ചിനക്കത്തൂർ പൂരം: കു​തി​രക്കോ​ല​ങ്ങ​ൾ​ക്കു മി​നു​ക്കുപണികൾ തുടങ്ങി
Wednesday, January 19, 2022 12:40 AM IST
ഒ​റ്റ​പ്പാ​ലം : ചി​ന​ക്ക​ത്തൂ​ർ പൂ​ര​ത്തി​നെ​ത്തി​ക്കു​ന്ന ദേ​ശ​ങ്ങ​ളി​ലെ കു​തി​രക്കോ​ല​ങ്ങ​ളു​ടെ മി​നു​ക്കുപ​ണി​ക​ൾ ത​ട്ട​ക​ങ്ങ​ളി​ൽ തു​ട​ങ്ങി​. ഒ​റ്റ​പ്പാ​ലം ദേ​ശ​ത്തി​ന്‍റെ കെ​ട്ടി​ല​മ്മ​യു​ടെ മി​നു​ക്കു​പ​ണി​ക​ൾ തോ​ട്ട​ക്ക​ര തെ​ക്കെ പു​ര​ക്ക​ൽ ത​റ​വാ​ട്ടി​ലും ആ​രം​ഭി​ച്ചു. ചി​ന​ക്ക​ത്തൂ​ർ പൂ​ര​ത്തി​ന് ഒ​റ്റ​പ്പാ​ലം ദേ​ശ​ത്തുനി​ന്ന് എ​ഴു​ന്ന​ള്ളി​ക്കു​ന്ന കു​തി​ര​യ്ക്ക് കെ​ട്ടി​ല​മ്മ​യെ​ന്നാ​ണ് നാ​മം.

പൂ​ര​ത്തി​നു മു​ന്നോ​ടി​യാ​യി കു​തി​ര​ക്കോ​ല​ത്തി​ന്‍റെ ത​ല​യു​ടെ മി​നു​ക്കുപ​ണി​ക​ൾ തോ​ട്ട​ക്ക​ര മ​ണ്ണാം​പ​റ​ന്പി​ലെ തെ​ക്കെ​പു​ര​യ്ക്ക​ൽ ത​റ​വാ​ട്ടി​ലാ​ണ് ന​ട​ക്കു​ന്ന​ത്.

തെ​ക്കെ​പു​ര​യ്ക്ക​ൽ പ​രേ​ത​നാ​യ കൃ​ഷ്ണ​ൻ ആ​ശാ​രി​യു​ടെ ക​ര​വി​രു​തി​ൽ രൂ​പ​മെ​ടു​ത്ത കെ​ട്ടി​ല​മ്മ​യു​ടെ ത​ല, 80 വ​ർ​ഷ​ത്തി​നു​ശേ​ഷ​വും അ​തേ രൂ​പ​ത്തി​ൽ ത​ന്നെ നി​ല​നി​ർ​ത്തിപോ​രു​ക​യാ​ണ്.
കൃ​ഷ്ണ​ൻ ആ​ശാ​രി​ക്കു ശേ​ഷം മ​ക​ൻ അ​പ്പു​ണ്ണി ആ​ശാ​രി​യു​ടെ മേ​ൽ​നോ​ട്ട​ത്തി​ലാ​യി​രു​ന്നു ത​ല വയ്്പും കു​തി​ര​ക്കോ​ല​ത്തി​ന്‍റെ മ​ര​പ്പ​ണി നി​ർ​മാ​ണ​വും. അ​പ്പു​ണ്ണി ആ​ശാ​രി​യു​ടെ മ​ര​ണ​ശേ​ഷം മ​ക​ൻ ഗോ​പാ​ല​കൃ​ഷ്ണ​നും പി​ന്നീ​ട് ഗോ​പാ​ല​കൃ​ഷ്ണ​ന്‍റെ മ​ര​ണ​ശേ​ഷം മ​ക്ക​ളാ​യ മോ​ഹ​ൻ​ദാ​സും ര​വി​കു​മാ​റു​മാ​ണ് ഒ​രു വ്യാ​ഴ​വ​ട്ട​ക്കാ​ല​മാ​യി കെ​ട്ടി​ല​മ്മ​യു​ടെ ത​ല​വയ്്പ് ചു​മ​ത​ല​ക്കാ​രാ​യി പ്ര​വ​ർ​ത്തി​ച്ചുവ​രു​ന്ന​ത്.

