക​ളക്ട​ർ മൃ​ണ്‍​മ​യി ജോ​ഷി അ​വ​ധി പ്ര​ഖ്യാ​പി​ച്ചു.
കൂ​ടാ​തെ, പോ​ളി​ംഗ് സ്റ്റേ​ഷ​നാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന സ​ർ​ക്കാ​ർ, വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് ഡി​സം​ബ​ർ ആ​റി​നും ഏ​ഴി​നും ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ഡി​വി​ഷ​ന്‍റെ വോ​ട്ടെ​ണ്ണ​ൽ കേ​ന്ദ്ര​മാ​യ ശ്രീ​കൃ​ഷ്ണ​പു​രം ജിഎ​ച്ച്എ​സ്എ​സി​ന് ഡി​സം​ബ​ർ എ​ട്ടി​നും അ​വ​ധി പ്ര​ഖ്യാ​പി​ച്ച് ജി​ല്ലാ ക​ളക്ട​ർ ഉ​ത്ത​ര​വി​റ​ക്കി.

ഡ്രൈ ​ഡേ പ്ര​ഖ്യാ​പി​ച്ചു ഉത്തരവ്

പാ​ല​ക്കാ​ട്: ജി​ല്ല​യി​ൽ ഉ​പ​തെര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ന്ന നാ​ല് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വാ​ർ​ഡു​ക​ൾ, ബ്ലോ​ക്ക് ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ഡി​വി​ഷ​നു​ക​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ ആറി, ഏഴ്, എട്ട് തീ​യ​തി​ക​ളി​ൽ ജി​ല്ലാ ക​ള​ക്ട​ർ മൃ​ണ്‍​മ​യി ജോ​ഷി ഡ്രൈ​ഡേ പ്ര​ഖ്യാ​പി​ച്ചു. ഉ​പ​തെര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ന്ന​തി​ന്‍റെ ത​ലേ​ദി​വ​സ​മാ​യ ഡി​സം​ബ​ർ ആറ്, തി​ര​ഞ്ഞെ​ടു​പ്പ് ദി​വ​സ​മാ​യ ഡി​സം​ബ​ർ ഏഴ്, വോ​ട്ടെ​ണ്ണ​ൽ ദി​വ​സ​മാ​യ ഡി​സം​ബ​ർ എട്ട് എ​ന്നീ ദി​വ​സ​ങ്ങ​ളി​ലാ​ണ് ഡ്രൈ ​ഡേ പ്ര​ഖ്യാ​പി​ച്ച​ത്.