കാ​ടു​വെ​ട്ടി യ​ന്ത്ര​ത്തെ കൊ​യ്ത്തു യ​ന്ത്ര​മാ​ക്കി മാ​റ്റി യു​വ​ക​ർ​ഷ​ക​ൻ
Wednesday, January 19, 2022 12:40 AM IST
ഒ​റ്റ​പ്പാ​ലം : കാ​ടു​വെ​ട്ടി യ​ന്ത്ര​ത്തി​ന്‍റെ അ​ന​ന്ത​മാ​യ സാ​ധ്യ​ത​ക​ൾ ക​ണ്ടെ​ത്തി പ്ര​യോ​ജ​ന​പ്പെ​ടു​ത്തു​ക​യാ​ണ് അ​ന്പ​ല​പ്പാ​റ ചെ​റു​മു​ണ്ട​ശ്ശേ​രി പു​ളി​യ​ക്കു​ന്ന് പ​തി​യി​ൽ സു​ധീ​പ് (45) എ​ന്ന ക​ർ​ഷ​ക​ൻ. കൊ​യ്ത്തു കൂ​ലി ചെ​ല​വു ലാ​ഭി​ക്കു​ന്ന​തി​നൊ​പ്പം ക​ർ​ഷ​ക തൊ​ഴി​ലാ​ളി ക്ഷാ​മം കൂ​ടി പ​രി​ഹ​രി​ക്കാ​ൻ പു​തി​യ പ​രീ​ക്ഷ​ണം വ​ഴി ക​ഴി​യു​മെ​ന്ന പ്ര​ത്യേ​ക​ത​യും സു​ധീ​പി​ന്‍റെ ക​ണ്ടെ​ത്ത​ലി​നു​ണ്ട്.
മ​ൾ​ബെ​റി മു​റി​ച്ചെ​ടു​ക്കു​ന്ന​തി​നു​വേ​ണ്ടി​യാ​ണ് ആ​ദ്യ​മാ​യി സു​ധീ​പ് യ​ന്ത്രം ഉ​പ​യോ​ഗി​ക്കു​ന്ന​ത്. പി​ന്നീ​ട് തീ​പ്പി​ടി​ത്തം ഒ​ഴി​വാ​ക്കു​ന്ന​തി​നു​ള്ള ഫ​യ​ർ​ലൈ​ൻ ഇ​ടു​ന്ന​തി​നും ഉ​പ​യോ​ഗി​ച്ചു. ഇ​തോ​ടെ നെ​ല്ലു​കൊ​യ്യു​ന്ന​തി​നും യ​ന്ത്രം ഗു​ണ​ക​ര​മാ​കു​മെ​ന്നു തോ​ന്നി​യ​തോ​ടെ​യാ​ണ് പു​ല്ല് വെ​ട്ടു​യ​ന്ത്രം പ​രി​ഷ്ക​രി​ച്ച് കൊ​യ്ത്ത് യ​ന്ത്ര​മാ​യി ഉ​പ​യോ​ഗി​ച്ചു തു​ട​ങ്ങി​യ​ത്.

ജോ​ലി​ക്കാ​രെ കി​ട്ടാ​താ​യ​തോ​ടെ സു​ധീ​പ് ത​ന്നെ യ​ന്ത്ര​വു​മാ​യി കൃ​ഷി​യി​ട​ത്തി​ലേ​ക്ക് ഇ​റ​ങ്ങു​ക​യാ​യി​രു​ന്നു. ഒ​രേ​ക്ക​ർ സ്ഥ​ലം വ​ർ​ഷ​ങ്ങ​ൾ​ക്കു​മു​ന്പ് പ​രീ​ക്ഷ​ണാ​ടി​സ്ഥാ​ന​ത്തി​ൽ കൊ​യ്ത​ത് വി​ജ​യ​മാ​യി. ഇ​തോ​ടെ നെ​ൽ​ക്കൃ​ഷി മു​ഴു​വ​ൻ സു​ധീ​പ് ത​ന്നെ ഒ​റ്റ​യ്ക്ക് കൊ​യ്തു​തു​ട​ങ്ങി. ഒ​രേ​ക്ക​ർ കൃ​ഷി ഏ​ഴു​മ​ണി​ക്കൂ​ർ​കൊ​ണ്ട് കൊ​യ്തെ​ടു​ക്കാ​മെ​ന്ന് സു​ധീ​പ് പ​റ​യു​ന്നു. വീ​ണുകി​ട​ക്കു​ന്ന നെ​ല്ലു​കൊ​യ്യാ​ൻ പ​റ്റി​ല്ലെ​ന്ന​തുമാ​ത്ര​മാ​ണ് പോ​രാ​യ്മ.നെ​ല്ല് താ​ഴ​ത്തു​വീ​ഴാ​തെ കെ​ട്ടാ​ക്കാ​ൻ പാ​ക​ത്തി​ൽ കൊ​യ്തെ​ടു​ക്കു​ക​യാ​ണ് യ​ന്ത്രം​കൊ​ണ്ട് ചെ​യ്യു​ന്ന​ത്. തി​രു​വ​ന​ന്ത​പു​ര​ത്ത് ഐ​ടി മേ​ഖ​ല​യി​ൽ ജോ​ലി​ചെ​യ്തി​രു​ന്ന സു​ധീ​പ് 13 വ​ർ​ഷം മു​ന്പാ​ണ് ജോ​ലി ഉ​പേ​ക്ഷി​ച്ച് കൃ​ഷി​യി​ലേ​ക്കി​റ​ങ്ങു​ന്ന​ത്.ആ​റേ​ക്ക​ർ വ​രു​ന്ന സ്ഥ​ല​ത്ത് ഒ​ന്നേ​കാ​ൽ ഏ​ക്ക​ർ നെ​ൽ​ക്കൃ​ഷി​ക്ക് പു​റ​മേ തെ​ങ്ങ്, ക​വു​ങ്ങ്, നാ​ര​കം, സ​പ്പോ​ട്ട എ​ന്നി​വ​യും കൃ​ഷി ചെ​യ്തു​വ​രു​ന്നു.‌

കാ​ർ​ഷി​ക​മേ​ഖ​ല​യി​ൽ ഹൈ​ടെ​ക് സം​വി​ധാ​നം ഉ​പ​യോ​ഗി​ച്ച് കൃ​ഷി​ചെ​യ്യു​ന്ന​തി​ന് അ​ന്പ​ല​പ്പാ​റ കൃ​ഷിഭ​വ​ന്‍റെ മി​ക​ച്ച യു​വ​ക​ർ​ഷ​ക​നു​ള്ള അ​വാ​ർ​ഡ് ഇ​ദ്ദേ​ഹ​ത്തി​നു ല​ഭി​ച്ചി​രു​ന്നു. ഇ​പ്പോ​ൾ ത​ണ്ണി​മ​ത്ത​ൻ കൃ​ഷി തു​ട​ങ്ങാ​നു​ള്ള ഒ​രു​ക്ക​ത്തി​ലാ​ണ് സു​ധീ​പ്. കാ​ടു​വെ​ട്ടി​യു​ടെ അ​ന​ന്ത​മാ​യ മ​റ്റുസാ​ധ്യ​ത​ക​ൾ കൂ​ടി പ​രീ​ക്ഷി​ക്കാ​നു​ള്ള ഒ​രു​ക്ക​ത്തി​ലാ​ണ് ഇ​ദ്ദേ​ഹം.