കു​തി​ര​യ്ക്ക് ത​ല​വ​ച്ച് ചി​ന​ക്ക​ത്തൂ​ർ കാ​വി​ൽ എ​ത്തി​ച്ച് എ​ഴു​ന്ന​ള്ളി​ക്കു​ന്ന​തു​വ​രെ ഇ​വ​ർ കു​തി​ര​യെ അ​നു​ഗ​മി​ക്കാ​റു​ണ്ട്. പൂ​രം ദി​വ​സ​ത്തെ​യും പി​റ്റേ ദി​വ​സ​ത്തെ​യും കു​തി​ര​ക്ക​ളി ക​ഴി​ഞ്ഞാ​ണ് മോ​ഹ​ൻ​ദാ​സും ര​വി​കു​മാ​റും കാ​വി​ൽനി​ന്നു മ​ട​ങ്ങു​ക.

മു​രു​ക്കുമ​രം കൊ​ണ്ടു​ണ്ടാ​ക്കി​യ കു​തി​ര​ക്കോ​ല​ത്തി​ന്‍റെ ത​ല​രൂ​പം യാ​തൊ​രുവി​ധ​മാ​റ്റ​വും വ​രു​ത്താ​തെ ക​ഴി​ഞ്ഞ 80 വ​ർ​ഷ​ത്തി​ല​ധി​ക​മാ​യി തെ​ക്കെ​പ്പു​ര​യ്ക്ക​ൽ വീ​ട്ടി​ൽ സൂ​ക്ഷി​ച്ചുവ​രു​ക​യാ​ണ്. ചി​ന​ക്ക​ത്തൂ​ർ പൂ​ര​ത്തി​ന്‍റെ ആ​ചാ​ര സം​ര​ക്ഷ​ണ​ത്തി​നാ​യി ഭ​ക്തി​സാ​ന്ദ്ര​മാ​യ അ​ന്ത​രീ​ക്ഷം കു​ടും​ബ​ത്തി​ൽ നി​ല​നി​ർ​ത്തി കൊ​ണ്ട് ത​ന്നെ കെ​ട്ടി​ല​മ്മ​യ്ക്ക് വയ്​ക്കാ​നു​ള്ള ത​ല സ്വ​ന്തം വീ​ട്ടി​ൽ സം​ര​ക്ഷി​ച്ച് ക​വ​ലാ​ളാ​യി നി​ല്ക്കു​ക​യാ​ണ് ഇ​വ​രു​ടെ മാ​താ​വാ​യ മാ​ധ​വി​യ​മ്മ.

ദി​വ​സ​വും വി​ള​ക്ക് വ​ച്ച്, വൃ​ത്തി​യോ​ടെ​യും ശു​ദ്ധി​യോ​ടെ​യും കെ​ട്ടി​ല​മ്മ​യു​ടെ ത​ല പ്രാ​ർ​ഥ​നാ​പൂ​ർ​വം സം​ര​ക്ഷി​ച്ചു വ​രു​ക​യാണ് തെ​ക്കെപു​രയ്​ക്ക​ൽ ത​റ​വാ​ട്ടി​ലെ കു​ടും​ബാം​ഗ​ങ്ങ​ൾ.

ഒ​ന്നി​ട​വി​ട്ട വ​ർ​ഷ​ങ്ങ​ളി​ൽ പെ​യി​ന്‍റ് പ​ണി ചെ​യ്ത് ഭം​ഗി​വ​രു​ത്തു​ന്ന പ്ര​വൃത്തി​യാ​ണ് പൂ​ര​ത്തി​നോ​ട​നു​ബ​ദ്ധി​ച്ച് ന​ട​ത്താ​റു​ള്ള​ത്. ഈ ​പ​ണി​യാ​ണ് ഇ​പ്പോ​ൾ ന​ട​ന്നു​വ​രു​ന്ന​ത്.

കു​തി​രക്കോ​ല​ത്തി​ന്‍റെ ഓ​രോ നി​ർമാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കും അ​ർ​ഹി​ക്കു​ന്ന പ്ര​തി​ഫ​ലം അ​വ​കാ​ശ​മാ​യി ത​ന്നെ ന​ന്പ്ര​ത്ത് കു​ടും​ബം ആ​ചാ​ര​പ​ര​മാ​യി ന​ല്കി വ​രു​ന്നു​മു​ണ്ട്.